മന്ത്രങ്ങള്‍
സകലവിഷമതകളും മാറാന്‍ നവരാത്രി 3-ാം ദിനം ഈ മന്ത്രം ജപിക്കാം

നവരാത്രിയില്‍ ഓരോ ദിനവും ഓരോ ദുര്‍ഗയെയാണ് ആരാധിക്കുന്നത്. ദേവി ശക്തിയുടെ അവതാരമാണ് ദുര്‍ഗ്ഗ. ദുര്‍ഗാദേവിയുടെ ഏറ്റവും പാവനമായ രൂപങ്ങളാണു നവദുര്‍ഗ്ഗ എന്നാണു വിശ്വാസം.

”കാളികാം തു കാലാതീതാം കല്യാണ ഹൃദയാം ശിവാം
കല്യാണ ജനനീം നിത്യം കല്യാണി പ്രണമാമ്യാഹം”

നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ മൂന്നാമത്തെ ഭാവമാണു ചന്ദ്രഘണ്ടാ. നവരാത്രിയില്‍ മൂന്നാം ദിവസം ത്രിതീയയ്ക്ക് ദുര്‍ഗ്ഗാ ദേവിയെ ചന്ദ്രഘണ്ടാ ഭാവത്തില്‍ ആരാധിക്കുന്നു. നെറ്റിയില്‍ മണിയുടെ ആകൃതിയില്‍ അര്‍ദ്ധചന്ദ്ര അടയാളം ഉള്ളതിനാല്‍ ദേവി ചന്ദ്രഘണ്ടാ എന്നറിയപ്പെടുന്നു. ചന്ദ്രന്‍ എന്നത് ബോധമണ്ഡലത്തെ കുറിക്കുന്നു. മണി എന്നത് നാദത്തെ അഥവാ ശബ്ദത്തെ കുറിക്കുന്നു. വളരെ വലിയ ശിവബോധ പ്രാപ്തി രഹസ്യം ഈ ദേവിയുടെ സ്വരൂപത്തിനുണ്ട്.

സിംഹവാഹിനിയായ ദേവിക്ക് പത്തുകൈകളുണ്ട്. ഓരോകൈകളിലുമായ് പത്മം, ധനുസ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദ, ശൂലം എന്നീ ആയുധങ്ങളുണ്ട്. മൂന്നാം രാത്രി ചന്ദ്രഘണ്ഡയുടെ ആരാധനയ്ക്കായ് നീക്കി വയ്ക്കപ്പെട്ടിരിക്കുന്നു. ചന്ദ്രഘണ്ടാ ദേവിയുടെ ശരീരത്തിനു സ്വര്‍ണനിറമാണ്. പത്തു  കൈകളില്‍ ആയുധം ഏന്തിയിരിക്കുന്ന ദേവി സദാ യുദ്ധസന്നദ്ധയായിരിക്കുന്നു. ദേവിയുടെ അലറുന്ന ശബ്ദം ദുഷ്ടശക്തികളെ ഭയചകിതരാക്കി പലായനം ചെയ്യിക്കുന്നു. ദേവി പ്രസന്നയായി ഒന്ന് നോക്കിയാല്‍ മതി എല്ലാ വിഷമതകളും എന്നെന്നേക്കുമായി ഇല്ലാതാവാന്‍.ദുഷ്ടശക്തികളെ ഉന്മൂലനം ചെയ്യുകയും ഭക്തര്‍ക്ക് എപ്പോളും മംഗളങ്ങളെ ചെയ്യുകയും ചെയ്യുന്നതിനാല്‍ ‘കല്യാണി’ എന്നും ദേവി അറിയപ്പെടുന്നു.

ചന്ദ്രഘണ്ടാ ദേവി ഭക്തപ്രിയയാണ്. സ്മരണമാത്രയില്‍ തന്നെ ഭക്തരുടെ രക്ഷയ്‌ക്കെത്തി സകല ദുഃഖങ്ങളും ഇല്ലാതാക്കുമെന്നു വിശ്വാസം. ചന്ദ്രഘണ്ടാ ഉപാസകര്‍ക്ക് ബുദ്ധിശക്തിയും നിര്‍ഭയത്വവും സിദ്ധിക്കും.  നവരാത്രിയില്‍ ത്രിതീയ ദിവസം ശ്രദ്ധയോടെയും ഭക്തിയോടെയും ദേവിയെ ഉപാസിക്കുന്നവരില്‍ നിന്നും എല്ലാവിധ പാപങ്ങളും ദോഷങ്ങളും വിട്ടകലും എന്ന് വിശ്വസിക്കപ്പെടുന്നു. ശിവപ്രാപ്തിക്കായി നവരാത്രി മൂന്നാം ദിവസം ത്രിതീയയ്ക്ക് ചന്ദ്രഘണ്ടാ ദേവിയെ മണിപൂരകചക്രത്തില്‍ ധ്യാനിക്കുന്നു. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ദൈവീക സുഗന്ധങ്ങളും ശബ്ദവും അനുഭവപ്പെടുമെന്നു പറയപ്പെടുന്നു.

മന്ത്രം

പിണ്ഡജപ്രവരാരൂഢാ ചന്ദകോപാസ്ത്രകൈര്യുതാ
പ്രസാദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ

navratri day 3 chandraghanta devi
ചന്ദ്രഘണ്ടാ
നവദുര്‍ഗ്ഗാ
നവരാത്രി
Related Posts