സ്പെഷ്യല്‍
നാഗവഴിപാടുകളും ഫലസിദ്ധികളും

ജീവിതത്തിന്റെ സമസ്ത മേഖലകളെയും ഒരുപോലെ പിടികൂടുന്ന ഒന്നാണ് സര്‍പ്പ ദോഷം. അതീവ ദു:ഖകരമായ അനുഭവങ്ങള്‍ നല്‍കുന്ന ഒന്നുകൂടിയാണിത്. ജ്യോതിഷത്തില്‍ രാഹുവിന്റെ ദേവതയായാണു സര്‍പ്പങ്ങളെ സങ്കല്‍പ്പിക്കുന്നത്. ജാതകത്തില്‍ രാഹു അനിഷ്ട സ്ഥിതിയിലാണെങ്കില്‍ സര്‍പ്പാരാധന ഒഴിച്ചുകൂടാനാവില്ലെന്നാണു വിദഗ്ധരുടെ അഭിപ്രായം. രാഹുവിന്റെ അനിഷ്ട സ്ഥിതിയില്‍ കാവുകളില്‍ വിളക്ക് വയ്ക്കുക, നൂറുംപാലും നടത്തുക, സര്‍പ്പം പാട്ട് നടത്തുക തുടങ്ങിയ കര്‍മ്മങ്ങളാണു സാധാരണ പരിഹാരമായി ചെയ്യുക. സര്‍പ്പദോഷങ്ങള്‍ക്കു പരിഹാരമായും സര്‍പ്പപ്രീതിക്കുമായി നടത്തേണ്ട വഴിപാടുകളും ഫലങ്ങളും ഇനി പറയുന്നു.

1. വെള്ളരി, ആയില്യപൂജ, നൂറും പാലും : സമ്പല്‍സമൃദ്ധിക്ക്

2. പുള്ളുവന്‍ പാട്ട്, ധാന്യം, ദിവ്യാഭരണങ്ങള്‍ : വിദ്യക്കും സല്‍കീര്‍ത്തിക്കും

3. ഉപ്പ് : ആരോഗ്യം വീണ്ടുകിട്ടാന്‍

4. മഞ്ഞള്‍ : വിഷനാശത്തിന്

5. ചേന : ത്വക്ക് രോഗശമനത്തിന്

6. കുരുമുളക്, കടുക്, ചെറുപയറ് തുടങ്ങിയവ : രോഗശമനത്തിന്

7. നെയ്  : ദീര്‍ഘായുസ്സിന്

8.  സര്‍പ്പരൂപം, പുറ്റും മുട്ടയും തുടങ്ങിയവ  : സര്‍പ്പദോഷ പരിഹാരത്തിന്

9. പാല്, കദളിപ്പഴം, നെയ്പായസം  : ഇഷ്ടകാര്യസിദ്ധി

10. നൂറും പാലും, സര്‍പ്പബലി, ആയില്യപൂജ, ഉരുളി കമഴ്ത്തല്‍  : സന്താനലാഭത്തിന്

11. പായസഹോമം, പാലും പഴവും, അപ്പം, അവില്‍, കരിക്ക് മുതലായവ : സര്‍പ്പ ഹിംസാദി
ദോഷപരിഹാരത്തിന്.

ബ്രഹ്മാവ് ഓരോ ദിവസത്തിനും അതിന്റെ അധിപതികളായി നാഗങ്ങളെ നിശ്ചയിച്ചിട്ടുണ്ട്. ഇവരെ സ്മരിച്ചുകൊണ്ട് ആ ദിവസം ആരംഭിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.

ഞായര്‍: അനന്തന്‍
തിങ്കള്‍:  വാസുകി
ചൊവ്വ:  തക്ഷകന്‍
ബുധന്‍:  കാര്‍കോടകന്‍
വ്യാഴം:  പത്മന്‍
വെള്ളി: മഹാപത്മന്‍
ശനി:  കാളിയന്‍ ,ശംഖപാലന്‍

Related Posts