സ്പെഷ്യല്‍
ഗ്രഹദോഷങ്ങള്‍ മാറാന്‍

ഒരു ജാതകനെ സംബന്ധിച്ച് അവന്റെ ജീവിതത്തില്‍ ദുഖങ്ങളും വിഷമതകളും വന്നു ചേരാറുണ്ട്. ജാതകവശാല്‍ പൊതുവെ ഗ്രഹങ്ങളുടെ ബലഹീനത അനിഷ്ട ഭാവ സ്ഥിതി, കാരകത്വം എന്നിവയാലാണ് ദുഖങ്ങള്‍ വന്നു ഭവിക്കുന്നതെന്നും വിശ്വാസം. എന്നാല്‍, ദോഷഭാവങ്ങളുടെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് പ്രത്യേകം വഴിപാടുകളും ദേവതോപാസനയും ചെയ്യണമെന്ന് ആചാര്യന്മാര്‍ നിര്‍ദേശിക്കുന്നു.

നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ നവഗ്രഹ പൂജ ചെയ്യുന്നതും ദര്‍ശനം നടത്തുന്നതും ഗ്രഹദോഷം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. ശബരിമല മാളികപ്പുറം ക്ഷേത്രം, തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവില്‍, മറ്റ് പ്രധാന ശാസ്താ ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തുന്നത് ദോഷപരിഹാരമായി ആചാര്യന്മാര്‍ നിര്‍ദേശിക്കുന്നു.

നവഗ്രഹ ശാന്തികര്‍മ്മങ്ങള്‍ ചെയ്യുന്നതിനൊപ്പം അന്നദാനം, അവശതയനുഭവിക്കുന്നവര്‍ക്ക് സഹായം എന്നിവ ചെയ്യുന്നതും ഉത്തമം. സൗന്ദര്യലഹരി 48ാം ശ്ലോകം നിത്യവും സന്ധ്യാനാമത്തിനൊപ്പം ചൊല്ലുന്നതും ഏറെ ശുഭകരമെന്നും വിശ്വാസം. അതേ സമയം ഗ്രഹദോഷം, സമയദോഷം എന്നിവയില്‍ നിന്ന് പൂര്‍ണ്ണ പരിഹാരമായി ഒരു കര്‍മ്മവുമില്ലെന്ന് ആചാര്യന്മാരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. ഈശ്വര ധ്യാനാദി കര്‍മ്മങ്ങള്‍ വഴി ദോഷങ്ങളുടെ തീവ്രത കുറയ്ക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.

Related Posts