സ്പെഷ്യല്‍
ജയിക്കാനായി ജനിച്ചവരാണോ നിങ്ങള്‍?; സംഖ്യാശാസ്ത്രം നോക്കാം

ജനനമാസത്തിനും ദിവസത്തിനും ജീവിതത്തില്‍ വളരെയേറെ പ്രാധാന്യമുണ്ടെന്നാണ് വിശ്വാസം. ഇത് ഓരോരുത്തരുടെയും ജീവിതരീതിയിലും സ്വഭാവത്തിലുമെല്ലാം സ്വാധീനിക്കുന്നവകൂടിയാണ്.

ഡിസംബര്‍ 21 മുതല്‍ – ജനുവരി 21 വരെയുള്ള കാലഘട്ടത്തില്‍ ജനിച്ചവര്‍ ബുദ്ധിശക്തികൂടിയവരും ചിന്താശക്തിയുള്ളവരുമായിരിക്കും.  വിശാല മനസ്ഥിതിയുള്ള ഇവര്‍ പലപ്പോഴും മറ്റുള്ളവരുടെ തെറ്റിദ്ധാരണയ്ക്കു കാരണമാകാറുണ്ട്. ഈ ദിവസങ്ങളില്‍ ജനിച്ചവര്‍ ഏതുമേഖലയില്‍ പ്രവര്‍ത്തിച്ചാലും വിജയം ഇവര്‍ക്കൊപ്പമായിരിക്കും. ഈ മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാനും ഇവര്‍ക്ക് സാധിക്കും.

ദീനാനുകമ്പയുള്ള ഇവര്‍ സഹജീവികളെ സഹായിക്കാന്‍ മടികാണിക്കാത്തവരാണ്. പൊതുപ്രസ്ഥാനങ്ങളില്‍ സജീവമായി ഇടപെടുകയും സംഭാവനകള്‍ നല്‍കുന്നവരുമായിരിക്കും ഇക്കൂട്ടര്‍.

കരള്‍രോഗം, ത്വക്ക് രോഗം, ദഹനക്കേട് എന്നിവയാണ് ഇക്കൂട്ടരെ സാധാരണ ബാധിക്കുന്ന രോഗങ്ങളായി കണ്ടുവരുന്നത്. പാമ്പ്, പഴുതാര തുടങ്ങിയ ജീവികളെ സൂക്ഷിക്കണം. ഈ ജന്തുക്കളില്‍നിന്ന് ഇവര്‍ക്ക് ആപത്തുവരാന്‍ സാധ്യതകൂടുതലാണ്. മുത്തും ചന്ദ്രകാന്തവും ഇവരുടെ ഭാഗ്യദായകരത്‌നങ്ങളാണ്.

Related Posts