സ്പെഷ്യല്‍
ഇങ്ങനെ വഴിപാട് നേരല്ലേ! വഴിപാട് നേരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ല കാര്യങ്ങള്‍ക്കും വഴിപാട് നേരുന്നവരാണ് നമ്മള്‍. അത് വീടിനടുത്തുള്ള ക്ഷേത്രങ്ങളിലോ അകലെയുള്ള ക്ഷേത്രങ്ങളിലോ നേരാറുണ്ട്. എന്നാല്‍ നേര്‍ന്ന വഴിപാട് കൃത്യമായി നമ്മള്‍ നടത്താറുണ്ടോ. എന്നെങ്കിലും നമ്മള്‍ വഴിപാട് നേര്‍ന്ന് മുടങ്ങിപ്പോയിട്ടുണ്ടോ.

വഴിപാട് നേരുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കൈക്കൂലി കൊടുക്കുന്നതു പോലെ വഴിപാട് നേര്‍ന്നു വയ്ക്കരുത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്റെ മകള്‍ക്ക് ജോലി കിട്ടിയാല്‍ തുലാഭാരം നടത്താം എന്ന വഴിപാട് നേരുമ്പോള്‍ സംഭവിക്കുന്നത് ജോലി കിട്ടിയില്ലെങ്കില്‍ തുലാഭാരം ഇല്ല എന്നാണ്. ഭഗവാന് ശക്തിയുണ്ടൈങ്കില്‍ കാര്യം ചെയ്യുക. ചെയ്താല്‍ ഇത്ര കൈക്കൂലി തരാം, ചെയ്തില്ലെങ്കില്‍ ഒന്നും തരില്ല എന്ന രീതിയാണ് ഇന്നും മിക്ക ആള്‍ക്കാരും പിന്തുടരുന്നത്. ഭഗവാനോട് ഒരിക്കലും മത്സരബുദ്ധിയോടെ പ്രാര്‍ഥിക്കരുത്.

വഴിപാട് നേരുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. എന്തിന് വഴിപാട് നേരണം, വഴിപാട് നേര്‍ന്ന് മുടങ്ങിയാല്‍ എന്തു ചെയ്യണം തുടങ്ങി വഴിപാട് നേരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി നമ്മോട് പറയുന്നുത്.

 

Offerings in Temples should be known in advance
Related Posts