നക്ഷത്രവിചാരം
2022 ജനുവരിമാസം നിങ്ങള്‍ക്കെങ്ങനെ?

2022 ജനുവരിമാസം ന്യൂമറോളജി അനുസരിച്ച് നിങ്ങള്‍ക്ക് എങ്ങനെയെന്ന് അറിയാന്‍ ഈ ലേഖനം വായിക്കൂ.

ജനന നമ്പര്‍ 1

1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍ക്ക് ജനുവരിയില്‍ വിജയകരമായ സമയമായിരിക്കും. നിങ്ങളുടെ കലാപരമായ കഴിവുകളില്‍ മികച്ച ഫലങ്ങള്‍ ലഭിക്കും. തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക. മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുക.

ജനന നമ്പര്‍ 2

2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍ക്ക് മികച്ച അവസരങ്ങള്‍ വന്നുചേരും. ദീര്‍ഘദൂര യാത്ര ചെയ്യാന്‍ അവസരമുണ്ട്. സാമ്പത്തിക നേട്ടത്തിന്റെ കാലം.

ജനന നമ്പര്‍ 3

3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍ക്ക് സമ്മിശ്രഫലങ്ങളാണ് ജനുവരിയില്‍. തൊഴില്‍മേഖലയില്‍ നേട്ടങ്ങള്‍ വന്നുചേരും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും.

ജനന നമ്പര്‍ 4

4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍ക്ക് അത്ര മികച്ച സമയമായിരിക്കില്ല. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷാന്തരീക്ഷം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.

ജനന നമ്പര്‍ 5

5, 14, 23 തീയതികളില്‍ ജനിച്ചവര്‍ ജനന സംഖ്യ 5-ലാണ് വരുന്നത്. തൊഴില്‍ മേഖലയില്‍ മികച്ച നേട്ടങ്ങള്‍ വന്നുചേരും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.

ജനന നമ്പര്‍ 6

6, 15, 24 തീയതികളില്‍ ജനിച്ചവരാണെങ്കില്‍ ജനുവരി നിങ്ങള്‍ക്ക് നല്ല മാസമായിരിക്കും. സാമ്പത്തിക നേട്ടത്തിന്റെ കാലം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.

ജനന നമ്പര്‍ 7

7, 16, 25 തീയതികളില്‍ ജനിച്ചവരുടെ ജനന നമ്പര്‍ 7 ആണ്. മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുക. ആരോഗ്യകാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കണം.

ജനന നമ്പര്‍ 8

8, 17, 26 തീയതികളില്‍ ജനിച്ചവരുടെ നമ്പര്‍ 8 ആണ്. സാമ്പത്തിക നേട്ടത്തിന്റെ കാലം. തൊഴില്‍മേഖലയില്‍ മുന്നേറ്റം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

ജനന നമ്പര്‍ 9

9, 18, 27 തീയതികളില്‍ ജനിച്ചവര്‍ക്ക് ജനുവരി നല്ല മാസമായിരിക്കും. തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കണം.

 

Related Posts