നക്ഷത്രവിചാരം
നവംബര്‍ മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം

മേടക്കൂറ് (അശ്വതി, ഭരണി , കാര്‍ത്തിക 1/4 ): പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും, പിതാവിനാല്‍ ഗുണാനുഭവം, ക്ഷേത്ര കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി ഇടപഴകുമ്പോള്‍ വിവാദങ്ങള്‍ക്കിടവരാതെ ശ്രദ്ധിക്കണം, ദൂരയാത്ര, സര്‍ക്കാര്‍ സര്‍വീസില്‍ താത്കാലിക ജോലി, മൂത്ത സഹോദരന്റെ വിവാഹക്കാര്യത്തില്‍ തീരുമാനം, സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധവേണം. കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കും. പ്രതിസന്ധികളില്‍ ധീരമായി പെരുമാറും, കുടുംബത്തിന്റെ ഐക്യത്തിനായി വിട്ടുവീഴ്ചകള്‍ക്കു തയാറാകും. ഗുരുജനങ്ങള്‍ക്ക് അഭിവൃദ്ധിക്കുറവ്, സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും.

ഇടവക്കൂറ് (കാര്‍ത്തിക 3/4 , രോഹിണി , മകയിര്യം 1/2): തൊഴില്‍ മേഖലയില്‍ അംഗീകാരം, സമ്മര്‍ദം വര്‍ധിക്കും, സാഹചര്യങ്ങളെ മനസിലാക്കി പ്രവര്‍ത്തിക്കും, സഹായം ചെയ്തവരില്‍ നിന്നും വിപരീതാനുഭവങ്ങളുണ്ടാകും,സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യും, വിവാഹ കാര്യങ്ങളില്‍ തീരുമാനം. വാഹനം മാറ്റിവാങ്ങുന്നതിനിടയുണ്ട്, ആത്മാര്‍ഥതയുള്ളസുഹൃത്തുക്കളെ ലഭിക്കും, ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്ന സംഭവങ്ങളുണ്ടാകും. രോഗങ്ങളെ നിസാരമായി തള്ളിക്കളയരുത്, യഥാസമയം ചികിത്സ തേടണം, അനാവശ്യ ആധികള്‍ ഒഴിവാക്കണം, മന്ത്ര-തന്ത്രങ്ങളില്‍ താത്പര്യം വര്‍ധിക്കും, സ്വപ്നത്തില്‍ കാണുന്ന കാര്യങ്ങള്‍ അനുഭവത്തില്‍ വരുന്നതിനാല്‍ ആശ്ചര്യം അനുഭവപ്പെടും.

മിഥുനക്കൂറ് (മകയിര്യം 1/2 , തിരുവാതിര , പുണര്‍തം 3/4): പുതിയ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും. സന്താനഭാഗ്യം, കാര്യസാധ്യം, വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്, വിവാഹാദി മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, ദൂര സ്ഥലങ്ങളില്‍ അംഗീകാരം, ഗൃഹോപകരണ ലാഭം, കാര്‍ഷിക മേഖലയില്‍ നിന്നും നേട്ടങ്ങളുണ്ടാകും, വിവിധ മേഖലകളില്‍ നിന്നും സാമ്പത്തിക നേട്ടം, അധ്യാപകര്‍ക്ക് അംഗീകാരം. സന്താനങ്ങളുടെ തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും, ജീവിതത്തില്‍ പുരോഗതി ദൃശ്യമാകും, നിയമവിധേയമല്ലാത്ത കാര്യങ്ങള്‍ ചെയ്തവര്‍ക്ക് ശിക്ഷാനടപടികള്‍ നേരിടേണ്ടി വരാം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം): എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും ഗുണപ്രദമായ കാലം, സിനിമാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിക്കും, ശത്രുക്കളുടെ ശല്യം വര്‍ധിക്കും, സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, നഷ്ടപ്പെട്ടെന്നു കരുതുന്ന രേഖകള്‍ തിരിച്ചു