സ്പെഷ്യല്‍
മാര്‍ച്ച് ആറിന് ലക്ഷ്മിദേവിയെ ഭജിച്ചാല്‍

ഫാല്‍ഗുണ അമാവാസി ദിനത്തില്‍ (ഇത്തവണ മാര്‍ച്ച് 6നാണ്) പണവും സന്തോഷവും സമാധാനവും ലഭിക്കാന്‍ ആളുകള്‍ ലക്ഷ്മിദേവിയെ ഭജിച്ചുവരുന്നു. അന്നേ ദിവസം വൈകുന്നേരം ‘മഹാലക്ഷമീ പൂജ’ നടത്തുകയും, ദേവി പ്രസാദത്തിനായി താഴെ കൊടുത്തിരിക്കുന്ന മന്ത്രം 108 തവണ ചൊല്ലുകയും ചെയ്യുന്നു.

‘സിദ്ധി ബുദ്ധി പ്രദേ ദേവി ഭുക്തി മുക്തി
പ്രദായിനി
മന്ത്ര മൂര്‍ത്തെ സദാ ദേവി ശ്രീ മഹാലക്ഷ്മി
നമോസ്തുതേ’

ഐശ്വര്യപ്രദായകമായ ആചാരങ്ങള്‍

1) അന്നേ ദിവസം വീടുകളില്‍ അരിയുണ്ടകള്‍ ഉണ്ടാക്കുകയും അവ പുഴയിലെ മീനുകള്‍ക്ക് മീനൂട്ട് കൊടുക്കുകയും ചെയ്യുന്നു. ഐശ്വര്യം കൊണ്ടുവരുന്നതിനും പാപങ്ങള്‍ കഴുകി കളയുന്നതിനുമുള്ള വളരെ ശ്രേഷ്ഠമായ ഒരാചാരമാണിത്.

2)ഈ ദിനം പക്ഷികള്‍ക്ക് ധാന്യവും അരിയും നല്‍കുന്നത് ദേവ പ്രീതിക്ക് കാരണമാകുമെന്നും ഐശ്വര്യം ലഭിക്കുമെന്നും പറയപ്പെടുന്നു.

3)അന്ന് വൈകുന്നേരം വീടിന്റെ പൂമുഖത്തും,പൂജാമുറിയിലും,വടക്ക്കിഴക്കേ മൂലയിലും ദീപം തെളിയിച്ച്, വീട്ടിലേക്ക് ഊര്‍ജ്ജദായകമായ തരംഗങ്ങളെയും അതുവഴി ഈശ്വര ചൈതന്യത്തെയും വിളിച്ച് വരുത്തുകയും ചെയ്യുന്നു.

4) ഈ ദിനത്തില്‍ ചെയ്യുന്ന ദാനകര്‍മ്മങ്ങള്‍ക്ക്  മഹത്തരമായ ഫലങ്ങള്‍ കാണുന്നുണ്ട്.

Related Posts