വാസ്തു
ദേവിയെ ഇങ്ങനെ ഭജിച്ചാല്‍ ഫലസിദ്ധിയേറെ!

വെളുത്തവാവ് അഥവ പൗര്‍ണമി ദിനം ദേവീപ്രീതീകരമായ പൂജകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ഉത്തമമായ ദിവസമാണ്. അന്നേ ദിവസം ദേവിയെ പ്രാര്‍ഥിക്കുന്നതുവഴി ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം. ഇത്തവണത്തെ പൗര്‍ണമി ദിനം മെയ് 18 മുപ്പെട്ടുശനിയാഴ്ചയാണ്. അതുകൊണ്ടുതന്നെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് ഫലസിദ്ധിയേറെയാണെന്നാണ് വിശ്വാസം. പൗര്‍ണമിദിവസം സന്ധ്യയ്ക്ക് ക്ഷേത്രദര്‍ശനം നടത്തുന്നത് പുണ്യമാണെന്നാണ് വിശ്വാസം.

പൗര്‍ണമീവ്രതം അനുഷ്ഠിക്കുന്നവര്‍ പുലര്‍ച്ചെ എഴുന്നേല്‍ക്കണം. തുടര്‍ന്ന് കുളികഴിഞ്ഞ് നിലവിളക്ക് തെളിയിച്ച് ദേവിയെ ഭജിക്കണം. തുടര്‍ന്ന് ദേവീക്ഷേത്രദര്‍ശനം നടത്തുന്നതും ഉത്തമമാണ്. ഒരു നേരം അരിയാഹാരം കഴിക്കുന്നതാണ് ഉത്തമം. സന്ധ്യയ്ക്ക് ക്ഷേത്രദര്‍ശനം നടത്തുകയോ അതിനു കഴിയാത്തവര്‍ നിലവിളക്ക് കൊളുത്തി ദേവിയെ പ്രാര്‍ഥിക്കുകയോ ചെയ്യുക. വിവാഹതരായ സ്ത്രീകള്‍ ദശപുഷ്പങ്ങളിലൊന്നായ മുക്കുറ്റി പൗര്‍ണമി ദിവസം ചൂടുന്നത് ഭര്‍ത്തൃസൗഖ്യത്തിനും പുത്രഭാഗ്യത്തിനും ഉത്തമാണെന്ന് വിശ്വസിക്കപ്പെടുന്നു.

പൗര്‍ണമി വ്രതമെടുക്കുന്നതിലൂടെ ചന്ദ്രദശാകാല ദോഷത്തിന്റെ കാഠിന്യം കുറയുമെന്നും വിദ്യാര്‍ഥികള്‍ക്ക് വിദ്യയില്‍നേട്ടമുണ്ടാകുമെന്നും വിശ്വസിക്കുന്നു. അന്നേദിവസം ലളിതാ സഹസ്രനാമം ജപിക്കുന്നത് ഉത്തമമാണ്.

Related Posts