മന്ത്രങ്ങള്‍
ഓം നമഃ ശിവായ ദിവസവും ജപിച്ചാല്‍

അനേകം ദുഷ് ചിന്തകളും വിഷമങ്ങളും നിറഞ്ഞ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയ്ക്കാനായി സഹായിക്കുന്ന അത്ഭുതമന്ത്രമായാണ്  “ഓം നമഃ ശിവായ” കണക്കാക്കുന്നത്. ശിവനെ നമിക്കുന്നു എന്ന് അർഥമാക്കുന്ന ഈ പഞ്ചാക്ഷരി നാമത്തിൽ പ്രപഞ്ച ശക്തി മുഴുവനായും അടങ്ങിയിരിക്കുന്നു എന്നാണ് വിശ്വാസം.

ശിവഭഗവാൻ തന്നെയാണ് പഞ്ചഭൂതങ്ങളായ ഭൂമി,  ജലം, അഗ്നി, വായു, ആകാശം എന്ന്  കരുതപ്പെടുന്നതിനാൽ ഒരേ സമയം ഈ മന്ത്രത്തിലൂടെ എല്ലാ പഞ്ചഭൂതങ്ങളെയും വന്ദിക്കുന്നു എന്നത് ഇതിന്റെ ഒരു വലിയ പ്രത്യേകതയായാണ് കരുതപ്പെടുന്നത്. എല്ലാ ദിനവും രാവിലെ ഈ മന്ത്രോച്ചാരണം നടത്തിയാൽ മനഃശാന്തിയും സമാധാനവും ആനന്ദവും ലഭിക്കും.

നിത്യവും നിശ്ചിതമായ രീതിയിൽ ഈ മന്ത്രം ജപിച്ചാൽ നമ്മളിലും നമ്മുടെ ചുറ്റിലുമുള്ള നെഗറ്റീവ് എനർജികൾ പൂർണ്ണമായും നശിപ്പിക്കാൻ കഴിയുമെന്നാണ് വിശ്വാസം. ദിവസവും 108 തവണ ജപിക്കുന്നത് ഉത്തമം .

ഏറെ ശുദ്ധിയോടെ ചൊല്ലേണ്ട മന്ത്രമാണ് ഇത്. ഓം എന്ന വാക്ക് ഉപയോഗിക്കുന്നതിനാൽ ശരീരശുദ്ധിയും  മനഃശുദ്ധിയും പ്രധാനമാണ്. എല്ലാ ശുദ്ധികളോടെയും ഈ മന്ത്രം ജപിച്ചാൽ ഫലം ഇരട്ടിയാകുമെന്നാണ് വിശ്വാസം.

Related Posts