രാമായണം സ്‌പെഷ്യല്‍
കര്‍ക്കടക പുണ്യദര്‍ശന സമയം അറിയാം

നാലമ്പല തീര്‍ഥാടനത്തിനു തുടക്കമിടുന്നത് തൃപ്രയാര്‍ ശ്രീരാമ ക്ഷേത്ര ദര്‍ശനത്തോടെയാണ്. ഇവിടെ പുലര്‍ച്ചെ മൂന്നിനു നട തുറക്കും. 3.30 മുതല്‍ ദര്‍ശനത്തിനു സൗകര്യമുണ്ടാകും. 5.15 മുതല്‍ 6.15 വരെയും 6.30 മുതല്‍ 7.30വരെയും ദര്‍ശനമുണ്ടാകില്ല. ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4.30 മുതല്‍ എട്ടുവരെയും ദര്‍ശനം നടത്താം.

ഏക ഭരത മഹാക്ഷേത്രമെന്നറിയപ്പെടുന്ന കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ സാധാരണ ദിവസങ്ങളില്‍ രാവിലെ 3.30 മുതല്‍ 12.30 വരെ, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 3.30 മുതല്‍ 3 വരെ. വൈകിട്ട് 5 മുതല്‍ 8.10 വരെ. തിരക്ക് കൂടുതലാണെങ്കില്‍ നട അടയ്ക്കുന്നത് വൈകും. അവസാനത്തെ തീര്‍ഥാടകനും ദര്‍ശനം നടത്തിയതിന് ശേഷം മാത്രമേ നട അടയ്ക്കൂ.

മൂഴിക്കുളം ലക്ഷ്മണപെരുമാള്‍ ക്ഷേത്രത്തില്‍ രാവിലെ 5 മുതല്‍ 1 മണി വരെയും വൈകിട്ട് 5 മുതല്‍ 8.30 വരെയുമാണ് ദര്‍ശന സമയം. അവധി ദിനങ്ങളില്‍ തിരക്ക് അനുസരിച്ച് 4.30 മുതല്‍ 2 വരെയും വൈകിട്ട് 4.30 മുതല്‍ 9 വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

പായമ്മല്‍ ശത്രുഘ്‌നസ്വാമി ക്ഷേത്രത്തില്‍ സാധാരണ ദിവസങ്ങളില്‍ രാവിലെ 5.30 മുതല്‍ 2 വരെ, വൈകിട്ട് 4.30 മുതല്‍ 9 വരെ. തീര്‍ഥാടകരുടെ തിരക്ക് അനുസരിച്ച് നട അടയ്ക്കുന്നത് വൈകും.

Related Posts