നക്ഷത്രവിചാരം
ന്യൂമറോളജി: 2020 ലെ സമ്പൂര്‍ണ വര്‍ഷഫലം

പൊതുവേ നേട്ടങ്ങളുടെ വര്‍ഷമാണ് 2020. സംഖ്യാശാസ്ത്രത്തിലെ നാലാമത്തെ (2+0+2+0=4) യൂണിവേഴ്‌സല്‍ വര്‍ഷമാണ് 2020. നാല് എന്നത് ഉത്തരവാദിത്തം, സ്ഥിരത, കുടുംബം, വീട്, പ്രകടനം, സംരക്ഷണം, സമാധാനം, ശാരീരികാവസ്ഥ, പ്രായോഗിക പരിഹാരങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നു. പൂര്‍ണ സമര്‍പ്പണത്തോടെ 2020 ല്‍ എന്തുചെയ്താലും വിജയം നിങ്ങളെ തേടിയെത്തും. ഉത്സാഹത്തോടെ ധൈര്യത്തോടെ മുന്നോട്ടുപോകാന്‍ നിങ്ങളെ സഹായിക്കുന്ന വര്‍ഷമാണിത്. ജീവിതത്തില്‍ അപാരമായ വിജയം, സന്തോഷം, സാമ്പത്തിക നേട്ടം എന്നിവയാണ് ഈ വര്‍ഷത്തെ പൊതുവായ ഫലങ്ങള്‍.

ഇനി നിങ്ങളുടെ പേഴ്‌സണ്‍ നമ്പര്‍ അനുസരിച്ച് 2020 ലെ ഫലം നോക്കാം. അതിനു മുമ്പു നിങ്ങളുടെ വ്യക്തിഗത നമ്പര്‍ എങ്ങനെ കണ്ടെത്താമെന്നു നോക്കാം. അതിന് നിങ്ങളുടെ ജനനമാസം,തിയതി എന്നിവയുടെ ഒറ്റ അക്കങ്ങള്‍ ചേര്‍ത്തു കൂട്ടുക. അതിനോടു കൂടി 2020ന്റെ നമ്പറായ നാലുകൂടി കൂട്ടിയാല്‍ കിട്ടുന്നതാണ് നിങ്ങളുടെ 2020 ലെ പേഴ്‌സണല്‍ നമ്പര്‍. ഉദാഹരണത്തിന് മെയ് 5 ന് ജനിച്ച ഒരാളുടെ പേഴ്‌സണല്‍ നമ്പര്‍ നോക്കാം. 5+5+4=14, അപ്പോള്‍ 4+1= 5. അഞ്ചാണ് അയാളുടെ പേഴ്‌സണല്‍ നമ്പര്‍.

ഒന്ന് പേഴ്‌സണല്‍ നമ്പറായുള്ളവര്‍ക്ക് വഴിത്തിരിവിന്റെ വര്‍ഷമാണിത്. പുതിയലക്ഷ്യങ്ങള്‍ പ്ലാന്‍ ചെയ്യാനും അത് നടപ്പാക്കാനും സാധിക്കും. ധാരളം അവസരങ്ങള്‍ വന്നുചേരും.നേരത്തെ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങള്‍ വിട്ട് പുതിയവ നടപ്പാക്കാന്‍ ഈ വര്‍ഷം സാധിക്കും. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ യോഗമുണ്ട്. മാറ്റത്തോടു മുഖം തിരിഞ്ഞുനില്‍ക്കാതെ ശ്രദ്ധിക്കണം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുതിയ തുടക്കം നിങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കും. നിങ്ങളുടെ ആശയങ്ങളും ആഗ്രഹങ്ങളും നടപ്പാക്കാന്‍ കഠിനാധ്വാനത്തോടുകൂടി പ്രവര്‍ത്തിച്ചാല്‍ വിജയം നിങ്ങളോടുകൂടിതന്നെയാണെന്നതില്‍ സംശയമില്ല.

