നക്ഷത്രവിചാരം
ഏപ്രില്‍മാസത്തെ സമ്പൂര്‍ണ ന്യൂമറോളജി ഫലം

സംഖ്യാ ജോതിഷപ്രകാരം ഏപ്രില്‍മാസത്തെ ഫലമറിയാം. ഒരാള്‍ ജനിച്ച തീയതി, മാസം, വര്‍ഷം എന്നിവ ജീവിതപാതയായ നമ്പറിനെ കാണിക്കുന്നു. നിങ്ങളുടെ വ്യക്തിഗത നമ്പര്‍ കണ്ടെത്താന്‍ ജനിച്ച മാസം, തിയതി എന്നിവയുടെ ഒറ്റ അക്കങ്ങള്‍ ചേര്‍ത്തു കൂട്ടുക. അതിനോട് 2021ന്റെ നമ്പറായ അഞ്ച് കൂടി കൂട്ടുക (2+0+2+1 = 5). അതാണ് നിങ്ങളുടെ 2021 ലെ വ്യക്തിഗത നമ്പര്‍.
ഉദാഹരണത്തിന് മെയ് 5നാണ് ഒരാള്‍ ജനിച്ചതെന്നു കരുതുക. അയാളുടെ വ്യക്തിഗത നമ്പര്‍ നോക്കാം. (ജനിച്ച മാസം + ജനന തിയതി + 2021 വ്യക്തിഗത നമ്പര്‍ ആയ 5). 5+5+5=15, അപ്പോള്‍ 1+5= 6. നിങ്ങളുടെ വ്യക്തിഗത നമ്പര്‍ ആറാണ്.

നമ്പര്‍ 1:

ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണം. പുതിയ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ പറ്റിയകാലം അല്ലിത്. കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.

നമ്പര്‍ 2:

തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും. ബിസിനസ് രംഗത്തെ തീരുമാനങ്ങള്‍ ലാഭകരമെന്നു തെളിയും. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും.

നമ്പര്‍ 3:

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. ദീര്‍ഘദൂര യാത്രകള്‍ നടത്തേണ്ടതായി വരും.

നമ്പര്‍ 4:

ബിസിനസുകാര്‍ക്ക് നേട്ടങ്ങളുടെ കാലം. കുടുംബത്തില്‍ സന്തോഷാനുഭവങ്ങള്‍ വന്നുചേരും. സംസാരവും കോപവും നിയന്ത്രിക്കുക.

നമ്പര്‍ 5:

ആത്മീയമായി താല്‍പ്പര്യം വര്‍ധിക്കും. തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.

നമ്പര്‍ 6:

ആഗ്രഹങ്ങള്‍ സഫലമാകാന്‍ സാധ്യതയുണ്ട്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.

നമ്പര്‍ 7:

മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. മാസാവസാനത്തോടെ സന്തോഷവാര്‍ത്ത കേള്‍ക്കാന്‍ യോഗമുണ്ട്.

നമ്പര്‍ 8:

സന്തോഷത്തിന്റെ കാലമാണിത്. തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും. ആത്മവിശ്വാസം വര്‍ധിക്കും.

നമ്പര്‍ 9:

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും. പുതിയ പ്രവര്‍ത്തികളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രദ്ധിക്കണം.

Related Posts