കിട്ടും, പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിനും സൗഹൃദം പുതുക്കുന്നതിനും യോഗം. അനുയോജ്യമല്ലാത്ത ബന്ധങ്ങളില്‍പ്പെട്ട് മാനഹാനിയുണ്ടാകും, തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് ദൂരസഞ്ചാരം നടത്തും, സഹപ്രവര്‍ത്തകരെ ഒരുമിപ്പിച്ചു കൊണ്ടു പോകാന്‍ ശ്രമിക്കും, സന്താനങ്ങള്‍ക്കും ഗുണകരമായ കാലഘട്ടം, വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതെ ശ്രദ്ധിക്കണം, വ്യാപാര സംബന്ധമായും പുരോഗതിയുണ്ടാകും, എല്ലാ മേഖലകളിലുംവിജയമുണ്ടാകും, വാഹന ഉപയോഗത്തില്‍ ശ്രദ്ധ വേണം.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4): തങ്ങള്‍ ചെയ്യേണ്ട പ്രവര്‍ത്തികള്‍ അന്യരെ ഏല്‍പ്പിക്കുന്നത് അബദ്ധമാകും, ആശയവിനിമയത്തില്‍ അപാകതയുണ്ടാകാതെ ശ്രദ്ധിക്കണം, മേലാധികാരിയുടെ വിരോധത്തിന് പാത്രമാകാം, എല്ലാ കാര്യങ്ങളും രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കണം, സഹപ്രവര്‍ത്തകരുമായി കലഹം ഉണ്ടാകാതെ ശ്രദ്ധിക്കണം, ക്ഷേത്രകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, സന്താനങ്ങളുടെ കാര്യത്തില്‍ സന്തോഷത്തിനിടയുണ്ട്, വീട്ടില്‍ മംഗളകര്‍മങ്ങള്‍ നടക്കാനിടയുണ്ട്, വിദ്യാര്‍ഥികള്‍ക്കു വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ സാധിക്കും, ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഭിന്നത വരാതെ ശ്രദ്ധിക്കണം, ബന്ധുക്കളുമായി ഒത്തുച്ചേരും, വാഹനം വാങ്ങാന്‍ യോഗം, അശ്രാന്ത പരിശ്രമത്താല്‍ കലാ മത്സരങ്ങളില്‍ മികച്ച വിജയം നേടാനാകും, എല്ലാകാര്യങ്ങളും ആസൂത്രണത്തോടെ ചെയ്തു തീര്‍ക്കും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): അലസത മാറ്റി ചടുലതയോടെ പ്രവര്‍ത്തിക്കണം, എതിരെ വരുന്ന കാര്യങ്ങളെ ആശങ്കകളില്ലാതെ നേരിടണം, പുതിയ മേഖലകളെ പരിചയപ്പെടുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും സാധിക്കും, സന്ദര്‍ഭോചിതമായി കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി സര്‍വാദരങ്ങള്‍ക്കും വഴിവെക്കും, സാമ്പത്തിക കാര്യങ്ങളില്‍ ഗുണാനുഭവം ഉണ്ടാകും, കിട്ടാക്കടം തിരിച്ചു കിട്ടും, ലോണ്‍, ചിട്ടി എന്നിവയില്‍ നിന്നും ധനലാഭമുണ്ടാകും, പഴയ കാല സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിനും സൗഹൃദം പുതുക്കുന്നതിനും അവസരം, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നതിനും യോഗം. ദമ്പതികള്‍ തമ്മില്‍ ഐക്യമുണ്ടാകും, ഇളയസഹോദരങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ വേണം, മാതാവിന്റെ ആരോഗ്യകാര്യത്തിലും ശ്രദ്ധ വേണം, രോഗങ്ങളെ കരുതിയിരിക്കണം, ശത്രുശല്യമുണ്ടാകും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): വിദേശത്തുള്ളവര്‍ക്കു നാട്ടിലെ വിശേഷ അവസരങ്ങളില്‍ പങ്കെടുക്കാന്‍ യോഗം, കുടുംബ സമേതം വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും, സന്താനങ്ങളുടെ കാര്യത്തില്‍ കരുതല്‍ വേണം, ഉല്ലാസ യാത്രകള്‍ നടത്തും, സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കമുണ്ടാകണം, നാല്‍ക്കാലി ലാഭമുണ്ടാകും, കൃഷിയിലും വരുമാന വര്‍ധനവുണ്ടാകും, സാമ്പത്തിക വര്‍ധനയുണ്ടാകുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടും, ജീവിത പങ്കാളിയുടെ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണം, ഉത്തരവാദിത്വ ബോധമുള്ള പുത്രന്റെ സമീപനങ്ങളില്‍ ആശ്വാസം തോന്നും, ദേവാലയ നിര്‍മാണങ്ങളില്‍ പങ്കാളിയാകും, ഹോട്ടല്‍, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം, വാഹനം മാറ്റി വാങ്ങുന്നതിനോ പുതിയത് വാങ്ങുന്നതിനോ യോഗം, സ്ത്രീ സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനമാകും.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): സാമ്പത്തിക ഞെരുക്കങ്ങളില്‍ മാറ്റമുണ്ടാകും, ശത്രുക്കളെ നേരിടും, വ്യാപാര രംഗങ്ങളില്‍ പുരോഗതിയുണ്ടാകും, സഹോദരങ്ങളുമായി വാക്കുതര്‍ക്കങ്ങളിലേര്‍പ്പെടാതെ ശ്രദ്ധിക്കണം, കാര്‍ഷിക മേഖലയില്‍ പുതിയ വിളകള്‍ക്കു തുടക്കം കുറിക്കും. സഹപ്രവര്‍ത്തകരുമായി ആലോചിച്ച് പുതിയ പദ്ധതികള്‍ പ്ലാന്‍ ചെയ്യും, മാനസിക സമര്‍ദങ്ങളില്‍ നിന്നും കരകയറാനാകും, പ്രായോഗിക ചിന്തകള്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ഉതകും, വിശേഷപ്പെട്ട വസ്ത്രങ്ങളും ആഭരണങ്ങളും ലഭിക്കും, ദമ്പതികള്‍ തമ്മില്‍ ഐക്യമുണ്ടാകും, അലച്ചിലും ദൂരസഞ്ചാരവും ഉണ്ടാകും, വ്യാപാര ബന്ധങ്ങളില്‍ പുരോഗതിയുണ്ടാകും, വാഹന ഉപയോഗത്തില്‍ ശ്രദ്ധ വേണം, കഴിഞ്ഞ അഞ്ചു വര്‍ഷമായി അനുഭവിച്ചിരുന്ന ദുരിതങ്ങള്‍ക്കു ശമനമുണ്ടാകും, കിട്ടാക്കടം തിരിച്ചു കിട്ടും, അനാവശ്യ ആധികള്‍ ഒഴിവാക്കണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4): വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും, സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കാന്‍ അവസരം കൈവരും, അലച്ചിലുകളും ദൂരസഞ്ചാരവും മാനസിക സമര്‍ദത്തിനിടയാക്കും, സന്താനങ്ങളുടെ കാര്യത്തില്‍ ഗുണാനുഭവം, സന്താനങ്ങളുടെ വിവാഹകാര്യങ്ങള്‍ക്കായി ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നടത്തും, ദമ്പതികള്‍ തമ്മില്‍ ആശയവിനിമയത്തില്‍ അപാകതയുണ്ടാകാതെ ശ്രദ്ധിക്കണം, നാല്‍ക്കാലി ലാഭമുണ്ടാകും, കാര്‍ഷിക കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, ശത്രുക്കള്‍ സൗഹൃദബന്ധം സ്ഥാപിക്കാന്‍ അടുത്തു വരും, ഊഹക്കച്ചവടത്തില്‍ നിന്നും ലാഭമുണ്ടാകും, സന്താനങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ നിയന്ത്രണമുണ്ടാകും, വീട്ടില്‍ മംഗളകര്‍മങ്ങള്‍ നടക്കാം, ഉദരരോഗത്തെ കരുതിയിരിക്കണം.