മന്ത്രങ്ങള്‍
സൂര്യഗ്രഹണം; ഇന്ന് വൈകിട്ട് 6.23 വരെ ജപിക്കേണ്ട ശിവനാമങ്ങള്‍

ഇന്ന് വൈകുന്നേരം 5.04 മുതല്‍ 6.23 വരെയാണ് സൂര്യ ഗ്രഹണം. ഗ്രഹണ സമയത്ത് ഗായത്രി മന്ത്രം, ആദിത്യ ഹൃദയമന്ത്രം എന്നിവ ജപിക്കുക. ഗ്രഹണം ആരംഭിക്കുന്നത് മുതല്‍ അവസാനിക്കുന്നത് വരെ ശിവനാമങ്ങള്‍ ജപിക്കുന്നത് ഏറ്റവും ഫലപ്രദമാണ്. ഓം നമ: ശിവായ 108 തവണ ജപിക്കു.
ലളിത സഹസ്രനാമം കനകധാരാ സ്‌തോത്രം ജപിക്കുന്നത് സാമ്പത്തിക ഉന്നമനത്തിന് ഉത്തമം. വിളക് തെളിയിച്ച് പ്രാര്‍ത്ഥിക്കുക. ശ്രീശങ്കരാചാര്യരാല്‍ വിരചിതമെന്നു കരുതപ്പെടുന്ന ശിവ നാമാവലി ഗ്രഹണദിവസം എല്ലാവരും, വിശിഷ്യ ദോഷഫലമുള്ള നാളുകാര്‍ ജപിക്കുന്നത് ദോഷകാഠിന്യം കുറയുന്നതിന് സഹായകമായിരിക്കും.

ഹേ ചന്ദ്രചൂഡ മദനാന്തക ശൂലപാണേ സ്ഥാണോ ഗിരീശ ഗിരിജേശ മഹേശ ശംഭോ

ഭൂതേശ ഭീതഭയസൂദന മാമനാഥം സംസാരദുഃഖ ഗഹനാജ്ജഗദീശ രക്ഷ

ഹേ പാര്‍വതീഹൃദയവല്ലഭ ചന്ദ്രമൗലേ ഭൂതാധിപ പ്രമഥനാഥ ഗിരീശജാപ

ഹേ വാമദേവ ഭവ രുദ്ര പിനാകപാണേ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ

ഹേ നീലകണ്ഠ വൃഷഭധ്വജ പഞ്ചവക്ത്ര ലോകേശ ശേഷവലയ പ്രമഥേശ ശര്‍വ

ഹേ ധൂര്‍ജടേ പശുപതേ ഗിരിജാപതേ മാം സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ

ഹേ വിശ്വനാഥ ശിവ ശങ്കര ദേവദേവ ഗംഗാധര പ്രമഥനായക നന്ദികേശ

ബാണേശ്വരാന്ധകരിപോ ഹര ലോകനാഥ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ

വാരാണസീപുരപതേ മണികര്‍ണികേശ വീരേശ ദക്ഷമഖകാല വിഭോ ഗണേശ

സര്‍വജ്ഞ സര്‍വഹൃദയൈകനിവാസ നാഥ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ

ശ്രീമന്മഹേശ്വര കൃപാമയ ഹേ ദയാലോ ഹേ വ്യോമകേശ ശിതികണ്ഠ ഗണാധിനാഥ

ഭസ്മാംഗരാഗ നൃകപാലകലാപമാല സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ

കൈലാസശൈലവിനിവാസ വൃഷാകപേ ഹേ മൃത്യുഞ്ജ ത്രിനയന ത്രിജഗന്നിവാസ

നാരായണപ്രിയ മദാപഹ ശക്തിനാഥ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ

വിശ്വേശ വിശ്വഭവനാശിതവിശ്വരൂപ വിശ്വാത്മക ത്രിഭുവനൈകഗുണാഭിവേശ

ഹേ വിശ്വബന്ധു കരുണാമയ ദീനബന്ധോ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ

ഗൗരീവിലാസഭുവനായ മഹേശ്വരായ പഞ്ചാനനായ ശരണാഗതരക്ഷകായ

ശര്‍വായ സര്‍വജഗതാമധിപായ തസ്‌മൈ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ.

Related Posts