നക്ഷത്രവിചാരം
സംഖ്യാശാസ്ത്ര പ്രകാരം നവംബര്‍ മാസം നിങ്ങള്‍ക്ക് എങ്ങനെ ഗുണം ചെയ്യും ?

ഭാവിയെ കുറിച്ച് എന്നും ഉത്കണ്ഠയുള്ളവരാണ് നമ്മള്‍. ഇനി എന്ത് ? എന്ന ചോദ്യമാണ് എന്നും ആ ഉത്കണ്ഠയ്ക്ക് ആധാരം. വരും ദിനങ്ങള്‍ എങ്ങനെയുള്ളതാണെന്നും അതുപ്രകാരം എങ്ങനെ ജീവിക്കണമെന്നും നാം നിത്യവും അന്വേഷിച്ചുകൊണ്ടേയിരിക്കുകയാണ്. അതിന് നിങ്ങളെ സഹായിക്കുന്ന ഒന്നാണ് ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം. ജന്‍മസംഖ്യ അനുസരിച്ചാണ് സംഖ്യാശാസ്ത്ര പ്രകാരമുള്ള ഫലത്തെ നിര്‍ണയിക്കുന്നത്. ഓരോ മാസത്തിലേയും നിങ്ങളുടെ ജന്മസംഖ്യ അനുസരിച്ചുള്ള ഫലങ്ങള്‍ മനസ്സിലാക്കാന്‍ ന്യൂമറോളജി സഹായിക്കുന്നുണ്ട്. ഇവിടെ ന്യൂമറോളജി അനുസരിച്ച് 2022 നവംബര്‍ മാസത്തിലെ ഫലങ്ങളാണ് പറയുന്നത്. ഈ നവംബര്‍ മാസം ഓരോ വ്യക്തിക്കും എന്തെല്ലാം ഭാഗ്യ -നിര്‍ഭാഗ്യങ്ങളാണ് സംഖ്യാശാസ്ത്ര പ്രകാരം ഉണ്ടാകുക എന്ന് പരിശോധിക്കുകയാണിവിടെ.

നമ്പര്‍ 1 (ജനന തീയതി 1, 10, 19, 28)

ജനനത്തീയതി 1, 10, 19, 28 എന്നിവ വരുന്നവരുടെ സംഖ്യാശാസ്ത്ര പ്രകാരമുള്ള നമ്പര്‍ ആണ് 1. നിങ്ങളുടെ തൊഴില്‍ മേഖലയില്‍ മികച്ച മാറ്റങ്ങള്‍ ഈ മാസത്തില്‍ ഉണ്ടാകാം. എല്ലാത്തിനും വളരെ അനുകൂലമായ മാസം കൂടിയാണ്. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭവും അനുകൂല ഫലങ്ങളും വന്നുചേരാം. കഠിനധ്വാനവും ദൃഢനിശ്ചയവും എല്ലാ കാര്യത്തിലും അനുകൂലമായ ഫലങ്ങള്‍ ഉണ്ടാക്കും. നല്ല ഊര്‍ജസ്വലരായി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ഈ മാസം നിങ്ങളെ സഹായിക്കും. പലപ്പോഴും തീരുമാനങ്ങള്‍ നിര്‍ണായകമാകുന്ന ഒരു മാസം കൂടിയാണിത്. അതിനാല്‍ ഏത് വിഷയത്തിലും തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കുക. ധാരാളം ഭാഗ്യാനുഭവങ്ങള്‍ ഈ മാസം വന്നുചേരാം. നിങ്ങളുടെ ഭാഗ്യ സംഖ്യ ഒമ്പതാണ്.

നമ്പര്‍ 2 (ജനന തീയതി 2, 11, 20, 29)

പലതരത്തിലുള്ള വെല്ലുവിളികള്‍ നിങ്ങള്‍ക്ക് ഈ മാസം അഭിമുഖീകരിക്കേണ്ടി വന്നേക്കാം. നേട്ടത്തിനുവേണ്ടി എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളായതിനാല്‍ അനുകൂല ഫലങ്ങള്‍ നിശ്ചയമായും ഉണ്ടാകാം. ഏതു കാര്യത്തിലും ഇവര്‍ക്ക് വിജയം കൈവരിക്കേണ്ട സാഹചര്യവും ഉണ്ടാകും. ഇവരുടെ തീരുമാനങ്ങളൊക്കെ വളരെ പെട്ടെന്നായിരിക്കും. അത് ഫലപ്രദമായിരിക്കുകയും ചെയ്യും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കാന്‍ 2 ജന്‍മ സംഖ്യയായിട്ടുള്ളവര്‍ക്ക് സാധിക്കുന്നതാണ്. പൊതുവെ എല്ലാ കാര്യത്തിലും വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വന്നാലും വളരെ നല്ല ഫലം ലഭിക്കുന്ന മാസം തന്നെയാണ് ഇത്. നിങ്ങളുടെ ഭാഗ്യ സംഖ്യ മൂന്നാണ്.

