സ്പെഷ്യല്‍
മുഖത്ത് ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സ്വഭാവം അറിയാം

മുഖം മനസ്സിന്റെ കണ്ണാടിയെന്ന് പറയാറില്ലേ? അതുപോലെ മുഖം ജീവിതത്തിന്റെ കൂടി പ്രതിബിംബമാകും. ഒരാളുടെ മുഖലക്ഷണം നോക്കി അയാളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ പ്രവചിക്കാന്‍ സാധിക്കുമെന്നാണ് പറയപ്പെടുന്നത്.

വീഡിയോ കാണാം

ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനും മുഖലക്ഷണം നിര്‍ണായകമാണ്. ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കേണ്ട സന്ദര്‍ഭം വന്നാല്‍ അല്‍പ്പം മുഖലക്ഷണം അറിഞ്ഞിരിക്കുന്നത് ഏറെ പ്രയോജനം ചെയ്യും.

മുഖങ്ങളെ താരതമ്യം ചെയ്തു മനസ്സിലാക്കണമെങ്കില്‍ ആദ്യം മുഖമാതൃകകളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കണം.

പൗരാണിക ശാസ്ത്രജ്ഞന്മാര്‍ പ്രപഞ്ചത്തിലെ പഞ്ചഭൂത തത്വത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യമുഖങ്ങളെ വേര്‍തിരിക്കുന്നു. ഇവയെ അടിസ്ഥാനമാക്കി സ്ത്രീകളുടെയും പുരുഷന്മാരുടെയും മുഖങ്ങളെ കൃത്യമായി വര്‍ഗീകരിക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്. ഓരോ ഗണത്തിലും വരുന്ന സ്ത്രീ പുരുഷ മുഖങ്ങള്‍ തമ്മില്‍ ചില സാദൃശ്യങ്ങള്‍ ഉണ്ട്. ഈ സാദൃശ്യങ്ങള്‍ക്കനുസരിച്ച് സ്വഭാവം, ശീലം, അഭിരുചി, മനോഗുണം, നേതൃത്വഗുണം, ലൈംഗികത, ജീവിത സമീപനം തുടങ്ങിയ കാര്യങ്ങളിലെല്ലാം പ്രകടമായ പൊരുത്തങ്ങളും കാണാന്‍ സാധിക്കും.

സാമ്പത്തിക കാര്യങ്ങള്‍, ബുദ്ധികൂര്‍മ്മത, സ്വഭാവം, തുടങ്ങിയവയൊക്കെ ഒരാളുടെ കണ്ണില്‍ നോക്കിയാല്‍ അറിയാന്‍ കഴിയും. വലിയ, ചെറിയ കണ്ണുകള്‍, മുകളിലോട്ട് ചെരിവുള്ള കണ്ണുകള്‍, താഴോട്ട് ചെരിവുള്ളത്, അടഞ്ഞ കണ്ണുകള്‍ തുടങ്ങി കണ്ണുകള്‍ക്കുമുണ്ട് ആകൃതികള്‍. ഈ ഓരോ ആകൃതിയും ഒരാളുടെ ലക്ഷണം എന്താണെന്ന് വ്യക്തമാക്കും.

ഒരു വ്യക്തിയുടെ പാരമ്പര്യം, സമൂഹത്തിലുള്ള സ്ഥാനം, സാമ്പത്തിക സ്ഥിതി വ്യക്തിപരമായ സവിശേഷതകള്‍ ഇവയെക്കുറിച്ചെല്ലാം സൂചനകള്‍ നല്‍കുന്ന അവയവമാണ് മൂക്ക്. പങ്കാളികളെ തിരഞ്ഞെടുക്കുമ്പോള്‍ മൂക്ക് നന്നായി നിരീക്ഷിക്കണമെന്ന് പറയുന്നു. മൂക്കിന്റെ നിറവും പ്രധാനമത്രേ. ചുവപ്പ് നിറം ദേഷ്യഭാവത്തെയും പിങ്ക് സന്തോഷത്തെയും സൂചിപ്പിക്കുന്നു. വിടര്‍ന്ന മൂക്കുകള്‍ സാമ്പത്തിക ഭദ്രതയെ കാണിക്കുന്നു.

ഒരു വ്യക്തിയുടെ വ്യക്തിത്വത്തെയും സ്വഭാവഗുണങ്ങളെയും മനസ്സിലാക്കാന്‍ ഉതകുന്നതാണ് അയാളുടെ വായയും അധരങ്ങളും. ആഗ്രഹങ്ങള്‍, വിചാരശീലങ്ങള്‍,ആരോഗ്യസ്ഥിതി, ബുദ്ധി ശക്തി ഇവയെല്ലാം ഒരാളുടെ വായുടെ ആകൃതി നിരീക്ഷിച്ചാല്‍ മനസ്സിലാകുമെന്നാണ് മുഖലക്ഷണ ശാസ്ത്രം പറയുന്നത്. ചുവന്ന ചുണ്ടുകള്‍ നിഷ്‌കളങ്കതയെയും സത്യസന്ധതയേയും കുറിക്കുന്നു.

ആരോഗ്യ സ്ഥിതി, വ്യക്തിത്വ വളര്‍ച്ച, മറ്റുള്ളവരുമായി ബന്ധം തുടങ്ങിയ കാര്യങ്ങള്‍ പല്ലുകള്‍ സസൂക്ഷമം നോക്കി പറയാം. ജീവിതത്തെയും ചിന്തയെയും കുറിക്കുന്ന സൂചനകള്‍ തരുന്നത് കവിളുകളാണ്.

എന്നാല്‍ ഈ സൂചനകള്‍ വെറുതെ നോക്കി പെട്ടെന്ന് ലക്ഷണങ്ങള്‍ പറയാന്‍ സാധിക്കുകയില്ല. സൂക്ഷമമായ നിരീക്ഷണത്തിനു ശേഷം വ്യക്തമായ ധാരണകള്‍ രൂപീകരിച്ച് അത് വിശകലനം ചെയ്തതിനു ശേഷം മാത്രമേ കൃത്യമായ മുഖലക്ഷണം പറയാന്‍ സാധിക്കുകയുള്ളൂ.

Related Posts