സ്പെഷ്യല്‍
ചിങ്ങത്തിലെ മുപ്പെട്ട് തിങ്കളിന് ശിവഭഗവാനെ ഭജിച്ചാല്‍

എല്ലാമലയാള മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയാണ് മുപ്പെട്ട് തിങ്കള്‍. ചിങ്ങമാസത്തിലെ ആദ്യതിങ്കളാഴ്ചയാണ് ഓഗസ്റ്റ് 22 ന്. ആയുസ്സ്, ആരോഗ്യം, രോഗശാന്തി, ഭര്‍തൃസുഖം, വിവാഹലബ്ദി എന്നുവേണ്ട, സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും ഈ ദിനം ശിവപാര്‍വതിമാരെ ഭജിക്കുന്നത് ഉത്തമമാണ്.

സ്ത്രീകള്‍ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്ന പതിവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വലിയ ഫലസിദ്ധിയാണ് തിങ്കളാഴ്ച വ്രതംകൊണ്ടുണ്ടാവുക! ഭര്‍ത്താവിന് ദീര്‍ഘായുസ് അതായത് നെടുമാംഗല്യഭാഗ്യം, വിധവാവിവാഹം, വിവാഹതടസ്സം നീങ്ങി സല്പുരുഷനെ ലഭിക്കുക എല്ലാം തിങ്കളാഴ്ച വ്രതം കൊണ്ട് ഉണ്ടാകും.
ഏത് പ്രായസത്തിലുള്ളവര്‍ ആയാലും പ്രേമസാഫല്യം കൈവരാനും പാര്‍വതി പരമേശ്വരഭജനം ഉത്തമം. ശിവക്ഷേത്ര ദര്‍ശനം എല്ലാവര്‍ക്കും വലിയ ഗുണംചെയ്യും. ശ്രീരുദ്രം ധാര, കൂവളമാല, വെള്ളനേദ്യം, പിന്‍ വിളക്ക് എന്നിവയാണ് പ്രധാന വഴിപാട്.

കൂവളത്തിലക്കൊണ്ട് സ്വയംവരമന്ത്രം ജപിച്ച് അര്‍ച്ചന, കൂവള മാല ചാര്‍ത്തല്‍ എന്നിവ വിവാഹതടസ്സം നീക്കും. വര്‍ദ്ധക്യത്തില്‍ ഏകാന്തത അനുഭവിക്കാതിരിക്കാന്‍ വിധവകള്‍ക്കും വിഭാര്യര്‍ക്കും ഈ വഴിപാട് നടത്താം. മംഗല്യപൂജ വിവാഹം നടക്കാന്‍ വളരെ നല്ലത്. മൃത്യുഞ്ജയഹോമം, ആ മന്ത്രാര്‍ച്ചന എന്നിവ ആയുര്‍ ആരോഗ്യസൗഖ്യത്തിന് ഉത്തമവഴിപാടാണ്. നെയ്യ്തൊട്ട്, മൃത്യുഞ്ചയമന്ത്രം ജപിച്ച്, ആ നെയ്യ് കുട്ടികളെ സേവിപ്പിച്ചാല്‍ ബാലാരിഷ്ട്ട് നീങ്ങും!.

ധാരതന്നെയാണ് ശിവന് ഏറ്റവും പ്രധാനം. നന്നേ വെളുപ്പിന് ഭസ്മം, നെയ്യ്, എണ്ണ അഭിഷേകങ്ങളും വളരെ ഫലസിദ്ധി ഉള്ളവയാണ്. എല്ലാവരെയും പാര്‍വതിസമേത ശിവഭഗവാന്‍ അനുഗ്രഹിക്കട്ടെ.

Related Posts