സ്പെഷ്യല്‍
ശബരിമലയില്‍ ഭക്തര്‍ക്ക് അനുമതി; കര്‍ക്കിടകമാസ പൂജയ്ക്ക് 5000 പേര്‍ക്ക് പ്രവേശിക്കാം

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തര്‍ക്ക് വീണ്ടും ദര്‍ശനത്തിന് അനുമതി. കര്‍ക്കിടക മാസ പൂജകള്‍ക്കായി 16നു വൈകിട്ട് 5 മണിക്ക് നട തുറക്കും. 17 മുതല്‍ പ്രതിദിനം 5000 പേര്‍ക്ക് ദര്‍ശനം നടത്താന്‍ അനുമതി നല്‍കും. വെര്‍ച്വല്‍ ക്യൂ ബുക്കിങ് സംവിധാനത്തിലൂടെയായിരിക്കും പ്രവേശനം.

48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ 2 ഡോസ് പ്രതിരോധ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്കു മാത്രമായിരിക്കും അനുമതി. 21നു രാത്രി നട അടയ്ക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Related Posts