മന്ത്രങ്ങള്‍
ഗായത്രീ മന്ത്രം ജപിക്കേണ്ടത് എപ്പോള്‍ ?

അതീവ ശ്രേഷ്ഠമാണ് ഗായത്രീ മന്ത്രം. മന്ത്രങ്ങളുടെ മാതാവായാണ് ഗായത്രീ മന്ത്രം അറിയപ്പെടുന്നത്. ഗായത്രി എന്നാല്‍ ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത് എന്നര്‍ത്ഥം. മൂന്ന് തവണ ഗായത്രി മന്ത്ര ജപശേഷം ഏത് മന്ത്രവും ജപിക്കുന്നത് ഇരട്ടി ഫലദായകമാണെന്ന് വിശ്വാസം.

ഓം ഭുര്‍ ഭുവ: സ്വ:
തത് സവിതുര്‍ വരേണ്യം
ഭര്‍ഗോ ദേവസ്യ ദീമഹീ
ധിയോ യോ ന: പ്രചോദയാത്

ഓം – പരബ്രഹ്‌മത്തെ സൂചിപ്പിക്കുന്ന പുണ്യശബ്ദം

ഭൂ – ഭൂമി

ഭുവസ് – അന്തരീക്ഷം

സ്വര്‍ – സ്വര്‍ഗം

തത് – ആ

സവിതുര്‍ – ചൈതന്യം

വരേണ്യം – ശ്രേഷ്ഠമായ

ഭര്‍ഗസ് – ഊര്‍ജപ്രവാഹം

ദേവസ്യ – ദൈവികമായ

ധീമഹി – ഞങ്ങള്‍ ധ്യാനിക്കുന്നു

ധിയോ യോ ന – ബുദ്ധിയെ

പ്രചോദയാത് – പ്രചോദിപ്പിക്കട്ടെ

അതായത്, ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെയെന്നാണ് ഗായത്രീ മന്ത്രത്തിന്റെ സാരം.

ബുദ്ധിക്ക് ഉണര്‍വ് നല്‍കുന്ന മന്ത്രമാണിത്. കാര്യങ്ങള്‍ യഥാസമയത്ത് മനസ്സിലാക്കാനും വേണ്ട കാര്യങ്ങള്‍ വേണ്ട സമയത്ത് പ്രവര്‍ത്തിക്കാനുള്ള വിവേക ബുദ്ധി, പ്രായോഗിക ബുദ്ധി എന്നിവയെല്ലാം ഇതില്‍പ്പെടും. ജീവിതത്തില്‍ തടസ്സങ്ങളും തിരിച്ചടികളും നേരിടുമ്പോള്‍ പ്രതിസന്ധി ഉണ്ടാകുന്നു. ഇത്തരം പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ നിത്യവും ഗായത്രീ മന്ത്രം ഉരുവിടുന്നത് ഉത്തമമാണ്.

സൂര്യോദയത്തിനു മുന്‍പുള്ള പ്രഭാത സന്ധ്യയിലും സൂര്യന്‍ ഉച്ചസ്ഥായില്‍ നില്‍ക്കുന്ന മധ്യാഹ്ന സമയത്തും സൂര്യാസ്തമയത്തിനു തൊട്ടുമുന്‍പുള്ള സായം സന്ധ്യയിലും ഗായന്ത്രി മന്ത്രം ജപിക്കാമെന്നു പറയപ്പെടുന്നു. തേജസ്സ്, യശസ്സ്, വചസ്സ് എന്നീ ശക്തികള്‍ ചേരുന്ന ഊര്‍ജ സ്രോതസ്സാണ് ഗായത്രി. ഗായത്രീ മന്ത്രം ഉരുവിടുമ്പോള്‍ ഈ മൂന്ന് ശക്തികള്‍ നമുക്ക് അനുഗ്രഹം നല്‍കുന്നു.

ക്ഷേത്ര ദര്‍ശന വേളയില്‍ ഗായത്രീ മന്ത്രം ജപിക്കുന്നത് ഏറ്റവും നല്ലതാണ്. ഉറക്കെ ജപിക്കുന്നതിനേക്കാള്‍ നല്ലത് മനസ്സില്‍ ജപിക്കുന്നത്. മന: ശുദ്ധിയും മനോബലവും വര്‍ധിക്കുന്നതിനൊടൊപ്പം പോസിറ്റീവ് എനര്‍ജി നിറയ്ക്കാനും ഐശ്വര്യവും സമൃദ്ധിയും ജീവിതത്തിലുണ്ടാകുവാനും ഗായന്ത്രീ മന്ത്രം സഹായിക്കും.

 

 

 

Related Posts