നമ്പര്‍ 3 (ജനന തീയതി 3, 12, 21, 30)

ജന്മസംഖ്യ 3 ആയിട്ടുള്ളവര്‍ക്ക് ഈ മാസം മികച്ച അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. തൊഴില്‍പരമായ കാര്യങ്ങളില്‍ നല്ല രീതിയില്‍ അഭിവൃദ്ധി ഉണ്ടാകാം. ജീവിതത്തില്‍ മനോഹരമായിട്ടുള്ള നിരവധി അവസരങ്ങള്‍ ഈ മാസം ലഭിക്കും. സന്തോഷിക്കാനുള്ള നിരവധി അവസരങ്ങള്‍ ഇവര്‍ക്കുണ്ടാകും, സന്തോഷം മൂലം അനുകൂലമായ മനസ് ലഭിക്കുകയും അതൊക്കെ പ്രവര്‍ത്തനത്തിന് നല്ല ഫലം ലഭിക്കുകയും ചെയ്യും. ഇവര്‍ എല്ലാ കാര്യങ്ങളിലും വളരെ ആക്ടീവ് ആയി നില്‍ക്കുന്നവരായിരിക്കും.

നമ്പര്‍ 4 (ജനന തീയതി 4, 13, 22, 31)

ഇവര്‍ക്ക് രാഹുവിന്റേയും കേതുവിന്റേയും സാന്നിധ്യമുണ്ടാകും. ഇവര്‍ക്ക് ഇതൊരു ശരാശരി മാസമായിരിക്കും. രാഹുവിന്റേയും കേതുവിന്റേയും സ്ഥിതി മൂലം നാല് ജന്‍മ സംഖ്യയായിട്ടുള്ളവരുടെയൊക്കെ വികാരങ്ങളെ അത് ബാധിച്ചേക്കാം. ലക്ഷ്യങ്ങളില്‍ എത്തുവാന്‍ ഇവര്‍ വളരെ അധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മാസം ആണ്. എന്നാല്‍ കഠിനധ്വാനം ചെയ്താല്‍ തീര്‍ച്ചയായും അതിന് ഫലം ഉണ്ടാകും. ജോലിയില്‍ മികച്ച അവസരങ്ങളും പ്രയോജനങ്ങളും ലഭിക്കുന്ന മാസമാണ്. എല്ലാത്തരത്തിലും തൊഴിലിലും ലാഭം കൂടുതലായി ലഭിക്കാന്‍ നാല് ജന്‍മ സംഖ്യയായിട്ടുള്ളവര്‍ക്ക് സാധിക്കുന്നതാണ്. പുതിയ അവസരങ്ങളെ കുറിച്ചുള്ള അനുകൂല കാര്യങ്ങള്‍ വന്നുചേരുമ്പോള്‍ അതിനെ എതിര്‍ക്കാതിരിക്കുക. നവംബര്‍ മാസത്തില്‍ നല്ല കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകും. ഇവര്‍ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഭക്ഷണകാര്യത്തിലൊക്കെ നിയന്ത്രണം കൊണ്ടുവരണം.

നമ്പര്‍ 5 (ജനന തീയതി 5, 14, 23)

സാഹസികതകള്‍ നിറഞ്ഞ സമയമായിരിക്കും ഇവര്‍ക്ക് നവംബര്‍ മാസം. പല തരത്തിലുള്ള വെല്ലുവിളികള്‍ ഇവര്‍ക്ക് നേരിടേണ്ടി വന്നേക്കാം. ഊര്‍ജ്ജവും ഉത്സാഹവും നിറഞ്ഞ സമയം എന്ന പ്രത്യേകതയും ഇവര്‍ക്ക് ഈ മാസം ഉണ്ട്. പല അവസരങ്ങളും നിങ്ങളെ തേടി വരും. എല്ലാ കാര്യത്തിലും ചിന്തിച്ച് തീരുമാനം എടുക്കുക. യഥാര്‍ഥ സുഹൃത്തുക്കളെ തിരിച്ചറിയാന്‍ ഈ മാസം നിങ്ങളെ സഹായിക്കുന്നു. പ്രണയത്തിന്റെ കാര്യത്തിലും വിവാഹത്തിന്റെ കാര്യത്തിലും അനുകൂല സമയമായിരിക്കും ഈ മാസം. ധാരാളം ധനവും ഭാഗ്യവും ഈ മാസം നിങ്ങളെ തേടിവാരാനുള്ള സാധ്യതയും കാണുന്നു. നിങ്ങളുടെ ഭാഗ്യ സംഖ്യ എട്ടാണ്.

