മന്ത്രങ്ങള്‍
മുകുന്ദാഷ്ടകം ജപിച്ച് ഭഗവാനെ ദിവസവും ഭജിച്ചാല്‍

ഉണ്ണിക്കണ്ണന്റെ ലീലകള്‍ വര്‍ണിക്കുന്ന സ്‌തോത്രമാണ് മുകുന്ദാഷ്ടകം. ഇത് പാരായണം ചെയ്യുകവഴി സന്താനങ്ങളുടെ ഉയര്‍ച്ചയും ഇഷ്ടസിദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം. ബാലരൂപത്തിലുള്ള കൃഷ്ണഭഗവാനെ ധ്യാനിച്ചുകൊണ്ടാണ് മുകുന്ദാഷ്ടകം ജപിക്കേണ്ടത്. ഇതിന് മുടക്കം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ശങ്കരാചാര്യരാണ് ഈ സ്‌തോത്രം രചിച്ചതെന്നാണ് വിശ്വാസം.

മുകുന്ദാഷ്ടകം

കരാരവിന്ദേന പദാരവിന്ദം

മുഖാരവിന്ദേ വിനിവേശയന്തം

വടസ്യ പത്രസ്യ പുടേശ യാനം

ബാലം മുകുന്ദം മനസാ സ്മരാമി.

 

സംഹൃത്യ ലോകാന്‍ വടപത്രമദ്ധ്യേ

ശയാനമാദ്യന്തവിഹീനരൂപം

സര്‍വ്വേശ്വരം സര്‍വ്വഹിതാവതാരം

ബാലം മുകുന്ദം മനസാ സ്മരാമി

 

ആലോക്യ മാതുര്‍മ്മുഖമാദരേണ

സ്തന്യം പിബന്തം സരസീരുഹാക്ഷം

സച്ചിന്മയം ദേവമനന്തരൂപം

ബാലം മുകുന്ദം മനസാ സ്മരാമി.

ഇന്ദീവരശ്യാമളകോമളാംഗം

ഇന്ദ്രാദി ദേവാര്‍ച്ചിത പാദപദ്മം

സന്താന കല്പദ്രുമമാശ്രിതാനാം

ബാലം മുകുന്ദം മനസാ സ്മരാമി

 

കളിന്ദജാന്തഃ സ്ഥിതകാളിയസ്യ

ഫണാഗ്രരംഗേ നടനപ്രിയം തം

തത്പുച്ഛഗസ്തം ശരദിന്ദുവക്ത്രം

ബാലം മുകുന്ദം മനസാ സ്മരാമി

 

ശക്യേ നിധായാജ്യ പയോദധീനി

തിര്യര്‍ഗതായാം വ്രജനായികായാം

ഭുക്ത്വാ യഥേഷ്ടം കപടേന സുപ്തം

ബാലം മുകുന്ദം മനസാ സ്മരാമി.

ലംബാളകം ലംബിതഹാരയഷ്ടിം

ശൃംഗാര ലീലാങ്കുരദന്ത പംക്തിം

ബിംബാധരം ചാരുവിശാല നേത്രം

ബാലം മുകുന്ദം മനസാ സ്മരാമി.

 

ഉലൂഖലേ ബദ്ധമുദാരചൗര്യം

ഉത്തുംഗയുഗ്മാര്‍ജ്ജുനഭംഗ ലീലം

ഉല്‍ഫുല്ല പദ്മായത ചാരുനേത്രം

ബാലം മുകുന്ദം മനസാ സ്മരാമി

ഫലശ്രുതി

ഏവം മുകുന്ദാഷ്ടകമാദരേണ

സകൃത് പഠേദ്യസ ലഭതേ നിത്യം

ജ്ഞാനപ്രദം പാപഹരം പവിത്രം

ശ്രേയശ്ച പാപഹരം മുക്തിം

 

 

 

 

 

 

Related Posts