രണ്ട് പേഴ്‌സണല്‍ നമ്പറായിട്ടുള്ളവര്‍ക്ക് 2020 നേട്ടത്തിന്റെ വര്‍ഷമാണ്. കൂട്ടുകച്ചവടത്തിന് യോഗമുണ്ട്. വിവാഹം നോക്കുന്നവര്‍ക്ക് അനുയോജ്യമായ കാലമാണിത്. നന്നായി ആലോചിച്ച ശേഷമേ പ്രധാനകാര്യങ്ങളില്‍ തീരുമാനമെടുക്കാവൂ. മറ്റുള്ളവര്‍ പറയുന്നത് കേട്ട് ഇടുത്തുചാടുന്നത് നന്നല്ല.ക്ഷമയോടു കൂടിവേണം പ്രവര്‍ത്തിക്കാന്‍. അതിശയകമായ ബന്ധങ്ങള്‍ നിങ്ങളില്‍വന്നുചേരുന്ന വര്‍ഷമാണിത്.

മൂന്നു പേഴ്‌സണല്‍ നമ്പറായിട്ടുള്ളവര്‍ ധീരമായ നടപടികളിലൂടെ അവസരങ്ങളെ നേട്ടങ്ങളാക്കും. സാമൂഹിക ബന്ധങ്ങള്‍മെച്ചപ്പെടുത്താന്‍ കഴിയുന്ന വര്‍ഷമാണിത്. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ക്കുയോഗമുണ്ട്. പൊതുവേ നിങ്ങള്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്ന വര്‍ഷമായിരിക്കുമിത്. ധാരാളം യാത്രകള്‍ക്കു യോഗമുണ്ട്. പ്രവര്‍ത്തന മേഖലയില്‍നിന്നും ശ്രദ്ധകൈമോശം വരാതെ നോക്കണം. ശ്രദ്ധയോടുകൂടിവേണം ഓരോ കാര്യങ്ങളും ചെയ്യാന്‍. അതിരുകവിഞ്ഞ വികാരപ്രകടനങ്ങള്‍ നടത്താതെ സൂക്ഷിക്കണം.

നാല് പേഴ്‌സണല്‍ നമ്പറായിട്ടുള്ളവരുടെ വളരെക്കാലമായുള്ള സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുന്ന വര്‍ഷമാണിത്. വിശദാംശങ്ങളില്‍ ശ്രദ്ധിച്ച് ഏകാഗ്രതയോടുകൂടി പ്രവര്‍ത്തിച്ച് നേട്ടങ്ങള്‍ കൊയ്യാന്‍ ശ്രദ്ധിക്കണം. സ്ഥിരോത്സാഹം കൈവിടരുത്. വീട് നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുയോജ്യമായ കാലമാണിത്. ബിസിനസിലും ജീവിതത്തിലും സുരക്ഷിതമായയൊരവസ്ഥയിലേക്ക് എത്തിച്ചേരും. കഠിനാധ്വാനത്തിന്റെ വര്‍ഷം കൂടിയാണിത്. കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാന്‍ ശ്രദ്ധിക്കണം.

അഞ്ച് പേഴ്സണല്‍ നമ്പറായിട്ടുള്ളവര്‍ക്ക് പരിവര്‍ത്തനത്തിന്റെ കാലമാണിത്. മികച്ച അവസരങ്ങള്‍ വന്നുചേരും. അപ്രതീക്ഷിതമായ കാര്യങ്ങള്‍ ജീവിതത്തില്‍ വന്നുചേര്‍ന്നേക്കാം. ധാരാളം യാത്രകള്‍ക്കു യോഗമുണ്ട്. ജീവിതത്തില്‍ മാറ്റങ്ങള്‍ക്കുയോഗമുളള വര്‍ഷം കൂടിയാണിത്. ചെറിയ ചെറിയ വിജയത്തിലൂടെ വന്‍ വിജയം നിങ്ങളെ കാത്തിരിക്കുന്ന വര്‍ഷമാണിത്. അസ്വസ്ഥതയും അക്ഷമയും കാട്ടാതെ ജോലിയില്‍ മാത്രം ശ്രദ്ധിക്കുക. പാര്‍ട്ണര്‍ഷില്‍ ബിസിനസ് തുടങ്ങാന്‍ യോഗമുണ്ട്.

