
ഈ മന്ത്രത്തിനു മുന്നില്‍ കണ്ടകശനിവരെ മാറിനില്‍ക്കും
ശനിയുടെ അപഹാരകാലം ഏറെ ദുരിതം പിടിച്ചതാണ്. കണ്ടകശിനി, ഏഴരശനി, അഷ്ടമശിനി തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെ ശനിയുടെ അപഹാരകാലത്തെ ഫലം അനുഭവിക്കണം. എന്നാല്‍, ശാസ്തൃസൂക്തം കലിദോഷശാന്തിക്ക് ഏറെ ഫലപ്രദമാണെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. ശാസ്താവിനെയാണ് ഈ മന്ത്രം കൊണ്ട് പുഷ്പാഞ്ജലി ചെയ്യേണ്ടത്.
ശിനിയാഴ്ച ദിവസം ഈ പുഷ്പാഞ്ജലി ചെയ്യുന്നത് ഉത്തമമാണ്. തുളസി, ശംഖ്പുഷ്പം, കൂവളത്തില എന്നിവ കൊണ്ടാണ് പുഷ്പാഞ്ജലി ചെയ്യേണ്ടത്. ഒരു ആഴ്ച മാത്രം പുഷ്പാഞജ്‌ലി ചെയ്താല്‍പോരാ. 3,5,7,9,12 ആഴ്ചകളില്‍ പുഷ്പാഞ്ജലി കഴിപ്പിക്കണം.
ഏതു വഴിപാടിനും അവരവരുടെ പ്രാര്‍ഥനകൂടിയുണ്ടെങ്കിലേ പൂര്‍ണഫലം ലഭിക്കുകയുള്ളു. അതുകൊണ്ടു പുഷ്പാഞ്ജലി കഴിക്കുന്ന സമയത്ത് ശ്രീകോവിലിനു മുന്നില്‍ നിന്ന് ശാസ്താവിനെ പ്രാര്‍ഥിക്കണം. ശാസ്താമന്ത്രങ്ങള്‍ ജപിക്കുന്നതും ഉത്തമമാണ്.