സ്പെഷ്യല്‍
വീട്ടില്‍ ഈ നിമിത്തങ്ങള്‍ കണ്ടാല്‍ പരിഹാരം ചെയ്‌തോളൂ

വീട്ടില്‍കാണുന്ന ദുര്‍നിമിത്തങ്ങളെക്കുറിച്ച് പ്രധാനമായും ഭവിഷ്യപുരാണത്തിലാണ് വിശദീകരിച്ചിരിക്കുന്നത്. വെളുത്തപ്രാവ്, കൂമന്‍, കാവതികാക്ക, ക്രൗഞ്ചപക്ഷി തുടങ്ങിയവ വീട്ടിലോ പരിസരത്തോ വീഴുക, ജനിക്കുമ്പോള്‍ തന്നെ ശിശുവിന് പല്ലുണ്ടാകുക, വീട്ടിലോ സമീപത്തെ വൃക്ഷങ്ങളിലോ ഇടിമിന്നല്‍ ഏല്‍ക്കുക, പാത്രത്തില്‍ സര്‍പ്പമോ തവളയോ മുട്ടയിടുക തുടങ്ങിയവ ദോഷകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിനു പരിഹാരമായി ഞായറാഴ്ച ആദിത്യനെ പൂജിക്കുകയും എള്ളുപായസം നിവേദിക്കുകയും വേണമെന്നാണ് ആചാര്യമതം.

ആകസ്മികമായി അഗ്നിബാധയുണ്ടാകുക,കുടുംബാംഗങ്ങള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും രോഗം ബാധിക്കുക, കുടപ്പന, കവുങ്ങ് എന്നിവ ഇരട്ടയായി മുളയ്ക്കുക, നായ്ക്കള്‍ ഓരിയിടുക, പശുക്കള്‍ വാല്‍പൊക്കിപിടിച്ച് അകാരണമായി ഓടുക, നായ പതിവില്ലാതെ വീടിനുള്ളില്‍ പ്രവേശിക്കുക, ഗൃഹസ്ഥന് അധികാരികളുമായി അനാവശ്യവാദപ്രതിവാദത്തില്‍ ഏര്‍പ്പെടുക, പശുക്കള്‍ നിലത്ത് കുളമ്പിട്ടടിക്കുക, പശുക്കള്‍ ഇരട്ടപ്രസവിക്കുക, ഭക്ഷണധാന്യങ്ങള്‍ ദ്രവിച്ച് നശിക്കുക, പുച്ച മുഖത്തും ഭിത്തിയിലും നഖം കൊണ്ട് മാന്തുക, തലമുടിക്ക് അഗ്നിബാധയേല്‍ക്കുക തുടങ്ങി നിരവധി ദുര്‍നിമിത്തങ്ങളെക്കുറിച്ച് പുരാണങ്ങള്‍ പറയുന്നുണ്ട്.

ഇതിന് പരിഹാരവും വിവരിച്ചിട്ടുണ്ട്. ഈശ്വരഭജനം, കുടുംബദേവതാ പ്രീതിവരുത്തുക, രാവിലെയും വൈകിട്ടും കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് പ്രാര്‍ഥിക്കുക തുടങ്ങിയവാണ് ഇതിനുള്ള പരിഹാരങ്ങള്‍.

Related Posts