സ്പെഷ്യല്‍
ക്യാന്‍സര്‍ രോഗവിദഗ്ധന്റെ മരണവാറന്റ; ഭഗവദ് നാമത്തിന്റെ ശക്തി തിരിച്ചറിഞ്ഞ മായ- മായയുടെ അതിജീവനത്തിന്റെ കഥ

ഏതാനും ദിവസങ്ങൾ മാത്രം ജീവിതം ബാക്കി – ക്യാൻസർ രോഗവിദഗ്ധനായ ഡോക്ടറുടെ മരണവാറൻ്റ. ഭഗവദ് നാമത്തിൻ്റെ ശക്തി തിരിച്ചറിഞ്ഞ മായ – മായയുടെ അതിജീവനത്തിൻ്റെ കഥ:

വടക്കെ ഇന്ത്യയിലെ ഒരു പട്ടണത്തിൽ തിരക്കുള്ള ഒരു ട്രയിൻ യാത്രയിലാണ് മായയെ കണ്ടുമുട്ടിയത്. അന്ന് അവൾ മുപ്പതുകളുടെ തുടക്കത്തിൽ ആയിരുന്നു. അവൾ അധികം സംസാരിച്ചിരുന്നില്ല.

ബസ്സിൽ കയറിയ അവൾ ഒരു മണിക്കൂർ നീണ്ട യാത്രയിൽ ഇരിക്കുന്നതിനുപകരം, തന്റെ സീറ്റ്, മറ്റൊരു സ്ത്രീക്ക് വാഗ്ദാനം ചെയ്യും. എന്റെ പരിചയവും ഈ രീതിയിൽ ആരംഭിച്ചു. ട്രയിനിന്റെ ബഹളത്തിൽ കുറച്ച് വാക്കുകൾ മാത്രം കൈമാറി.
ഒരു ദിവസം പെട്ടെന്ന് അവളെ കാണാതായി. രണ്ടുമാസം കഴിഞ്ഞിട്ടും അവളെ കണ്ടില്ല. അവൾ അവധിയിലാണെന്നാണ് കരുതിയത്. തിരക്കുള്ള പട്ടണത്തിലെ ജീവിതത്തിന്റെ തിരക്കിനിടയിൽ, ഏകദേശം 4 മാസങ്ങൾക്ക് ശേഷം അവൾ തിരിച്ചെത്തുന്നതുവരെ ഞാൻ അവളെക്കുറിച്ച് രണ്ടാമതൊന്ന് ചിന്തിച്ചില്ല.
എനിക്കവളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. അവളുടെ ഭാരം കുറഞ്ഞു, അവളുടെ കവിളുകൾ കുഴിഞ്ഞു, കണ്ണുകൾ നിർജീവമായിരുന്നു, എല്ലാത്തിനുമുപരി, അവൾക്ക് ഏതാണ്ട് മൊട്ടത്തലയായിരുന്നു.

അവൾക്ക് സ്തനാർബുദത്തിന് റേഡിയേഷൻ തെറാപ്പിക്ക് വിധേയയാകേണ്ടി വന്നുവെന്നുമുള്ള വാർത്ത എന്നിൽ ഞെട്ടൽ ഉളവാക്കി. ചികിത്സക്കു ശേഷം രോഗത്തിൽ നിന്ന് താൻ മോചിതയായെന്ന് അവൾ പ്രതീക്ഷിച്ചു. പക്ഷേ നഷ്ടപ്പെട്ട ശക്തി വീണ്ടെടുക്കുന്നതിന് മുമ്പ് തന്നെ, കാൻസർ മറ്റേ സ്തനത്തിലേക്ക് പടർന്നതായി കണ്ടെത്തി. തെറാപ്പി ആവർത്തിക്കേണ്ടി വന്നു, മറ്റു വഴിയില്ലാതെ അവൾ ജോലി ഉപേക്ഷിച്ചു. അവളുടെ മക്കൾക്ക് അപ്പോൾ 8 ഉം 10 ഉം വയസ്സായിരുന്നു.
ഞങ്ങൾ എല്ലാവരും അവൾക്ക് നല്ലത് ആശംസിച്ചു. അതിനുശേഷം ഞാൻ അവളെ കണ്ടിട്ടില്ല. വിവാഹശേഷം ഞാൻ മറ്റൊരു പട്ടണത്തിലേക്ക് മാറിത്താമസിച്ചിരുന്നു. പതിയെ ഓർമ്മകളും മാഞ്ഞു പോയി.

