മന്ത്രങ്ങള്‍
ഈ ഒറ്റപ്രാര്‍ഥന മതി സകല ആപത്തുക്കളും ഇല്ലാതാവാന്‍

ഭഗവാന്‍ നാരായണന്റെ ഏറ്റവും ദിവ്യമായ പ്രാര്‍ത്ഥനയാണ് നാരായണ കവചം. ദേവഗുരുവായ വിശ്വരൂപന്‍ ഇന്ദ്രന് ഉപദേശിച്ചുകൊടുത്തതാണിത്. ഏത് ആപത്തുക്കളും ഒഴിയാന്‍ ഈ പ്രാര്‍ഥനയ്ക്കു സാധിക്കുമെന്നാണ് വിശ്വാസം.

”ശ്രീഹരി എനിക്ക് എല്ലാവിധത്തിലും സംരക്ഷയേകട്ടെ. വെളളത്തില്‍ മത്സ്യാവതാരം, ഭൂമിയില്‍ വാമനന്‍ ആകാശത്തോളം വലിപ്പമുളള ഭഗവല്‍രൂപം വായുവില്‍, കാട്ടിലും യുദ്ധത്തിലും നരസിംഹം, പാതകളില്‍ വരാഹം, വനാന്തരങ്ങളിലും മാമലകളിലും ശ്രീരാമന്‍ എന്നെ രക്ഷിക്കട്ടെ. എല്ലാ ഹിംസാകര്‍മ്മങ്ങളിലും ഭഗവാന്‍ നാരായണന്‍ എന്നെ രക്ഷിക്കട്ടെ. അഹങ്കാരത്തില്‍ നിന്നും നരന്‍, യോഗമാര്‍ഗ്ഗങ്ങളെ അവഗണിക്കുന്നതില്‍ നിന്നും ദക്ഷന്‍, കര്‍മ്മപാശത്തില്‍ നിന്നും കപിലന്‍, ആസക്തികളില്‍ നിന്നും സനത്കുമാരന്‍, ദേവതാനിന്ദനത്തില്‍ നിന്നും ഹയഗ്രീവന്‍, ഭക്തി സാധനയിലെ വീഴ്ച്ചകളില്‍നിന്നും നാരദന്‍ നരകത്തില്‍ നിന്നും കൂര്‍മ്മാവതാരം, അസുഖങ്ങളില്‍നിന്നും ധന്വന്തരി, ദ്വന്ദഭാവത്തില്‍ നിന്നുടലെടുക്കുന്ന ഭയത്തില്‍ നിന്നും ഋഷഭന്‍, അപമാനത്തില്‍ നിന്നും യജ്ഞമ, ആള്‍ക്കൂട്ടത്തില്‍ നിന്നും ബലരാമന്‍, സര്‍പ്പങ്ങളില്‍നിന്നും ശേഷന്‍, അജ്ഞതയില്‍നിന്നും വ്യാസന്‍, മതനിന്ദയില്‍നിന്നും ബുധന്‍, കലികാല പാപങ്ങളില്‍നിന്നും കല്‍ക്കി എന്നെ രക്ഷിക്കട്ടെ. പ്രഭാതത്തില്‍ കേശവന്‍ തന്റെ ഗദയാല്‍ എന്നെ രക്ഷിക്കട്ടെ.

ഗോവിന്ദന്‍ തന്റെ പുല്ലാങ്കുഴലിനാല്‍ സൂര്യോദയസമയത്തും നാരായണന്‍ രാവിലേയും ഭഗവാന്‍ വിഷ്ണു തന്റെ ചക്രത്തിനാല്‍ ഉച്ചനേരത്തും, മധുസൂദനന്‍ തന്റെ വില്ലിനാല്‍ ഉച്ചതിരിഞ്ഞും, മാധവന്‍ സന്ധ്യാനേരത്തും, രാത്രിയുടെ ആദ്യയാമത്തില്‍ ഋഷീകേശനും, രണ്ടാം യാമത്തില്‍ ശ്രീപത്മനാഭനും, നാലാം യാമത്തില്‍ ശ്രീവത്സനും, അന്ത്യയാമത്തില്‍ വാളും ചുഴറ്റി ജനാര്‍ദ്ദനനും, പ്രാതഃ സന്ധ്യയില്‍ ദാമോദരനും, പുലരിയില്‍ വിശ്വേശ്വരനും എന്നെ രക്ഷിക്കട്ടെ. അല്ലയോ ഭഗവാനാല്‍ ചുഴറ്റപ്പെട്ട ചക്രമേ, എല്ലാ ശത്രുക്കളെയും എരിച്ചാലും, ഗദേ ശത്രുക്കളെ ഞെരിച്ചാലും, ശക്തിയേറിയ ശബ്ദത്താല്‍ ശംഖേ ദുര്‍ദേവതകളെ അകറ്റിയാലും, ഭഗവല്‍കരത്തിലമരുന്ന വാളേ എന്റെ ശത്രുക്കളെ നശിപ്പിച്ചാലും, എന്നില്‍ ഭയമുണ്ടാക്കുന്ന എല്ലാ ശത്രുക്കളേയും പാപങ്ങളേയും ഭഗവത്‌നാമ മഹിമയില്‍ ഇല്ലാതാക്കിയാലും.”- എന്നാണ് ഈ പ്രാര്‍ഥനയുടെ അര്‍ഥം. നാരായണ കവചം കേള്‍ക്കാന്‍ വീഡിയോ കാണാം:

Related Posts