ആറ് പേഴ്‌സണല്‍ നമ്പറായിട്ടുള്ളവര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുന്ന വര്‍ഷമാണിത്. സാമ്പത്തിക നേട്ടത്തിന യോഗമുണ്ട്. കുടുംബകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബ ബിസിസില്‍ നേട്ടങ്ങള്‍ക്കു യോഗമുണ്ട്. പുതിയ അവസരങ്ങള്‍ കണ്ടെത്തി നേട്ടങ്ങള്‍ കൊയ്യും. കഠിനാധ്വാനം ചെയ്യാന്‍ നിങ്ങള്‍ തയാറാണെങ്കില്‍ 2020 നിങ്ങളുടെ വര്‍ഷമാണ്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. മറ്റുള്ളവരെ നിയന്തിക്കുമ്പോള്‍ ശ്രദ്ധിക്കണം.

ഏഴ് പേഴ്‌സണല്‍ നമ്പറായിട്ടുള്ളവര്‍ക്ക് അപ്രതീക്ഷിത മാറ്റങ്ങള്‍ക്കു യോഗമുള്ള വര്‍ഷമാണ്. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധചെലുത്തും. കാര്യങ്ങളെ വിശകലനം ചെയ്ത ശേഷം മുന്നോട്ടുപോകാന്‍ ശ്രദ്ധിക്കണം. ചില ഘട്ടങ്ങളില്‍ ആത്മപരിശോധന നടത്തേണ്ടിവരും. വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ വര്‍ഷമാണിത്. ആശയങ്ങളെ ശരിയായി നടപ്പാക്കുകവഴി മികച്ച നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും.

എട്ട് പേഴ്‌സണല്‍ നമ്പറായിട്ടുള്ളവര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വര്‍ഷമാണിത്. നിങ്ങളുടെ നേതൃശേഷി പ്രകടിപ്പിക്കാന്‍ അവസരം വന്നുചേരും. എല്ലാ തടസങ്ങളെയും മറികടന്ന് വിജയം നിങ്ങളെ തേടിയെത്തും. ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുന്നതിലും അത് നേടിയെടുക്കുന്നതിനും സാഹചര്യമൊരുങ്ങുന്ന വര്‍ഷമാണിത്. സന്തോഷവും സമൃദ്ധിയും വന്നുചേരും. വിജയത്തിലേക്കുള്ള യാത്രയില്‍ നിങ്ങളുടെ കഴിവിനെ സംശയിക്കാതെ മുന്നോട്ടുപോകുക 2020 നിങ്ങളുടേതാകും.

ഒന്‍പത് പേഴ്‌സണല്‍ നമ്പറായിട്ടുള്ളവര്‍ക്ക് 2020 സമൃദ്ധിയുടെ വര്‍ഷമാണ്. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന കാര്യങ്ങളെല്ലാം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. നിങ്ങളുടെ മേശം പ്രവര്‍ത്തികള്‍ ബോധപൂര്‍വം മാറ്റാന്‍ ശ്രമിക്കുന്നത് നല്ലതാണ്. അത് മികച്ച ബന്ധങ്ങള്‍ നിങ്ങളെ തേടിയെത്താന്‍ സഹായിക്കും. നിരുത്സാഹപ്പെടുന്ന കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം. ശുഭാപ്തി വിശ്വാസത്തോടുകൂടി മുന്നോട്ടുപോയാല്‍ 2020 നിങ്ങളുടേതാക്കാന്‍ കഴിയും. നിങ്ങളുടെ സ്‌നേഹവും കരുതലും മറ്റുള്ളവര്‍ക്ക് ആശ്വാസമാകും. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്ന വര്‍ഷം കൂടിയാണിത്.

Related Posts