വർഷങ്ങൾക്ക് ശേഷം ഗുരുവായൂർ ഒരു ഹോട്ടൽ ലോബിയിൽ ഇരിക്കുമ്പോൾ – എന്റെ എതിർവശത്തിരിക്കുന്ന ഒരു സ്ത്രീ, എവിടെയൊ കണ്ടു മറന്ന രൂപം. ഞാൻ അടുത്തുചെന്നു. അവൾ സ്വയം പരിചയപ്പെടുത്തി, ഞാൻ മായ. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. തുടർന്ന് അവൾ തൻ്റെ അതിജീവനത്തിന്റെ കഥ പറഞ്ഞു.

ജോലി രാജിവെച്ച ശേഷം, അവൾ സാധാരണ റേഡിയേഷൻ, കീമോതെറാപ്പി പ്രക്രിയയിലൂടെ കടന്നുപോയി. ചികിത്സയേക്കാൾ, പാർശ്വഫലങ്ങൾ അസഹനീയമായിരുന്നു. കുടുംബം ഒരു വർഷത്തോളം കഷ്ടപ്പെട്ടു; തുടർന്ന് അവർ കേരളത്തിലെ കൊല്ലത്തുള്ള വീട്ടിലേക്ക് മാറാൻ അവളുടെ ഭർത്താവ് തീരുമാനിച്ചു. അവിടെ ആയുർവേദ തെറാപ്പിക്ക് വിധേയയായെങ്കിലും ഫലമുണ്ടായില്ല.

പതുക്കെ അവളുടെ ശരീരം മുഴുവൻ ക്യാൻസർ ബാധിച്ചു, അവൾ ഏതാണ്ട് കിടപ്പിലായിരുന്നു. അവൾ സ്ഥിരമായി വിഷ്ണു സഹസ്രനാമം ജപിക്കുമായിരുന്നു. അവസാനമായി ഗുരുവായൂരപ്പനെ ദർശിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം, അതിന് കഴിഞ്ഞില്ല. പതിയെ അവൾ കോമയിലേക്ക് വഴുതി വീണു.

അവളുടെ ആഗ്രഹം പക്ഷെ അവളുടെ അമ്മയും അമ്മായിയമ്മയും എങ്ങനെ അറിഞ്ഞുവെന്നറിയില്ല. അവളുടെ ഇരുവശത്തും ഇരുന്ന് അവർ വിഷ്ണു സഹസ്രനാമം (വിഷ്ണുവിന്റെ 1000 നാമങ്ങൾ) ജപിക്കാൻ തുടങ്ങി. അവർ 7 രാവും പകലും വിശ്വാസത്തോടും ഉത്സാഹത്തോടും കൂടെ അത് തുടർന്നു. അവർക്ക് ഇടവേള ആവശ്യമായി വരുമ്പോൾ മറ്റാരെങ്കിലും അത് ഏറ്റെടുക്കും.
എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, മായ പതുക്കെ ബോധം വീണ്ടെടുത്തു.

കാഴ്ചകളും ശബ്ദങ്ങളും അവരുടെ പ്രാർത്ഥനയുടെ തീവ്രതയും മനസ്സിലാക്കി, അവളും അവരുടെ ഒപ്പം ചേർന്നു. തുടർച്ചയായി ഒരു വർഷത്തോളം അവരുടെ വീട് വിഷ്ണു നാമജപങ്ങൾ കൊണ്ട് നിറഞ്ഞു.

ഏതാനും ദിവസങ്ങൾ മാത്രം ജീവിതം ബാക്കി – കാൻസർ രോഗവിദഗ്ധനായ ഡോക്ടറുടെ മരണവാറൻ്റ. ഭഗവദ് നാമത്തിൻ്റെ ശക്തി തിരിച്ചറിഞ്ഞ മായ ഇന്ന് മകളോടും കൊച്ചു മക്കളോടുമൊപ്പം ദുബായിൽ താമസിക്കുന്നു. നാട്ടിൻ വരുമ്പോഴെല്ലാം തൻ്റെ ആയുസ്സ് നീട്ടിത്തന്ന ഗുരുവായൂരപ്പനെ കാണാൻ ഓടിയെത്തുന്നു.

കടപ്പാട്:

Related Posts