സ്പെഷ്യല്‍
ഈ ദിനം ദേവിയെ ഇങ്ങനെ ഭജിച്ചാല്‍

മാര്‍ച്ച് 28 ഞായറാഴ്ചയാണ് മീനമാസത്തെ പൗര്‍ണമി വ്രതം. ദേവിക്ക് ഏറെ പ്രിയപ്പെട്ട ദിവസമാണ് പൗര്‍ണമി. ഈ ദിവസം ദേവിയെ ഭജിച്ചാല്‍ ഐശ്വര്യവും ദുഖനാശവും ദാരിദ്രശമനവും ദേവീകടാക്ഷവും ഫലമെന്നാണ് വിശ്വാസം. വിദ്യാര്‍ഥികള്‍ പൗര്‍ണമിവ്രതമെടുത്താല്‍ വിദ്യാലാഭമാണ് ഫലം. ഈ ദിവസം ഒരിക്കലെടുത്ത് വ്രതമനുഷ്ഠിക്കാവുന്നതാണ്. ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവര്‍ ഈ വ്രതമെടുത്താല്‍ ദോഷകാഠിന്യം കുറയുമെന്നാണ് വിശ്വാസം. ഓരോമാസത്തെയും വ്രതം ഓരോ ഫലങ്ങളാണ് നല്‍കുന്നത്. പൗര്‍ണമി വ്രതം അനുഷ്ഠിക്കുന്നത് ഐശ്വര്യത്തിനും ധനധാന്യവര്‍ധനവിനും കാരണമാകുന്നുവെന്നാണ് വിശ്വാസം.

യാ ദേവി സര്‍വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസൈ്യ നമസ്തസൈ്യ
നമസ്തസൈ്യ നമോ നമ:

ഓം ആയുര്‍ദേഹി ധനംദേഹി
വിദ്യാംദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി
ദേഹിമേപരമേശ്വരി

ഈ മന്ത്രം ജപിച്ചുകൊണ്ട് ദേവിയെ പ്രാര്‍ഥിക്കാം. കൂടാതെ ലളിതസഹസ്രനാമം ചെല്ലുന്നത് ഉത്തമമാണ്. ഇനി അതിന് കഴിഞ്ഞില്ലെങ്കില്‍ താഴെക്കൊടുത്തിരിക്കുന്ന ലളിതാസഹസ്രനാമ ധ്യാനം ചൊല്ലാവുന്നതുമാണ്.

ഓംസിന്ദൂരാരുണവിഗ്രഹാം ത്രിനയനാംമാണിക്യമൗലി സ്ഫുരത്-
താരാനായകശേഖരാം സ്മിതമുഖീമാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂര്‍ണ്ണരത്‌നചഷകം രക്തോത്പലം ബിഭ്രതീം
സൗമ്യാം രത്‌നഘടസ്ഥ രക്തചരണാം ധ്യായേത് പരാമംബികാം
ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പത്മപത്രായതാക്ഷീം

ഹേമാഭാം പീതവസ്ത്രാം കരകലിതലസത് ഹേമപദ്മാം വരാംഗീം
സര്‍വ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂര്‍ത്തിം സകലസുരനുതാം സര്‍വ്വസമ്പത്പ്രദാത്രീം.
സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം

സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീമരുണ മാല്യഭൂഷോജ്ജ്വലാം
ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം.

പൗര്‍ണമി വ്രതം

പൗര്‍ണ്ണമീവ്രതം അനുഷ്ഠിക്കുന്നവര്‍ അതിരാവിലെ കുളികഴിഞ്ഞ്  ദേവീസ്തുതികള്‍ ജപിക്കണം. പകല്‍ ഒരു നേരം മാത്രം ഭക്ഷണം കഴിക്കുകയും രാത്രിയില്‍ നിരാഹാരമനുഷ്ഠിക്കുകയും ചെയ്തു സന്ധ്യക്ക് നിലവിളക്കു കൊളുത്തി ദേവി നാമങ്ങള്‍ ഭക്തിയോടെ ജപിക്കുകയും ചെയ്യുക.

Related Posts