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):പുതിയ തൊഴില്‍ മേഖല കണ്ടെത്തുന്നതിനു ശ്രമം നടത്തും, വിദേശ ജോലി ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചു വരുന്നതിനു ശ്രമിക്കും, തൊഴില്‍ തര്‍ക്കങ്ങളുണ്ടാകും, സുഹൃത്തുക്കളുടെ സഹായത്തോടെ കണ്ടെത്തുന്ന കര്‍മമേഖലയില്‍ പുരോഗതിയുണ്ടാകും, കുടുംബാംഗങ്ങള്‍ തമ്മില്‍ അഭിപ്രായ ഐക്യമുണ്ടാകണം, വിശദീകരണം നല്‍കേണ്ട കാര്യങ്ങളില്‍ അതിനു തയാറാകണം, ഉന്നത സ്ഥാനീയരുമായി അടുത്തിടപഴുകാന്‍ അവസരം. അപ്രാപ്യമായ പല കാര്യങ്ങളും നിഷ്പ്രയാസം നേടാന്‍ സാധിക്കും, മാതുലന്മാര്‍ക്ക് ഗുണാനുഭവം ഉണ്ടാകും, മാതാവിന്റെ കാര്യത്തില്‍ ഉത്കണ്ഠയുണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കുന്നതിനു ശ്രദ്ധിക്കണം, ഭാവിയിലേക്ക് സാമ്പത്തിക കരുതലുകള്‍ നടത്തണം, കുടുംബാംഗങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം കൈവരും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4):കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും, സന്താനങ്ങള്‍ക്ക് ഗുണകരമായ കാലം, അനുചിതമായ സൗഹൃദങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഉള്‍പ്രേരണയുണ്ടാകും, പുതിയ വ്യാപാരം തുടങ്ങാന്‍ ശ്രമം നടത്തും, ദമ്പതികള്‍ തമ്മില്‍ ആശയപരമായി ഐക്യമുണ്ടാകും, നഷ്ടപ്പെട്ടുവെന്നു കരുതുന്ന വിലപ്പെട്ട രേഖകള്‍ തിരികെ കിട്ടും, സാമ്പത്തികമായി ഉന്നതി കൈവരിക്കും. കിട്ടാക്കടം തിരികെ കിട്ടും, സഹപ്രവര്‍ത്തകരുമായി യോജിച്ചുപോകും, ശത്രുക്കളെ കൈകാര്യം ചെയ്യും. ധാര്‍മിക കാര്യങ്ങളെ മുറുകെ പിടിക്കും, ശരീരത്തില്‍ മുറിവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്, ജീവിത നിലവാരം വര്‍ധിക്കുന്നതിനാല്‍ പുതിയ ഗൃഹം വാങ്ങാന്‍ തീരുമാനിക്കും. വിവാഹ കാര്യങ്ങളില്‍ തീരുമാനമാകും, വാഹനം മാറ്റി വാങ്ങുന്നതിനും യോഗം. ലോണ്‍, ചിട്ടി എന്നിവയില്‍ നിന്നും ലാഭം.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി):കരുതലോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം, ശ്രദ്ധക്കുറവു കൊണ്ട് പണം കൈമോശം വരാതെ ശ്രദ്ധിക്കണം, പുണ്യസ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും, അപകടങ്ങളെ കരുതിയിരിക്കണം, സാമ്പത്തിക അച്ചടക്കമുണ്ടാകണം, വിപരീത സാഹചര്യങ്ങളെ നേരിടാനുള്ള ഉള്‍ക്കരുത്തുണ്ടാകും, കാര്‍ഷിക മേഖലയില്‍ അഭിവൃദ്ധിയുണ്ടാകും, തൊഴില്‍ മേഖലകളില്‍ അഭിവൃദ്ധിയുണ്ടാകും, ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടാകാതെ ശ്രദ്ധിക്കണം, മന്ത്ര-പൂജാദി കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, നാല്‍ക്കാലികള്‍ മൂലം സാമ്പത്തിക നഷ്ടമുണ്ടാകും, സഹോദരങ്ങളുടെ വിവാഹ കാര്യങ്ങളില്‍ തീരുമാനമുണ്ടാകും, വിവേക പൂര്‍വം എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ക്കണം, വീട്ടിലെ മുതിര്‍ന്ന ആളുകളുടെ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണം.

Related Posts