സ്പെഷ്യല്‍
ഏപ്രില്‍ 23 ന് ഈ നക്ഷത്രക്കാര്‍ സര്‍പ്പപ്രീതി നടത്തിയാല്‍

ഏപ്രില്‍ 23ന് പത്താമുദയം അഥവാ മേടപ്പത്ത് സര്‍പ്പപ്രീതി കര്‍മ്മങ്ങള്‍ക്ക് ഏറ്റവും ശ്രേയസ്‌ക്കരമാകുന്നു. മിക്ക സര്‍പ്പകാവുകളിലും ആയില്യത്തിനോ അല്ലെങ്കില്‍ പത്താമുദയത്തിനോ സര്‍പ്പങ്ങള്‍ക്ക് അഭിഷേകവും പൂജാദികര്‍മ്മങ്ങളും ‘തളിച്ചുകുട’ പോലുള്ള കര്‍മ്മങ്ങളും ചെയ്തുവരുന്നു.
പത്താമുദയം ഉത്തമസര്‍പ്പങ്ങള്‍ക്ക് പൂജാദികര്‍മ്മങ്ങള്‍ ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ ദിവസമാകുന്നു. മേടപ്പത്ത് മുതല്‍ ഇടവപ്പത്ത് വരെ തെയ്യങ്ങളുടെ കാലംകൂടിയാണ്.

തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാരും ഇപ്പോള്‍ രാഹുവിന്റെ ദശയോ അപഹാരമോ ഛിദ്രകാലമോ വരുന്നവരും, രാഹു ചാരവശാല്‍ ഏറ്റവും ദോഷപ്രദമായി നില്‍ക്കുന്നവരും പത്താമുദയ ദിവസം സര്‍പ്പങ്ങള്‍ക്ക് യഥാശക്തി അഭിഷേകവും മറ്റ് ഇഷ്ടവഴിപാടുകളും സര്‍പ്പക്ഷേത്ര ദര്‍ശനവും ചെയ്യുന്നത് ഏറ്റവും ഉത്തമം ആയിരിക്കും. ഇവയൊന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ ‘ഓം രാഹവേ നമഃ’ എന്ന മന്ത്രം 108 പ്രാവശ്യമെങ്കിലും ജപിച്ച് സര്‍പ്പപ്രീതിക്കായി പ്രാര്‍ത്ഥിക്കേണ്ടതാണ്.

രാഹു ഇപ്പോള്‍ ദോഷപ്രദരായി നില്‍ക്കുന്നവര്‍:

അശ്വതി-ഭരണി-കാര്‍ത്തിക-രോഹിണി-മകയിരം-തിരുവാതിര-പുണര്‍തം (മിഥുനക്കൂര്‍)-മകം-പൂരം-ഉത്രം-അത്തം-ചിത്തിര-ചോതി-വിശാഖം-അനിഴം-കേട്ട-ഉത്രാടം (മകരക്കൂര്‍)-തിരുവോണം-അവിട്ടം-ചതയം-പൂരുരുട്ടാതി (കുംഭക്കൂര്‍.

രാഹു ഗുണപ്രദമായി നില്‍ക്കുന്നവര്‍:

പുണര്‍തം (കര്‍ക്കിടകക്കൂര്‍)-പൂയം-ആയില്യം-മൂലം-പൂരാടം-ഉത്രാടം (ധനുക്കൂര്‍)-പൂരുരുട്ടാതി (മീനക്കൂര്‍)-ഉതൃട്ടാതി-രേവതി.
മേടമാസത്തിലെ ജനനമെങ്കില്‍ സൂര്യന്‍ ഉച്ചരാശിയില്‍ നില്‍ക്കുന്നതിന്റെ ഗുണങ്ങള്‍ ലഭിക്കുന്നതാണ്. അപ്പോള്‍ മേടമാസത്തില്‍ ഒന്നിനും പത്തിനുമിടയില്‍ ജനിക്കുന്നവര്‍ക്ക് സൂര്യന്‍ പരമോച്ചത്തില്‍നില്‍ക്കുന്ന ഗുണഗണങ്ങള്‍ ലഭിക്കാന്‍ പര്യാപ്തമാക്കും. ഇത് അതിവിശേഷം തന്നെയാകുന്നു.

Anil Velichappad
Uthara Astro Research Center.
Mob: 9497 134 134, 0476-296 6666.

Related Posts