നക്ഷത്രവിചാരം
ജനുവരിമാസത്തെ സമ്പൂര്‍ണ ഫലം; സംഖ്യാശാസ്ത്രം

സംഖ്യാശാസ്ത്രം അനുസരിച്ച് വര്‍ഷത്തിന്റെ തുടക്കമായ ജനുവരി മാസം നിങ്ങള്‍ക്കെങ്ങനെയെന്ന് അറിയാം. അതിനായി നിങ്ങളുടെ വ്യക്തിഗതനമ്പര്‍ അറിയാം.

നിങ്ങള്‍ ജനിച്ച മാസം, തിയതി എന്നിവയുടെ ഒറ്റ അക്കങ്ങള്‍ ചേര്‍ത്തു കൂട്ടുക. അതിനോട് 2021ന്റെ നമ്പറായ അഞ്ച് കൂടി കൂട്ടുക (2+0+2+1 = 5). അതാണ് നിങ്ങളുടെ 2021 ലെ വ്യക്തിഗത നമ്പര്‍.
ഉദാഹരണത്തിന് മെയ് 5നാണ് ഒരാള്‍ ജനിച്ചതെന്നു കരുതുക. അയാളുടെ വ്യക്തിഗത നമ്പര്‍ നോക്കാം. (ജനിച്ച മാസം + ജനന തിയതി + 2021 വ്യക്തിഗത നമ്പര്‍ ആയ 5). 5+5+5=15, അപ്പോള്‍ 1+5= 6. അതായത് നിങ്ങളുടെ വ്യക്തിഗത നമ്പര്‍ ആറ് ആണ്.

നമ്പര്‍ 1

ഇവര്‍ ലക്ഷ്യത്തിലെത്താന്‍ കഠിനമായി പരിശ്രമിക്കുന്ന കാലമാണിത്. ആ ശ്രമം വിജയിക്കുകയും ചെയ്യും. മക്കളുടെ വിവാഹതടസങ്ങള്‍ മാറിക്കിട്ടും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

നമ്പര്‍ 2

പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. ഏര്‍പ്പെടുന്ന എല്ലാ മേഖലയിലും വിജയം നേടും. സാമ്പത്തിക കാര്യങ്ങളില്‍ ആരെയും വിശ്വസിക്കരുത്.

നമ്പര്‍ 3

തൊഴില്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടകാലമാണിത്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. മത്സരപരീക്ഷകള്‍ എഴുതിയവര്‍ക്ക് അനുകൂല ഫലങ്ങള്‍ക്ക് യോഗം.

നമ്പര്‍ 4

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ജീവിതത്തില്‍ വിജയങ്ങള്‍ കണ്ടുതുടങ്ങും. ബിസിനസുകാര്‍ക്ക് നേട്ടത്തിന്റെ കാലം. മാസാവസാനം ജാഗ്രത പാലിക്കുക.

നമ്പര്‍ 5

കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ ശ്രമിക്കുക. സാമ്പത്തിക കാര്യങ്ങളില്‍ തിടുക്കത്തില്‍ തീരുമാനങ്ങളെടുക്കരുത്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.

നമ്പര്‍ 6

മനസിലെ ആഗ്രഹങ്ങള്‍ നിറവേറുന്ന അനുഭവം ഉണ്ടാകും. സാമ്പത്തികമായി നേട്ടമുണ്ടാകും. പുതിയ വരുമാന ശ്രോതസുകളില്‍നിന്നും പണം വന്നുചേരും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

നമ്പര്‍ 7

പുതിയ ജോലികളൊന്നും ഈ കാലയളവില്‍ ഏറ്റെടുക്കരുത്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷാനുഭവം ഉണ്ടാകാന്‍ ശ്രദ്ധിക്കണം. വിജയം നിങ്ങളെ തേടിവരുന്ന കാലമാണിത്.

നമ്പര്‍ 8

ജീവിതത്തില്‍ ദീര്‍ഘകാല നേട്ടങ്ങളുണ്ടാകും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. സാമ്പത്തിക കാര്യത്തില്‍ അത്ര അനുകൂലമായ കാലമല്ല.

നമ്പര്‍ 9

ബിസിനസുകാര്‍ക്ക് അനുകൂലമായ കാലം. മുടങ്ങിക്കിടക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. സാമ്പത്തികമായി നേട്ടത്തിന്റെ കാലം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

Related Posts