സ്പെഷ്യല്‍
നിങ്ങളുടെ ജന്മസംഖ്യാഫലങ്ങള്‍ അറിയാം

1,10,19,28 തീയതികളില്‍ ജനിച്ചാല്‍ ഭാഗ്യഗ്രഹം സൂര്യനെന്നാണ് വിശ്വാസം. എവിടെയിരുന്നാലും പ്രഥമഗണനീയത ഇവര്‍ക്ക് കിട്ടുന്നതാണ്. അധികാരം,പദവി, നേതൃത്വം എന്നിവയോട് ഇവര്‍ക്ക് ജന്മനാല്‍ തന്നെ ആഭിമുഖ്യമുണ്ടാകും. ഈ നാളുകളില്‍ പിറന്ന സ്ത്രീകള്‍ക്കും ഇത്തരം സ്വഭാവങ്ങളുണ്ടായിരിക്കും. പൗരുഷമായിരിക്കും മുന്നിട്ട് നില്‍ക്കുക.

ഒന്ന് ജന്മസംഖ്യയായിട്ടുള്ളവരുടെ നാമസംഖ്യ 1 തന്നെ ആയിരുന്നാല്‍ ഉത്തമഫലങ്ങള്‍ പ്രതീക്ഷിക്കാം.2,39 എന്നിവ ഉത്തമം. 5 മദ്ധ്യമവും 6,8 അധമവുമാകുന്നു. ഞായര്‍,തിങ്കള്‍ ദിവസങ്ങള്‍ ഉത്തമമെന്നും ആചാര്യന്മാര്‍ പറയുന്നു. ചൊവ്വ, വ്യാഴം എന്നിവയും അനുകൂലദിവസങ്ങളായി വിലയിരുത്തപ്പെടുന്നു. ബുധന്‍ മധ്യമം.വെള്ളിയും ശനിയും ദോഷപ്രദമെന്നും വിശ്വാസം. ഇവരുടെ ആരോഗ്യം മെച്ചപ്പട്ടതായിരിക്കും. ഹൃദയരോഗങ്ങള്‍,ശിരോരോഗങ്ങള്‍,അസ്ഥിരോഗങ്ങള്‍ എന്നിവ ശല്യപ്പെടുത്താം. പദവിയും പ്രാധാന്യവുമുള്ള ജോലികളില്‍ ശോഭിക്കുമെന്നും ആചാര്യന്മാര്‍ പറയുന്നു. സര്‍ക്കാര്‍ ജോലി കിട്ടാനും സാധ്യത ഏറെ. ഗോതമ്പും, ഇലക്കറികളും ഉത്തമ ഭക്ഷണം. കിഴക്ക് ദിക്ക് ഏറെ ഗുണകരമാണ്.

ജന്മസംഖ്യ 1 ആയി വരുന്നവര്‍ സൂര്യനേയും ശിവനെയും ആരാധിക്കണമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. 1,10,19,28 എന്നിവ ഇവര്‍ക്ക് ശോഭനദിനങ്ങളാണ്. 2,11,20,29 എന്നിവയും നല്ല ഫലങ്ങള്‍ തരും. 8,17,26 എന്നീ ശനിയുടെ ആധിപത്യമുള്ള ദിവസങ്ങളും 6,15,24 എന്നീ ശുക്രന്റെ ആധിപത്യമുള്ള ദിവസങ്ങളും ഇവര്‍ക്ക് നല്ലതല്ല. ഇളം ചുവപ്പും, കാവിയും, മഞ്ഞയും ഇഷ്ടനിറങ്ങളാണ്. ഇവരുടെ പേരിന്റെ ആദ്യാക്ഷരമോഇനിഷ്യലോ കൂടുതല്‍ അക്ഷരങ്ങളോ എ,ഐ,ജെ,ക്യു,വൈ എന്നിവയില്‍ വരുന്നതും ഉത്തമമാണ്. മാണിക്യവും പുഷ്യരാഗവും ഭാഗ്യപത്‌നങ്ങളെന്നും ആചാര്യന്മാര്‍ പറയുന്നു.

1 ജന്മസംഖ്യയായവരുടെ ഭാഗ്യസംഖ്യ 1 തന്നെയാണെന്നും മനസ്സിലാക്കണം. മാര്‍ച്ച് 21നുമേല്‍ ഏപ്രില്‍ 28 നകവും ജൂലായ് 21ന് മേല്‍ ആഗസ്റ്റ് 28നകവും ജനിക്കുന്ന ‘ഒന്നു’ കാര്‍ക്ക് കൂടുതല്‍ വിജയവും സൗഭാഗ്യവും സിദ്ധിക്കുമെന്നാണ് വിശ്വാസം. ജ്യോതിഷപ്രകാരം ഇവര്‍ മേടം, ചിങ്ങം,ധനു എന്നീ രാശികള്‍ ലഗ്‌നമോ,കൂറോ ആയി ജനിച്ചാല്‍ 1 ന്റെ ഫലങ്ങള്‍ കൂടും. കാത്തിക,ഉത്രം,ഉത്രാടം, എന്നിവ ജന്മനാളായിരുന്നാലും ഈ ഫലങ്ങള്‍ വര്‍ദ്ധിക്കും. ജന്മസംഖ്യയ്ക്കനുഗുണമായി സ്വന്തം പേരോ, വീട്ടുപേരോ വരുന്നില്ലെങ്കില്‍ അവ മാറ്റത്തിന് വിധേയമാക്കിയാല്‍ നല്ല ഫലങ്ങള്‍ ലഭിക്കും എന്നാണ് വിശ്വാസം.

(തുടരും)

Related Posts