മന്ത്രങ്ങള്‍
ഈ മന്ത്രം മതി ജീവിതം മാറിമറിയാന്‍!

‘ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ’

ഈ മഹാമന്ത്രം കലികാലത്തിലെ സര്‍വ്വ ദോഷങ്ങളും മാറ്റാന്‍ പ്രാപ്തിയുള്ളതാണ്. ഈ മന്ത്രം ജപിക്കുന്നയാള്‍ക്ക് ഇഹലോകത്തിലും പരലോകത്തിലും ഐശ്വര്യവും ശാന്തിയും ലഭിക്കുമെന്നാണ് വിശ്വാസം.

ഹരേ, കൃഷ്ണ, രാമ എന്നീ മൂന്നുവാക്കുകള്‍ അടങ്ങിയതാണ് ഈ മന്ത്രം. ഈ വാക്കുകള്‍ ഭഗവാന്‍ വിഷ്ണുവിന്റെ അവതാര സ്തുതികളാണ്.

മനസ്സിനെ ഏകാഗ്രമാക്കാനും അതിനെ നമ്മുടെ അധീനതയിലാക്കാനും ഈ മന്ത്രം ഏറെ സഹായിക്കും. മോക്ഷ പ്രാപ്തിയിലെത്താന്‍ ഏറ്റവും ആവശ്യമായതാണ് ഏകാഗ്രമായ മനസ്സ്. അത് ഈ മന്ത്ര ജപത്തിലൂടെ സാധ്യമാകുന്നുവെന്ന് ആചാര്യന്‍മാര്‍ പറയുന്നു.

ഈ മന്ത്രജപത്തിലൂടെ എല്ലാ പ്രതിസന്ധികളും ദോഷങ്ങളും മാറുമെന്നു വിശ്വസിക്കുന്നു. അതുപോലെതന്നെ പൂര്‍വ്വകാല ദോഷങ്ങളും മറ്റു കര്‍മ്മദോഷങ്ങളും മാറ്റി നല്ല കര്‍മ്മങ്ങള്‍ കൂടുതലായി ജീവിതത്തിലേക്ക് ഉള്‍ക്കൊള്ളിക്കാന്‍ ഇതിലൂടെ സാധിക്കുന്നു.
ഇതു ദിവസവും ജപിക്കുന്നതിലൂടെ സകല കലികാല ദോഷങ്ങളും മാറ്റി മോക്ഷപദത്തിലേക്ക് എത്തുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

Related Posts