മന്ത്രങ്ങള്‍
ടെന്‍ഷന്‍ അകലാന്‍ ഈ മന്ത്രം ജപിച്ചോളൂ

ടെന്‍ഷന്‍ അല്ലെങ്കില്‍ മാനസിക സമ്മര്‍ദത്തിന്റെ നടുവിലൂടെ കടന്നുപോകാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എത്രവലിയ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുമ്പോഴും ശ്രീകൃഷ്ണ മന്ത്രം ജപിച്ചാല്‍ ടെന്‍ഷനെല്ലാം അകലുമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.

ഓം കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണത ക്ലേശനാശായ ഗോവിന്ദായ നമോ നമഃ

ഈ ശ്രീകൃഷ്ണമന്ത്രം ദിവസവും ജപിക്കണം. പുലര്‍കാലെ കുളിച്ച് വെള്ളവസ്ത്രം ധരിച്ച് ശ്രീകൃഷ്ണനെ പ്രാര്‍ഥിച്ച് പൂജ ചെയ്യുക. തുടര്‍ന്ന് കുശപ്പുല്ല് തറയില്‍ വിരിച്ച് അതിന്‍മേല്‍ കിഴക്കോട്ടു തിരിഞ്ഞിരുന്ന് തുളസിമാല എണ്ണംപിടിച്ച് 108 തവണ ദിവസവും ഈ മന്ത്രം ജപിക്കണം.

Related Posts