സ്പെഷ്യല്‍
ശ്രീ മൂകാംബിക ജന്മാഷ്ടമിയും പുഷ്പരഥവും

കൊല്ലൂര്‍ ശ്രീമൂകാംബിക ദേവിയുടെ ജന്മാഷ്ടമി (ജന്മനാള്‍) ആയ ജൂണ്‍ 7 വിശേഷ പൂജകളോടെ ക്ഷേത്രത്തില്‍ ആഘോഷിക്കും.

ജ്യേഷ്ഠമാസത്തില്‍ ശുക്ലപക്ഷത്തിലെ അഷ്ടമിനാള്‍ ആണ് ജന്മനക്ഷത്രമായി കരുതുന്നത്. അന്നേദിവസം ക്ഷേത്രത്തില്‍ പ്രത്യേക പൂജകളായ ശതരുദ്രാഭിഷേകം, പഞ്ചാമൃതാഭിഷേകം, രാത്രി പുഷ്പരഥോത്സവം എന്നിവ നടക്കും.

ജന്മാഷ്ടമിദിവസത്തോടെ അവസാനിക്കുന്ന പുഷ്പരഥം 4 മാസങ്ങള്‍ക്ക് ശേഷം വിജയദശമിദിനത്തില്‍ ആണ് പുനരാരംഭിക്കുക. വെള്ളിയാഴ്ചകളില്‍ ഉള്ള അമ്മയുടെ പുറത്തെഴുന്നള്ളിപ്പും, ദീപസ്തംഭം തെളിയിക്കലും ഈ 4 മാസം ഉണ്ടാവുകയില്ല.

 

 

Related Posts