സ്പെഷ്യല്‍
മോസ്‌കോയില്‍നിന്ന് ഗുരുവായൂരപ്പന്റെ മേല്‍ശാന്തിയാകാനെത്തി

ഗുരുവായൂരപ്പന്റെ പുതിയ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട കക്കാട് മന കിരണ്‍ ആനന്ദ് നമ്പൂതിരി ആറുമാസം മുമ്പാണ് മോസ്‌കോയില്‍നിന്ന് നാട്ടിലെത്തിയത്. ആയൂര്‍വേദ ഡോക്ടറായ അദ്ദേഹം മ്യൂസിക് തറാപ്പിയുമായി ബന്ധപ്പെട്ട് മോസ്‌കായിലായിരുന്നു. തുടര്‍ന്ന് നാട്ടിലെത്തി പൂജകളില്‍ ശ്രദ്ധിച്ചുവരികയായിരുന്നു. അതിനിടെയാണ് അടുത്ത ആറുമാസത്തേക്ക് തന്നെ ഭജിക്കാനുള്ള നിയോഗം ഈ മുപ്പത്തിനാലുകാരന് ഗുരുവായൂരപ്പന്‍ നല്‍കുന്നത്.

അപേക്ഷിച്ച ആദ്യതവണതന്നെ തന്റെ മേല്‍ശാന്തിയാകാന്‍ കിരണ്‍ ആനന്ദ് നമ്പൂതിരിക്ക് ഭഗവാന്‍ അവസരം നല്‍കുകയായിരുന്നു. ഇന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രത്തില്‍ നടന്ന നറുക്കെടുപ്പിലാണ് കിരണ്‍ ആനന്ദ് നമ്പൂതിരിയെ മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. 42 പേരാണ് അപേക്ഷിച്ചത്. ഇവരില്‍ നിന്ന് 41 പേരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. 39 പേര്‍ കൂടിക്കാഴ്ചയ്ക്ക് എത്തി. 37 പേര്‍ യോഗ്യത നേടി. ഇവരില്‍നിന്നാണ് പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്.

പുതിയ മേല്‍ശാന്തി സെപ്റ്റംബര്‍ 30 ന് രാത്രി സ്ഥാനമേല്‍ക്കും. അതിനു മുന്‍പ് 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ. പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് ചടങ്ങ്.

Related Posts