സ്പെഷ്യല്‍
മൂകാംബികാ ക്ഷേത്രത്തില്‍ പോയപ്പോൾ എന്റെ ഏറ്റവും വലിയ ആഗ്രഹം സാധിക്കാൻ ഞാൻ ചെയ്തത്!

അക്ഷരപ്രേമികളുടെയും കലാകാരന്മാരുടെയും ഇഷ്ടസ്ഥലമായാണ് മൂകാംബിക ക്ഷേത്രം. കുടജാദ്രിയുടെ താഴ്വാരത്തില്‍ സൗപര്‍ണികയുടെ തീരത്താണ് മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

സ്വയംഭൂലിംഗത്തിനു പുറകിലായി ആദി ശങ്കരനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശംഖ് ചക്രഗധാധാരിയായ പഞ്ചലോഹനിര്‍മിതമായ ദേവീ വിഗ്രഹവും ഉണ്ട്. ദേവി പ്രതിഷ്ഠക്കു പുറമെ പഞ്ചമുഖ ഗണപതി, സുബ്രഹ്‌മണ്യന്‍, ഹനുമാന്‍, മഹാവിഷ്ണു, വീരഭദ്രന്‍ എന്നീ ഉപദേവതകളും നാലമ്പലത്തിനുള്ളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.

108 ശക്തിപീഠങ്ങളില്‍ വിശേഷ പ്രാധാന്യമുള്ളതാണ് ഈ ക്ഷേത്രം. ദേവീചൈതന്യത്തോടൊപ്പം ശൈവശക്തി സാന്നിധ്യവുമുള്ള ക്ഷേത്രമാണിത്. സിദ്ധി ക്ഷേത്രമായതിനാല്‍ ഇവിടെ ആരംഭിച്ചാല്‍ കാര്യങ്ങള്‍ ശുഭമാകുമെന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തെക്കുറിച്ച് ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ സംസാരിക്കുന്നു. വീഡിയോ കാണാം:

ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ (ഫോണ്‍ 9846138675)

Related Posts