സ്പെഷ്യല്‍
മീന മാസത്തിലെ ഏറ്റവും ശ്രേഷ്ഠമായ വ്രതം; കല്യാണ വ്രതമെന്ന പൈങ്കുനി ഉത്രം

ശൈവ-ശാക്തേയ ചൈതന്യം നിറഞ്ഞു നിൽക്കുന്ന മാസമാണ് മീനം. വ്രതാനുഷ്ഠാനത്തിലൂടെ ദുഃഖനിവൃത്തി കൈവരിക്കാൻ ഏറ്റവും അനുകൂലമായ മാസമാണിത്. മീനമാസവ്രതങ്ങളിൽ ഏറ്റവും ശ്രേഷ്ഠം പൈങ്കുനി ഉത്ര വ്രതമാണ് (Panguni Uthiram). ശിവപാർവതിമാരുടെ തൃക്കല്യാണവും സുബ്രഹ്മണ്യനും ദേവസേനയും തമ്മിലുള്ള തിരുമണവും നടന്നത് പൈങ്കുനി ഉത്രത്തിനാണെന്നാണ് വിശ്വാസം. ഹിമവൽ പുത്രിയായ പാർവതീ ദേവി, തപസ് മുടക്കി ശിവനെ സ്വന്തമാക്കിയ ഈ ദിവസം കല്യാണവ്രതം (Kalyana Vratam) എന്ന പേരിലും പ്രസിദ്ധമാണ്. അയ്യപ്പസ്വാമിയുടെ ജന്മദിനമാണ് പൈങ്കുനി ഉത്രമായി ആഘോഷിക്കുന്നത്. ശബരിമലയില്‍ ഈ ദിവസമാണ് ശബരീശന്റെ ആറാട്ട് നടക്കുന്നത്. ഈ വർഷത്തെ പൈങ്കുനി ഉത്രം മാര്‍ച്ച് 25 തിങ്കളാഴ്ചയാണ്.

മീനത്തിലെ ഉത്രവും പൗർണ്ണമിയും ഒത്തു ചേരുന്ന ദിവസമാണ് പൈങ്കുനി ഉത്ര വ്രതമെടുക്കേണ്ടത്. എല്ലാവർഷവും ഉത്രം നക്ഷത്രവും പൗർണ്ണമിയും ഒത്തുവരാറില്ല. അതിനാൽ മീനത്തിലെ ഉത്രം നക്ഷത്രം പ്രധാനമായി നോക്കി ഈ വ്രതം അനുഷ്ഠിക്കുന്നതും ഉത്തമമാണ്.

പൈങ്കുനി ഉത്രം അനുഷ്ഠിക്കുന്നവർ വ്രതത്തിന്റെ തലേന്നുമുതൽ മത്സ്യമാംസാദികൾ ഉപേക്ഷിച്ച് ലഘുഭക്ഷണചര്യ പാലിക്കണം. വ്രതദിവസം പുലർച്ചെ ഉണർന്ന് സുബ്രഹ്മണ്യദർശനം നടത്തി ഷഡാക്ഷരി ജപിച്ച് ക്ഷേത്രപ്രദക്ഷിണം ചെയ്ത് തൊഴണം. തിരിച്ചെത്തിയ ശേഷം സുബ്രഹ്മണ്യ സ്തോത്രം പാരായണം ചെയ്ത് പകൽ ഉറങ്ങാതെ കഴിയണം. വൈകിട്ട് വീണ്ടും കുളിച്ച് ക്ഷേത്രദർശനം നടത്തണം. പിറ്റേന്ന് രാവിലെ ക്ഷേത്രത്തിലെത്തി ദർശനം നടത്തി പാരണമീട്ടാം. ദീർഘനാളായി മംഗല്യതടസ്സമനുഭവിക്കുന്നവർ കല്യാണവ്രതമെടുത്താൽ അതിവേഗം മംഗല്യഭാഗ്യമുണ്ടാകും. ചൊവ്വാദോഷ നിവാരണത്തിനും, ദാമ്പത്യ ദുഃഖ നിവൃത്തിക്കും, സന്താനാഭിവൃദ്ധി, കാര്യജയം തുടങ്ങിയവയ്ക്കും ഈ വ്രതം അത്യുത്തമമാണ്.

പൈങ്കുനി ഉത്രത്തോട് അനുബന്ധിച്ച് അയ്യപ്പക്ഷേത്രങ്ങളില്‍ പ്രത്യേകപൂജകളും വഴിപാടുകളും നടത്തപ്പെടുന്നു. പൈങ്കുനി ഉത്രദിനത്തില്‍ അയ്യപ്പസ്വാമി ക്ഷേത്രങ്ങില്‍ നടത്തുന്ന വഴിപാടുകള്‍ക്ക് ഇരട്ടിഫലം ലഭിക്കുമെന്നാണ് വിശ്വാസം. ശനിദോഷനിവാരണാര്‍ഥം നീരാഞ്ജനം വഴിപാട് നടത്താം. കൂടാതെ ഓരോരുത്തരുടെയും ശക്തിയ്ക്കനുസരിച്ചുള്ള വഴിപാടുകളും കഴിക്കാം. ഭഗവാനോടുള്ള കളങ്കമില്ലാത്ത ഭക്തിയോടെയും പ്രാര്‍ഥനയോടെയും മാത്രമേ വഴിപാടുകള്‍ കഴിക്കാവൂ. വഴിപാടുകള്‍ എല്‍പ്പിച്ചു പോകുന്നതും ശരിയല്ല. ക്ഷേത്ത്രതില്‍ തങ്ങി പ്രാര്‍ഥനയോടെ വഴിപാടുകള്‍ കഴിക്കുന്നതുവരെ നില്‍ക്കണം. മനസിലുള്ള പ്രാര്‍ഥനയും ഭക്തിയുമാണ് ഏറെ പ്രധാനപ്പെട്ടത്.

ശാസ്താ പ്രീതിക്കായി ”ഭൂതനാഥ സദാനന്ദ സര്‍വഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ ശാസ്‌ത്രേ തുഭ്യം നമോനമഃ” എന്ന മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.

 

Summary: Of the eight maha vratas that are mentioned in the Skanda Purana, the Kalyana Vrata is one of them. This propitious vrata is observed when the Sun shines on the Mina rashi (Pisces sign) on the Utthara Nakshatram during the Shukla Paksha (the growing phase of the moon) in Tamil month of Phalguni, that is from mid-March to mid-April. The day is the full moon of the Phalguni month. The day of Kalyana Vrata is considered to be very auspicious as it was on this special day Shakti (Goddess Parvati), Himavaan’s daughter married Lord Shiva with full pomp and show. On this very day, the marriage between Devaseenaa and Lord Muruga was also commemorated.

Panguni Uthiram
Related Posts