നമ്പര്‍ 6 (ജനന തീയതി 6, 15, 24)

നിങ്ങള്‍ ഈ മാസം അവസരങ്ങള്‍ പാഴാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വ്യക്തിബന്ധങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന നിങ്ങള്‍ക്ക് ഏതു കാര്യത്തിലും സുഹൃത്തുക്കളുടെ സഹായം ലഭിക്കും. കിട്ടുന്ന സമയങ്ങളിലൊക്കെ കുടുംബത്തോടൊപ്പം കഴിയാന്‍ ശ്രദ്ധിക്കണം. കുടുംബബന്ധം ദൃഢമാക്കാന്‍ ഈ മാസം നിങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിക്കാവുന്നതാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ പിന്നീട് അത് കാര്യമായ നഷ്ടബോധത്തിന് ഇടവരുത്തും. ആരോഗ്യപരമായ കാര്യങ്ങളില്‍ പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്നത് സംബന്ധിച്ച് കാര്യമായ ശ്രദ്ധ വേണം. ഈ മാസം നിങ്ങള്‍ വീട്ടില്‍ നിന്നുള്ള ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. പുറമെ നിന്നും ഭക്ഷണം കഴിക്കുന്ന ശീലം ഈ മാസം ഒഴിവാക്കുന്നത് നല്ലതാണ്. കാരണം ഈ മാസം ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതായി കാണുന്നുണ്ട്. അഞ്ച് നിങ്ങള്‍ക്ക് ഭാഗ്യസംഖ്യയാണ്.

നമ്പര്‍ 7 (ജനന തീയതി 7, 16, 25)

ഈ മാസം നിങ്ങള്‍ക്ക് അനുകൂലമാണെങ്കിലും ശ്രദ്ധയോടെ മാത്രം എല്ലാ കാര്യങ്ങളും ചെയ്യുക. അശ്രദ്ധയോടെ കാര്യങ്ങളെ സമീപിക്കുന്നത് പിന്നീട് വ്യക്തിജീവിതത്തിലടക്കം അസ്വസ്ഥതകള്‍ സൃഷ്ടിച്ചേക്കാം. യോഗ പോലുള്ള മെഡിറ്റേഷന്‍ രീതികള്‍ നിങ്ങള്‍ ഈ മാസം ശീലിക്കുന്നത് നല്ലതാണ്. പ്രശ്‌നങ്ങളെ സമചിത്തതയോടെ നേരിടാന്‍ അത് സഹായിക്കും. മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കാനും അത് സഹായിക്കും. നിഷേധാത്മകമായ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. നാല് നിങ്ങള്‍ക്ക് ഭാഗ്യസംഖ്യയാണ്.

നമ്പര്‍ 8 (ജനന തീയതി 8, 17, 26)

നിങ്ങള്‍ക്ക് ജോലിയിലും കരിയറിലും ഉയര്‍ച്ചയുണ്ടാകും. അതിനാല്‍ സാമ്പത്തിക നേട്ടവും കാണുന്നു. എല്ലാത്തിലും പോസിറ്റീവ് മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നു. ജീവിതത്തിലും മികച്ച മാറ്റങ്ങള്‍ക്ക് നിങ്ങള്‍ക്ക് ഈ മാസം ഇടവരുത്തും. സമൂഹത്തില്‍ എല്ലാവരും ബഹുമാനിക്കുന്ന നിലയിലേക്ക് നിങ്ങള്‍ വളരാനുള്ള അനുകൂല സമയമാണ് ഈ മാസം. നിങ്ങളുടെ കഴിവും മിടുക്കും എല്ലാവരാലും അംഗീകരിക്കപ്പെടും. അഞ്ച് നിങ്ങള്‍ക്ക് ഭാഗ്യസംഖ്യയാണ്.

നമ്പര്‍ 9 (ജനന തീയതി 9, 18, 27)

നിങ്ങള്‍ക്ക് ജീവിതത്തില്‍ പൊതുവെ ഈ മാസം അനുകൂല സമയമാണ്. പലതിലും പോസിറ്റീവായിട്ടുള്ള മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നു. ഭാഗ്യവും വിജയവും നിങ്ങള്‍ക്ക് ഈ മാസം ഒരുപോലെ പ്രതീക്ഷിക്കാവുന്നതാണ്. സാമ്പത്തികമായി കൂടുതല്‍ ചിലവുകള്‍ ഈ മാസം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പണത്തിന്റെ കൈകാര്യം ചെയ്യലില്‍ അമിത ശ്രദ്ധ അനിവാര്യമാണ്. മാസം മധ്യത്തില്‍ സാമ്പത്തിക സ്ഥിതി അല്‍പം പ്രശ്‌നത്തില്‍ വരാനുള്ള സാധ്യതയുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ പൊതുവെ ഈ മാസം നിങ്ങള്‍ക്ക് അനുകൂല സമയമാണ്.

 

Summary: We are always worried about the future. We are constantly searching for what the coming days will be like and how to live accordingly. Numerology is one thing that can help you with that. Here are the results for the month of November 2022 according to numerology.

Related Posts