മന്ത്രങ്ങള്‍
സര്‍വ്വൈശ്വര്യങ്ങള്‍ക്കും നവരാത്രി 6-ാം ദിനം ഈ മന്ത്രം ജപിക്കാം

നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ ആറാമത്തേതാണു കാര്‍ത്യായനി . നവരാത്രിയില്‍ ആറാം ദിവസമായ ഷഷ്ഠിക്കു ദുര്‍ഗ്ഗാ ദേവിയെ കാത്യായനീ ഭാവത്തില്‍ ആരാധിക്കുന്നു. കതന്‍ എന്ന ഒരു മഹാമുനി ഭൂമിയില്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ  മകനായിരുന്നു കാത്യന്‍.

എന്നാല്‍, ഒരു പുത്രിയില്ലാതിരുന്ന മുനിക്ക് ദേവി ദുര്‍ഗ്ഗയെ തന്റെ പുത്രിയായ് ലഭിക്കണം എന്നാഗ്രഹമുണ്ടായി. അതിനുവേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിച്ചു. ദേവി ഋഷിയില്‍ പ്രസാദിക്കപ്പെട്ടു. അങ്ങിനെ കതന്റെ  മകളായ് ദേവി ജനിച്ചതിനാല്‍ കാര്‍ത്യായനി എന്നറിയപ്പെടുന്നു. ദേവിയെ പൂജിക്കാന്‍ പ്രഥമ അവകാശം കാത്യായന മഹര്‍ഷിക്കായതുകൊണ്ട് ദേവി കാത്യായനീ എന്നറിയപ്പെടുന്നു എന്നും വിശ്വാസമുണ്ട്.

സിംഹമാണ് കാര്‍ത്യായനി ദേവിയുടെ വാഹനം. നാലുകൈകളുള്ള ദേവി ഖഡ്ഗവും പദ്മവും കൈകളിലേന്തിയിരിക്കുന്നു. സര്‍വ്വൈശ്വര്യദായികയാണ് കാത്യായനീ ദേവി. ദ്വാപരയുഗത്തില്‍ കൃഷ്ണനെ വരനായി ലഭിക്കാന്‍ ഗോപികമാര്‍ കാത്യായനീ ദേവിയെയാണ് പൂജിച്ചത്.

നവരാത്രിയില്‍ ആറാം ദിവസം ഷഷ്ഠിക്കു യോഗികളും ഉപാസകരും ആജ്ഞാചക്രത്തില്‍ ധ്യാനിക്കുന്നു. അവിടെ ഉപാസകനെ അനുഗ്രഹിക്കുന്നതും ആദ്ധ്യാത്മിക അനുഭൂതികൊടുക്കുന്നതും കാത്യായനീ ദേവിയാണ്.

നവരാത്രിയില്‍ ആറാം ദിവസം ഭക്തര്‍ ചുവപ്പും വെളുപ്പും വസ്ത്രങ്ങള്‍ അണിഞ്ഞു ദേവിയെ ആരാധിക്കുന്നു. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ കാത്യായനീ ദേവി പ്രധാനം ചെയ്യുന്നു.

ജപിക്കേണ്ട മന്ത്രം

ചന്ദ്രഹാസോജ്ജ്വലകരാ ശാര്‍ദ്ദൂലവരവാഹനാ
കാത്യായനീ ശുഭം ദദ്യാദേവീ ദാനവഘാതിനി.

ചന്ദ്രഹാസം എന്ന വാളുപിടിക്കുന്ന ഉജ്ജ്വലമായ കൈയുള്ളവളും സിംഹത്തിന്റെമേല്‍ ഇരിപ്പവളും അസുരന്മാരെ നിഗ്രഹിപ്പവളും ആയ കാത്യായനീ ദേവി ശുഭം തരുമാറാകട്ടെ) മനസ്സിനെ സൂചിപ്പിക്കുന്ന വാക്കാണ് ചന്ദ്രന്‍. മനസ്സിന്റെ നിയന്ത്രണമാണ് ചന്ദ്രഹാസം. താമരപ്പൂ ജ്ഞാനത്തിന്റെ വികാസമാണ്.

navratri-6th-day-puja-and-mantra
Related Posts