വാസ്തു
തൊഴിലില്‍ സുവര്‍ണനേട്ടത്തിന് വാസ്തു പറയുന്നത്‌

ജീവിതത്തില്‍ വിജയം നേടാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ കിഴക്കുഭാഗവും വടക്കുഭാഗവും അവരുടെ വലതുകൈയും ഇടതുകൈയും പോലെ എല്ലാ സന്ദര്‍ഭങ്ങളിലും ഉപയോഗപ്പെടുത്തണം. പ്രകൃതിശക്തികളില്‍ നിന്നും ഊര്‍ജ്ജം കിട്ടാന്‍ ഓഫീസിലോ വീട്ടിലോ ഇരുന്ന് ജോലി ചെയ്യുമ്പോഴും വിശ്രമിക്കുമ്പോഴും കിഴക്കോട്ടോ വടക്കോട്ടോ നോക്കിവേണം ഇരിക്കാന്‍. വീടിന്റെ വടക്കുകിഴക്കേ മൂലയിലെ നനവ് വീട്ടിലേക്ക് പണത്തിന്റെ വരവ് സുഗമമാക്കും എന്നാണ് വിശ്വാസം.

കുഴല്‍ക്കിണറുകള്‍, ഭൂമിക്കടിയിലെ ജലസംഭരണി എന്നിവയെല്ലാം വടക്കുകിഴക്കേ ഭാഗത്ത് വേണം സ്ഥാപിക്കാന്‍.വടക്കു ഭാഗത്തെയും കിഴക്കു ഭാഗത്തെയും അപേക്ഷിച്ച് പടിഞ്ഞാറ് വശത്തെ വഴി ഇടുങ്ങിയതായാല്‍ നിങ്ങളുടെ ഭര്‍ത്താവ് സമയത്ത് തന്നെ വീട്ടിലെത്തും.വീടിന്റെ പടിഞ്ഞാറു വശത്ത് മുകളില്‍ ഒരു നിലകൂടി പണിതാല്‍ പ്രൊമോഷനുകള്‍ ലഭിക്കുകയും ജോലിഭാരം കുറയുമെന്നുമാണ് പറയാറ്.

നിര്‍മ്മാണം നടക്കുന്ന അവസരത്തില്‍ മതില്‍ വെളിയിലേക്ക് മറിയുകയാണെങ്കില്‍ ആ വീട് കൊള്ളയടിക്കപ്പെടും എന്നാണ് വിശ്വാസം.കിഴക്കേ ഭാഗത്തെ മതിലില്‍ പെട്ടെന്ന് പൊട്ടല്‍ കാണുന്നത് ദാരിദ്ര്യത്തിന്റെ ലക്ഷണമാണ്. തെക്ക് വശത്തെ മതിലില്‍ പെട്ടെന്ന് പൊട്ടല്‍ കാണുന്നത് ഏതെങ്കിലുമൊരു അന്തേവാസിയുടെ ജീവന് ഭീഷണി എന്നതിന്റെ സൂചനയാണ്. ക്ഷേത്രത്തിന്റെ നിഴല്‍ വീടിന് മേല്‍ പതിക്കുന്നതും അശുഭലക്ഷണമാണ്. ഇത് ദൈവകോപത്തെ സൂചിപ്പിക്കുന്നു എന്ന് ആചാര്യന്മാര്‍ പറയുന്നു.

Related Posts