വാസ്തു
പണംവരും ദിക്ക്‌

കുബേരന്‍ അധിപനായിട്ടുള്ള വടക്ക് പണത്തിന്റെയും ബിസിനസിന്റെയും ദിക്കാണ്. ഈ ദിക്കിലേക്ക് ദര്‍ശനമായിട്ടുള്ള ഭവനങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ക്ഷമയും സഹനശക്തിയും കൂടുതലായിരിക്കും.

വടക്കുനിന്നുള്ള നിര്‍മാണ പ്രവര്‍ത്തനം വടക്ക് കിഴക്ക് ദിക്കിലേക്കു നീട്ടിയാല്‍ ധാരാളം സമ്പത്തും സന്തോഷവും ഉണ്ടാകുമെന്നാണ് വിശ്വാസം. എന്നാല്‍, ഈ ദിക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായാല്‍ അത് സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് വിശ്വാസം.

സ്ത്രീകള്‍ക്ക് എപ്പോഴും അസുഖങ്ങള്‍ക്കിത് കാരണമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. വടക്കുദിക്കില്‍ കല്ലുകളോ അവശിഷ്ടങ്ങളോ കൂട്ടിവയ്ക്കുന്നത് കുട്ടികളുടെ വളര്‍ച്ചയെ ബാധിക്കുമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.

Related Posts