
സൂക്ഷിക്കുക… ഇവര്‍ വഞ്ചിക്കപ്പെടും
ജന്മനാ ആകര്‍ഷണതയും സ്വഭാവനൈര്‍മല്യതയുമുള്ളവരായിരിക്കും പൂയം നക്ഷത്രക്കാര്‍. അഭിജ്ഞന്മാരും ഗുരുഭക്തിയുള്ളവരും ബന്ധുമിത്രാദി ബലമുള്ളവരുമായ ഈ നക്ഷത്രക്കാര്‍ ഭൂരിഭാഗവും പ്രസന്നവദരരും സന്തുഷ്ടരുമായിരിക്കും. സൗന്ദര്യാരാധകരായ ഇക്കൂട്ടര്‍ കൗതുകവസ്തുക്കളോട് അതീവ തത്പരരായിരിക്കും.
ആരേയും പെട്ടെന്നു വിശ്വസിക്കുമെന്നതിനാല്‍ വഞ്ചിക്കപ്പെടാനും ഇടയുണ്ട്. ഒരേസമയത്ത് പല കാര്യങ്ങളില്‍ വ്യാപൃതരാകുമെങ്കിലും ചെയ്യുന്ന ജോലിയില്‍ കൃത്യനിഷ്ഠ പാലിക്കും. ഓരോ കാര്യത്തിലും ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുന്ന ഇവര്‍ ഉന്നതസ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്. കുടുംബസ്‌നേഹികളും അതിഥിസല്‍ക്കാര പ്രിയരുമായിരിക്കും. സ്വത്തുകള്‍ പരിപാലിക്കുന്ന കാര്യത്തില്‍ ശ്രദ്ധരായിരിക്കും. സ്‌നേഹബന്ധത്തില്‍ വിള്ളല്‍വീണാല്‍ ബന്ധമുപേക്ഷിക്കാനും തയാറാകും.
സ്ത്രീകളുടെ വിവാഹജീവിതം ശുഭകരമാകണമെന്നില്ല. അണിഞ്ഞൊരുങ്ങി നടക്കാന്‍ ഇഷ്ടപ്പെടുന്നവരാണെങ്കിലും രാഗദ്വേഷ മനോഭാവങ്ങള്‍ കുറവായിരിക്കും. ജനസേവനം, ബാങ്കിംഗ്, നീതിന്യായം, മരാമത്ത്, കപ്പല്‍ജോലി, എണ്ണക്കമ്പനിയിലെ ജോലി, ഗുമസ്തപ്പണി മേഖലകളില്‍ ശോഭിക്കും.
വാല്‍ക്കണ്ണാടിയുടെ രൂപത്തില്‍ എട്ടുനക്ഷത്രങ്ങള്‍ കൂട്ടമായി കാണപ്പെടുന്നതാണ് പൂയം നക്ഷത്രം. പശുവിന്റെ അകിടുപോലെയാണ് ആകൃതി. ഊര്‍ദ്ധമുഖവും ശുഭകരവുമായ നക്ഷത്രമാണ്. ഔഷധസേവ, കല, വിദ്യ, വാഹനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാനും ഭവനം, ആരാധനാലയം, മണ്ഡപം എന്നിവ പണികഴിപ്പിക്കുന്നതിനും നക്ഷത്രം ശുഭകരമാണ്.
വിവാഹം നടത്തുന്നതിന് ചേര്‍ന്ന നക്ഷത്രമല്ല. ആദ്യത്തെ 15 നാഴികയ്ക്കുള്ളില്‍ ജനിച്ചാല്‍ ജനിക്കുന്ന കുഞ്ഞിനും, രണ്ടാമത്തെ 15 നാഴികയില്‍ മാതാവിനും മൂന്നാമത്തെ 15 നാഴികയില്‍ പിതാവിനും അവസാനത്തെ 15 നാഴികയ്ക്കുള്ളിലാണ് ജനനമെങ്കില്‍ മാതുലനും പാദദോഷമുണ്ടാകാം. പൂയം നക്ഷത്രത്തില്‍ ജനിക്കുന്ന എല്ലാവര്‍ക്കും പാദദോഷം ബാധകവുമല്ല.
ദേവതബൃഹസ്പതി, ഗണംദൈവം, യോനിപുരുഷന്‍, ഭൂതംജലം, മൃഗംആട്, പക്ഷിചെമ്പോത്ത്, വൃക്ഷംഅരയാല്‍.