സ്പെഷ്യല്‍
Narasimha Jayanti | നരസിംഹമൂര്‍ത്തിയെ ഭജിക്കാന്‍ ഏറ്റവും ഉത്തമമായ സമയം ഇതാണ്‌

വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലുള്ള ചതുര്‍ത്ഥി ദിനത്തിലാണ് നരസിംഹ സ്വാമി ജയന്തി ആഘോഷിക്കുന്നത്. ഭഗവാന്‍ മഹാ വിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹം അസുരനായ ഹിരണ്യകശിപുവിനെ വധിക്കാനായാണ് അവതാരമെടുത്തത്.
മെയ് 4 വ്യാഴാഴ്ചയാണ് ഈ വര്‍ഷത്തിലെ നരസിംഹ ജയന്തി.

ഏകാദശി വ്രതം നോക്കുന്നത് പോലെ തന്നെയാണ് നരസിംഹ ജയന്തി വ്രതവും. ഒരുനേരം മാത്രം ഭക്ഷണം കഴിച്ചും, അരിയും മറ്റ് ധാന്യങ്ങളും ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയും ഈ ദിനത്തില്‍ വ്രതം നോക്കുന്നു. പിറ്റേന്ന് രാവിലെ യഥാസമയത്ത് ഭക്ഷണം കഴിച്ചുകൊണ്ട് ഉപവാസം അവസാനിപ്പിക്കാം. അന്നേ ദിവസമുള്ള വിഷ്ണു ക്ഷേത്ര ദര്‍ശനം ഐശ്വര്യദായകമാണ്. ഭഗവാനെ നിത്യേന ഭക്തിയോടെ സ്മരിച്ചാല്‍  ശത്രുനാശം, ആരോഗ്യം, രോഗശാന്തി, പാപനാശം എന്നിവയാണ് ഫലങ്ങള്‍. നരസിംഹമൂര്‍ത്തി ക്ഷേത്രങ്ങളില്‍ മനഃശുദ്ധിയോടെയും ഭക്തിയോടെയും നെയ്‌വിളക്ക് കത്തിച്ചു പ്രാര്‍ഥിച്ചാല്‍ അഭിഷ്ടസിദ്ധിക്കൊപ്പം തൊഴില്‍ വിവാഹ തടസ്സങ്ങള്‍ നീങ്ങുമെന്നാണ് വിശ്വാസം.

മധ്യാഹ്നസമയത്ത് ഭക്തര്‍ കാര്യസാധ്യത്തിനായി സങ്കല്പമെടുക്കുകയും സായംസന്ധ്യ നേരത്ത് ശ്രീ നരസിംഹ പൂജ ചെയ്യുകയും ചെയ്തുവരുന്നു. നരസിംഹമൂര്‍ത്തി അവതരിച്ചത് ചതുര്‍ദശിയിലെ ഈ സമയത്ത്, അതായത് സന്ധ്യാനേരത്ത്, ആണെന്നാണ് വിശ്വാസം.

രാതിയില്‍ ഉറങ്ങാതെ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്നത് വ്രതത്തിന്റെ ഫലസിദ്ധി വര്‍ധിപ്പിക്കുമെന്നാണ് വിശ്വാസം. പിറ്റേന്ന് രാവിലെ പ്രാര്‍ത്ഥനയിലൂടെ ബ്രാഹ്മണന് ദാനം കൊടുത്ത ശേഷം മാത്രമേ ഉപവാസം മുറിക്കുവാന്‍ പാടുള്ളൂവെന്നാണ് പറയപ്പെടുന്നത്.

ചതുര്‍ദശി തിഥി കഴിഞ്ഞശേഷം എപ്പോള്‍ വേണമെങ്കിലും ഉപവാസം  മുറിക്കാവുന്നതായും പറയപ്പെടുന്നു. എന്നാല്‍, ചതുര്‍ദശി തിഥി സൂര്യോദയത്തിന് മുമ്പേ അവസാനിക്കുകയാണെങ്കിലും, സൂര്യോദയത്തിനു ശേഷം മാത്രമേ ഉപവാസം മുറിക്കാവൂ എന്നാണ്  വിശ്വാസം.

Related Posts