സ്പെഷ്യല്‍
ജനനദിവസം പറയും നിങ്ങളുടെ ഭാഗ്യം!

നിങ്ങള്‍ ജനിച്ച ദിവസം ഏത് ? ഭാവിജീവിതത്തില്‍ സംഭവിക്കുന്ന ഭാഗ്യ നിര്‍ഭാഗ്യങ്ങളില്‍ ജനനദിവസത്തിന്റെ സ്വാധീനമുണ്ടെന്നാണ് വിശ്വാസം. ചൈനീസ് ന്യൂമറോളജിയും ഇത് ശരിവെയ്ക്കുന്നു. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍, സ്വാഭാവസവിശേഷതകള്‍, ഭാഗ്യസംഖ്യകള്‍,തൊഴില്‍ ഉന്നതി, വിദ്യാഭ്യാസം ഇവയെല്ലാം ജനനദിവസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞായര്‍ മുതല്‍ ശനി വരെ ജനന ദിവസങ്ങളുടെ പ്രത്യേകതകള്‍ സംഖ്യജ്യോതിശാസ്ത്രവും കാട്ടിത്തരുന്നു.

ഞായര്‍ ദിവസം ജനിച്ചവര്‍ ഒരു കാര്യം തീരുമാനിച്ചുറച്ച് മുന്നിട്ടിറങ്ങിയാല്‍  വിജയമുറപ്പെന്നാണ് സംഖ്യജ്യോതിശാസ്ത്രം പറയുന്നത്.19 വയസ്സിനു ശേഷം 9 വര്‍ഷത്തിലൊരിക്കല്‍ ഏറ്റവും നല്ലൊരു സമയമുണ്ടാവും. ഒപ്പം സമ്പത്തും ഐശ്വര്യവും ഫലം. തങ്ങളുടെ വാക്കിന് വില കല്‍പ്പിക്കുന്നവരായിരിക്കും ഈ ദിവസക്കാര്‍. ബന്ധുക്കളുടേ സ്‌നേഹമുണ്ടാകും. ഒരു കാര്യം മനസ്സില്‍ തീരുമാനിച്ചുറപ്പിച്ച് മുന്നിട്ടിറങ്ങിയാല്‍  അതില്‍ വിജയം സുനിശ്ചിതം.

തിങ്കള്‍ ദിവസം ജനിച്ചവര്‍ക്ക് 2, 7, 11, 16, 20, 25, 29 എന്നീ തീയതികള്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വസം. സുഖലോലുപരാകും ഇത്തരക്കാര്‍. പെരുമാറ്റവും നന്നായിരിക്കും. ഇരുപതു വയസ്സു കഴിഞ്ഞാല്‍ 9 വര്‍ഷത്തിലൊരിക്കല്‍ നല്ലകാലത്തിനും സാക്ഷിയാകും. സാവധാനം ഉന്നതി കൈവരും. ആദ്യം സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെട്ടാലും തൊഴിലില്‍ ലാഭം കൈവരിക്കും. നന്മ തിന്മകള്‍ തിരിച്ചറിഞ്ഞ് മികച്ചരീതിയില്‍ പ്രതികരിക്കാനും കഴിയും.

ചൊവ്വ ദിവസം ജനിച്ചവര്‍ അല്‍പം കര്‍ശന സ്വഭാവക്കാരായിരിക്കും. പതിനെട്ടു വയസ്സു മുതല്‍ ഒമ്പതു വര്‍ഷത്തിലൊരിക്കല്‍ മാറ്റം അനുഭവപ്പെടും. വിദ്യാഭ്യാസം കഴിയുന്നതോടെ ഉന്നതിയും സമ്പത്തും കൈവരും. 9, 18, 27 എന്നീ തീയതികളില്‍ ആരംഭിക്കുന്ന കാര്യങ്ങള്‍ വിജയപ്രദമാകും. ഈ ഭാഗ്യ തീയതികള്‍ ഗൃഹനിര്‍മ്മാണം, ഭൂമിവാങ്ങല്‍, പുതിയ തൊഴില്‍ തുടങ്ങാന്‍, പുതിയ സുഹൃത്തുക്കളെ കാണല്‍, പുതിയ കരാറുകളില്‍ ഒപ്പിടല്‍ എന്നീ കാര്യങ്ങള്‍ക്കും ശുഭകരം.

