മന്ത്രങ്ങള്‍
ശത്രുദോഷങ്ങള്‍ മാറ്റും ജപങ്ങള്‍

ശത്രുദോഷങ്ങള്‍ ജീവിതത്തില്‍ ചിലപ്പോള്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. പൂജകളും വഴിപാടുകളും വഴി ശത്രുദോഷങ്ങള്‍ മാറ്റാമെന്ന് ആചാര്യന്‍മാര്‍ പറയുന്നു. എന്നാല്‍, യാതൊരു നിഷ്ഠയുമില്ലാതെ ശത്രുദോഷപരിഹാരത്തിനായി ജപിക്കാവുന്ന ചില പ്രാര്‍ഥനകളാണ് ഇവിടെ പറയുന്നത്. ഇവ ജപിക്കുമ്പോള്‍ ശുദ്ധവൃത്തിയുണ്ടായിരിക്കണം. മനമുരുകിയുള്ള പ്രാര്‍ഥനയോളം വരില്ല മറ്റൊന്നും.

നരസിംഹം

ഓം നമോഭഗവതേ
നരസിംഹായ നമഃ

ഇത് 64 ദിവസം 64 തവണ വീതം രണ്ടുനേരം ജപിക്കണം.

സുബ്രഹ്മണ്യന്‍

ഓം വിശാഖായ നമഃ

ഈ മന്ത്രം 64 ദിവസം 48 തവണവീതം രണ്ടുനേരം ജപിക്കണം

ഭദ്രകാളി

ഓം രക്തായൈ നമഃ

ഈ മന്ത്രം 108 തവണ രണ്ടുനേരം 12 ദിവസമാണ് ജപിക്കേണ്ടത്.

ദുര്‍ഗ്ഗ

ഓം ജയദുര്‍ഗ്ഗായെ നമഃ

48 ദിവസം രണ്ടുനേരം വീതം36 തവണയാണ് ജപിക്കേണ്ടത്.

ശിവന്‍

ഓം നമഃ ശിവായ

108 വീതം 51 ദിവസം രണ്ടുനേരം ജപിക്കണം.

വിഷ്ണു

ഓം നമോ ഭഗവതേ
ഗോവിന്ദായ നമഃ

54 തവണ രണ്ടുനേരം 64 ദിവസം ജപിക്കണം.

അയ്യപ്പന്‍

ഓം ആര്യായനമഃ

36 വീതം രണ്ടുനേരം 41 ദിവസം ജപിക്കണം.

Related Posts