മന്ത്രങ്ങള്‍
ഒന്‍പതുദിവസം ഈ മന്ത്രങ്ങള്‍ ജപിച്ചാല്‍

നവരാത്രി  മന്ത്ര ജപത്തിനുത്തമമായ കാലമാണ്. ഒന്‍പതു ദിനങ്ങളും ഉപാസനകള്‍ക്കും മന്ത്രജപങ്ങള്‍ക്കും അത്യുത്തമമെന്നു പുരാണമതം. നവരാത്രി വ്രതത്തിനൊപ്പമുള്ള മന്ത്രജപം കൂടുതല്‍ ഫലദായകം. ഒന്‍പതു ദിവസം ജപിക്കേണ്ട മന്ത്രങ്ങളും ജപസംഖ്യയും ജപത്തിനൊപ്പം ധരിക്കേണ്ട വസ്ത്രങ്ങളുടെ നിറങ്ങളും മന്ത്ര ഫലങ്ങളും ചുവടെ പറയുന്നു. ഈ മന്ത്രങ്ങള്‍ ‘ദശമഹാവിദ്യ’യില്‍ നിന്നും എടുത്തിട്ടുള്ളതാണ്.

ഒന്നാം ദിവസം

ഓം ഹ്രീം നമ:

108 പ്രാവശ്യം 2 നേരം, ചുവന്ന വസ്ത്രം.

ഫലം: പാപ ശാന്തി

രണ്ടാം ദിവസം

ഓം വേദാത്മികായെ നമ:

336 പ്രാവശ്യം, 2 നേരം. വെളുത്ത വസ്ത്രം.

ഫലം: മനശാന്തി.

മൂന്നാം ദിവസം

ഓം ത്രി ശക്ത്യെ നമ:

108 വീതം, 3 നേരം. വെളുത്തവസ്ത്രം. അരയാല്‍, തുളസിത്തയ്ക്കു സമീപമുള്ള ജപം കൂടുതല്‍ ഗുണദായകം.

ഫലം: ശാപ ദോഷ നിവാരണം.

നാലാം ദിവസം

ഓം സ്വസ്ഥായെ നമ:

241 വീതം, 2 നേരം. വടക്ക് തിരിഞ്ഞുള്ള ജപം ഗുണദായകം. വെള്ള വസ്ത്രം.

ഫലം: കുടുംബ സമാധാനം, ശാന്തി.

അഞ്ചാം ദിവസം

ഓം ഭുവനെശ്വര്യെ നമ:

108 വീതം, 3 നേരം. ചുവന്ന വസ്ത്രം.

ഫലം: ഇഷ്ടകാര്യ സിദ്ധി.

ആറാം ദിവസം

ഓം മഹായോഗിനൈ്യ നമ:

241 വീതം, 2 നേരം. കിഴക്കോട്ടു തിരിഞ്ഞുള്ള ജപം ഗുണദായകം. ചുവന്ന വസ്ത്രം.

ഫലം: ഉപാസനാ ശക്തി ഉണ്ടാകാന്‍,  ദൈവാനുഗ്രഹം ഉണ്ടാകാന്‍.

ഏഴാം ദിവസം

ഓം സാമപ്രിയായെ നമ:

336 വീതം, രണ്ടു നേരം.  ദീപം തെളിച്ചുകൊണ്ടുള്ള ജപം ഗുണദായകം. വെളുത്ത വസ്ത്രം.

ഫലം:  ഐശ്വര്യം, ദാരിദ്ര്യം നീങ്ങി ധന സമൃദ്ധി.

എട്ടാം ദിവസം

ഓം ത്രികോണസ്ഥായെ നമ:

108 വീതം, 3 നേരം. ചുവന്ന വസ്ത്രം.

ഫലം: വശ്യ ശക്തി, സാമൂഹിക പ്രീതി, ജനഅംഗീകാരം.

ഒന്‍പതാം ദിവസം

ഓം ത്രിപുരാത്മികായെ നമ:

244 വീതം, 2 നേരം. വെളുത്ത വസ്ത്രം.

ഫലം: ദുരിതങ്ങള്‍, അലച്ചില്‍ മാറുവാന്‍, ഇഷ്ട കാര്യ ലാഭം

Related Posts