ബുധന്‍ ദിവസം ജനിച്ചവര്‍ക്ക് 5, 10, 14, 23 എന്നീ തീയതികള്‍ ഗുണകരം. ഏതുകാര്യത്തില്‍ പ്രവേശിച്ചാലും വിജയം കൈവരിക്കും. ഇരുപത്തിമൂന്നു വയസ്സു മുതല്‍ 9 വര്‍ഷത്തിലൊരിക്കല്‍ നല്ല കാലഘട്ടമുണ്ടാകുമെന്നും വിശ്വാസം. ഏതു പദവിയിലിരുന്നാലും ഉയര്‍ച്ചയുണ്ടാകും. ഡോക്ടര്‍, എഞ്ചിനീയര്‍, ജഡ്ജിമാര്‍ എന്നീ പദവികള്‍ വഹിക്കുന്നവര്‍ ഭൂരിപക്ഷവും ബുധനാഴ്ചക്കാരായിരിക്കുമെന്നും ശാസ്ത്രം പറയുന്നു. ഇവര്‍ സൂക്ഷ്മബുദ്ധിക്ക് ഉടമകളായിരിക്കും.

വ്യാഴം ദിവസം ജനിച്ചവര്‍ പൊതുവേ പിടിവാശിക്കാരായിരിക്കും. എന്നാല്‍ മറ്റുള്ളവരുടെ ബഹുമാനം പിടിച്ചുപറ്റും. 3, 6, 9, 12, 15, 18, 21, 24, 27, 30 എന്നീ തീയതികളിലും വെള്ളിയാഴ്ചയും ഏറ്റെടുക്കുന്ന കാര്യം വിജയപ്രദമെന്നും വിശ്വാസം.പതിനെട്ടു വയസ്സു മുതല്‍ മൂന്നുവര്‍ഷങ്ങളിലൊരിക്കല്‍ ജീവിതത്തില്‍ ഭാഗ്യകരമായ മാറ്റങ്ങള്‍ ഇവര്‍ക്കു പ്രതീക്ഷിക്കാം. വിശ്വാസവഞ്ചന കാട്ടുന്നവരോട് പോലും ശാന്തസ്വഭാവം പ്രകടമാക്കും. ഇവര്‍ ക്ഷമാശീലം ഉള്ളവരായിരിക്കും. ആവശ്യസമയത്ത് സുഹൃത്തുക്കള്‍ക്ക് സഹായവും സാന്ത്വനവും നല്‍കാന്‍ ഇവ മടിക്കില്ല.

വെള്ളി  ദിവസം ജനിച്ചവര്‍ 4, 8, 13, 17, 26, 31 തീയതികളില്‍ പുതിയ കാര്യങ്ങള്‍ തുടങ്ങിയാല്‍ വിജയിക്കുമെന്നാണ് വിശ്വാസം. ഈ തീയതികള്‍ തിങ്കളാഴ്ചയാണെങ്കില്‍ അതിവിശിഷ്ടം.ഇരുപത്തിരണ്ടു വയസ്സുമുതല്‍ നാലുവര്‍ഷത്തിലൊരിക്കല്‍ ജീവിതത്തില്‍  ഭാഗ്യങ്ങള്‍ വന്നുചേരും. സ്ത്രീകളെ ആകര്‍ഷിക്കാന്‍ പ്രത്യേക കഴിവുള്ളവരാകും.തത്വപരമായി ഇവര്‍ സംസാരിക്കം. വളരെ ശ്രദ്ധിച്ചു മാത്രമേ സൗഹൃദങ്ങളില്‍ ഏര്‍പ്പെടാറുള്ളൂ. എല്ലാം അറിയുന്നവരെപ്പോലെയാണ് സംസാരം. ഏത് ദുര്‍ഘടാവസ്ഥയിലും പറഞ്ഞവാക്ക് ഇവര്‍ പിന്‍വലിക്കില്ല.

ശനി ദിവസം ജനിച്ചവര്‍ക്ക് 4, 8, 13, 17, 26, 31 എന്നീ തീയതികളാണ് ഉത്തമം. ഈ ദിവസങ്ങളില്‍ ഏതു കാര്യവും തുടങ്ങാം.ശനിയാഴ്ച ജനിച്ചവര്‍ മുതിര്‍ന്നവരെ ബഹുമാനിക്കുന്നവരും ഗുരുക്കളെ ദൈവ തുല്യം കരുതുന്നവരും ആണ്. 22 വയസ്സുമുതല്‍ ഇവര്‍ക്ക് നല്ല കാലം പ്രതീക്ഷിക്കാം. 26, 31, 35, 40, 44, 53, 62, 67 എന്നീ  വയസ്സുകളാണ് ഭാഗ്യകാലങ്ങള്‍. ഇവര്‍ സമൂഹത്തിനായി എന്ത് ത്യാഗവും സഹിക്കും. രാഷ്ട്രീയത്തില്‍ എന്നും ഇവര്‍ നേട്ടമുണ്ടാക്കും. ഇവരെ അനാവശ്യമായ വിശ്രമവും അലസതയും അലട്ടുകയില്ല. ഏതുകാര്യവും ചെയ്തു തീര്‍ക്കാന്‍ ഉത്സാഹമുണ്ടാകും. സിവില്‍ സര്‍വീസില്‍ ശോഭിക്കും.

Related Posts