സ്പെഷ്യല്‍
ക്ഷേത്രത്തില്‍ നിര്‍മാല്യം തൊഴുതാല്‍

ക്ഷേത്രത്തിലെ ആദ്യത്തെ ദര്‍ശനമാണ് നിര്‍മാല്യം. ഏറെ ശ്രേയസ്‌ക്കരമായ ഇത് ദര്‍ശിക്കാന്‍ കഴിയുന്നതു തന്നെ സൗഭാഗ്യമാണ്.

തലേന്നാള്‍ ദേവന് ചാര്‍ത്തിയ സകല അലങ്കാരങ്ങളോടും കൂടിയ ദര്‍ശനമാണിത്. തീര്‍ഥകുംഭം, ദീപം മുതലായ ശുഭവസ്തുക്കള്‍ കാഴ്ചവച്ച് മണിനാദം മുഴക്കിയാണ് ഭക്തദര്‍ശനത്തിനായി നട തുറക്കുന്നത്.

ഈ നിര്‍മാല്യദര്‍ശനം സര്‍വാഭീഷ്ടദായകമാണെന്നാണ് വിശ്വാസം. ഗുരുവായൂര്‍ പോലുള്ള ക്ഷത്രങ്ങളിലെ നിര്‍മാല്യദര്‍ശനം അതിപ്രശസ്തമാണ്.

nirmalya darshanam
നിര്‍മാല്യദര്‍ശനം
Related Posts