സ്പെഷ്യല്‍
ഈ നക്ഷത്രക്കാര്‍ ജൂലൈ 25വരെ എന്തുചെയ്താലും വിജയം!

2,11,20, 29 തീയതികളില്‍ ജനിച്ചവരുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ എന്തെല്ലാമെന്നു നോക്കാം. ചന്ദ്രനാണ് ഈ തീയതികളില്‍ ജനിച്ചവരുടെ ഭാഗ്യഗ്രഹം എന്നാണ് വിശ്വാസം. സൂര്യന്‍ രാജാവും ചന്ദ്രന്‍ രാജ്ഞിയും എന്നല്ലേ പറയാറ്. 2 ജന്മസംഖ്യയായിട്ടുള്ളവര്‍ സങ്കല്‍പ്പങ്ങളെ ഇഷ്ടപ്പെടുന്നതിനാല്‍ സ്വപ്‌നജീവികളെന്നാണ് ആചാര്യന്മാര്‍ പറയാറ്.

ഇവരുടെ പേരിലെ അക്ഷരങ്ങള്‍ കൂട്ടിക്കിട്ടുന്ന സംഖ്യ 2 തന്നെ ആയാല്‍ ഉത്തമം. ഇവര്‍ക്ക് 1,10,19,28 എന്നിവയും 4,13,22,31 എന്നിവയും 7,16,25 എന്നിവയും (അതായത് 1,4,7 എന്നീ സംഖ്യാതീയതികള്‍) അനുകൂല ദിനങ്ങളാണ്. സൂര്യന്റെ സംഖ്യ,യുറാനസ്സ് അഥവാ രാഹുവിന്റെ സംഖ്യ,കേതുവിന്റെ സംഖ്യ എന്നിവയാണ് ഇപ്രകാരം അനുകൂലമായിരിക്കുന്നത്. ഞായര്‍,തിങ്കള്‍,വെള്ളി എന്നിവയായിരിക്കും പ്രയോജനമുള്ള ദിവസങ്ങളെന്നും ആചാര്യന്മാര്‍ പറയുന്നു.

രണ്ട് ജന്മസംഖ്യയായിട്ടുള്ളവര്‍ ഉയര്‍ന്ന ആദര്‍ശങ്ങളും ലക്ഷ്യങ്ങളുമുള്ളവരായിരിക്കും. മനസ്സും വികാരവുമായിരിക്കും ഇവരുടെ ആയുധങ്ങള്‍. അതിനാല്‍ പ്രതികൂലസൗഹചര്യങ്ങള്‍ ഇവരെ പെട്ടെന്ന് തളര്‍ത്തിക്കളയും.  ആത്മവിശ്വാസക്കുറവും, ചഞ്ചലബുദ്ധിയും ലക്ഷ്യബോധമില്ലായ്മയും ഇവരെ പരാജയപ്പെടുത്തുന്ന ഘടകങ്ങളാണ്.

അദ്ധ്യാപനം,വക്കീല്‍പ്പണി, ഔഷധരംഗം,കൃഷി,കച്ചവടം, സ്വകാര്യമേഖലയിലെ തൊഴില്‍, നേതൃഗുണം വേണ്ടാത്ത ഉദ്യോഗങ്ങള്‍ എന്നിവയില്‍ ഇവര്‍ ശോഭിക്കും. പ്രമേഹം, മാനസിക പിരിമുറുക്കം മൂലമുണ്ടാകുന്ന രോഗങ്ങള്‍, വിഷാദരോഗം, നേത്രരോഗം, മുഖത്തിലുണ്ടാകുന്ന രോഗങ്ങള്‍, കഫജന്യമായ രോഗങ്ങള്‍ എന്നിവ ഇവര്‍ക്ക് പിടിപെടാമെന്നും ആചാര്യന്മാര്‍ ചൂണ്ടിക്കാട്ടുന്നു. ധാരാളം വെള്ളവും പഴവര്‍ഗ്ഗങ്ങളും ആവശ്യമായ തോതില്‍ അരി ആഹാരവും ഇലക്കറികളും ഭക്ഷിക്കുന്നത് നല്ലതായിരിക്കും. വടക്കാണ് ഇവര്‍ക്ക് അനുകൂല ദിശ. ഏതുകാര്യവും വടക്ക് നോക്കിയിരുന്ന് ചെയ്താല്‍ അനുകൂലഫലം കിട്ടുമെന്നാണ് വിശ്വാസം. നിറങ്ങളില്‍ വെള്ള ഉത്തമം. ക്രീം, പച്ച എന്നിവ അനുകൂലമാണ്.

2 ജന്മസംഖ്യയായിട്ടുള്ളവര്‍ ദോഷശാന്തിക്ക് ഭജിക്കേണ്ടത് ചന്ദ്രനെയും ചന്ദ്രന്റെ അധിദേവതയായ ദുര്‍ഗയേയുമാണ്. പൗര്‍ണമി വ്രതം, തിങ്കാളാഴ്ച വ്രതം എന്നിവ അനുഷ്ഠിക്കേണ്ടത് ശ്രേയസ്‌ക്കരമാണ്. ബി.കെ.ആര്‍ എന്നിവ ഇവരുടെ പേരിന്റെ ആദ്യക്ഷരമോ,ഇനിഷ്യലോ, പേരില്‍ കൂടുതല്‍ അക്ഷരങ്ങളോ ആയി വരുന്നത് നല്ലതാണ്. മുത്ത്, ചന്ദ്രകാന്തം, ഇളം നിറമുള്ള പച്ചക്കല്ല് എന്നിവ ഭാഗ്യരത്‌നങ്ങള്‍. 8 ആണ് ഇവരുടെ വിപരീത സംഖ്യ.

ജൂണ്‍ 20 മുതല്‍ ജൂലായ് 25 വരെയാണ് നല്ല സമയം. ഓരോ വര്‍ഷവും അക്കാലത്ത് ഭാഗ്യപരീക്ഷണങ്ങള്‍ക്കും, ക്രിയാത്മക വിഷയങ്ങള്‍ക്കും ശ്രമിച്ചാല്‍ വിജയസാധ്യത കൂടുതലാണ്. ജ്യോതിഷപ്രകാരം  2 ല്‍ ജനിച്ചവര്‍ക്ക് കര്‍ക്കടരാശി ലഗ്‌നമോ കൂറോ ആയി വരുന്നത് അനുകൂലമാണ്. രോഹിണി, അത്തം, തിരുവോണം എന്നിവ ജന്മനക്ഷത്രമായി വരുന്നതും നല്ലതാണ് എന്നാണ് വിശ്വാസം. ജന്മസംഖ്യ അനുസരിച്ച് സ്വന്തം പേരോ സ്ഥാപനത്തിന്റെ പേരോ വീട്ടുപേരോ മാറ്റാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാം.

Related Posts