സ്പെഷ്യല്‍
വിഷ്ണു പൂജയ്‌ക്കൊപ്പം ലക്ഷ്മീ ദേവിയേയും പ്രാര്‍ഥിച്ചാല്‍

ഭാദ്രപദത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് പരിവര്‍ത്തന ഏകാദശി. ഈ വര്‍ഷത്തെ പരിവര്‍ത്തന ഏകാദശി ഓഗസ്റ്റ് 29 ശനിയാഴ്ചയാണ്‌. ലക്ഷ്മീ ദേവീക്ക് ഏറെ പ്രിയപ്പെട്ട വ്രതമാണിത്. ഈ ദിവസം വിഷ്ണുഭഗവാന്‍ പാല്‍ക്കടലില്‍ അനന്തനാകുന്ന മെത്തയില്‍ ശയിക്കുമ്പോള്‍ പരിവര്‍ത്തനം ചെയ്യുന്നു (തിരിഞ്ഞുകിടക്കുന്നു). അതിനെയാണ് പരിവര്‍ത്തന ഏകാദശിയെന്നു പറയുന്നത്.

ഈ ദിവസം വിഷ്ണുപൂജയ്ക്കൊപ്പം ലക്ഷ്മീപൂജ ചെയ്യുന്നതും ഏറെ ഉത്തമമാണ്. ദേവീദേവന്‍മാരെല്ലാവരും സ്വര്‍ഗം തിരിച്ചുകിട്ടിയ സന്തോഷത്തില്‍ മഹാലക്ഷ്മീ പൂജ നടത്തിയ ദിവസമാണിത്. പരിവര്‍ത്തന ഏകാദശിവ്രതമെടുക്കുന്നതിലൂടെ സമ്പത്തും ഐശ്വര്യവും വന്നുചേരുമെന്നാണ് വിശ്വാസം.

ഏകാദശി ദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാര്‍ഥങ്ങളും ഒഴിവാക്കണം. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കേണ്ടതാണ്. പൂര്‍ണ്ണ ഉപവാസം സാധ്യമല്ലാത്തവര്‍ക്ക് പാലും പഴങ്ങളും ഭക്ഷിക്കാം. ദ്വാദശി ദിവസം വിഷ്ണു ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചതിനു ശേഷം ആഹാരം കഴിക്കാം.

വ്രതം അവസാനിപ്പിക്കേണ്ടത് രാവിലെയാണ്. ഒരിക്കലും മദ്ധ്യാഹ്നത്തില്‍ വ്രതം അവസാനിപ്പിക്കരുത്. ഏതെങ്കിലും കാരണത്താല്‍ രാവിലെ പറ്റിയില്ലെങ്കില്‍ മദ്ധ്യാഹ്നത്തിന് ശേഷം വ്രതം അവസാനിപ്പിക്കാം. ഏകാദശി ദിവസം പകലുറക്കം പാടില്ല.

Related Posts