നക്ഷത്രവിചാരം
ഒക്ടോബര്‍മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മാസം പകുതി വരെ ഗുണാധിക്യം,സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ദൂരയാത്രകള്‍ നടത്തേണ്ടതായി വരും, സാമ്പത്തിക കാര്യങ്ങളില്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം, മുന്‍ കോപം നിയന്ത്രിക്കണം, ഗൃഹാന്തരീക്ഷം പൊതുവെ സന്തോഷ പ്രദമായിരിക്കും, പൊതുപ്രവര്‍ത്തകര്‍ക്ക് ക്ലേശകരമായ അനുഭവങ്ങളുണ്ടാകും, അധികാര പരിധി വര്‍ധിക്കും, സഹപ്രവര്‍ത്തകരില്‍ നിന്നും പിന്തുണയുണ്ടാകും.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിര്യം 1/2)

പൂര്‍വിക സ്വത്ത് കൈവശം വന്നു ചേരും, അയോധനകലകള്‍ അഭ്യസിക്കും, ദൂരസ്ഥലങ്ങളില്‍ അംഗീകാരം, വിവാഹക്കാര്യങ്ങളില്‍ അനുയോജ്യ ബന്ധം വന്നു ചേരും, പിതാവിനാല്‍ മാനസിക ബുദ്ധിമുട്ടുകളുണ്ടാകുന്നതാണ്, വ്യാപാര സ്ഥാപനങ്ങള്‍ വിപുലീകരിക്കും, ചികിത്സകള്‍ ഫലിക്കും, ബുദ്ധി കൂര്‍മത പ്രകടിപ്പിക്കും, സഹായികളില്‍ നിന്നും വിപരീതാനുഭവങ്ങളുണ്ടാകാം.

മിഥുനക്കൂറ് (മകയിര്യം 1/2, തിരുവാതിര, പുണര്‍തം 3/4)

അസ്രാന്ത പരിശ്രമത്താല്‍ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ കൃത്യസമയത്ത് പൂര്‍ത്തീകരിക്കും, കൈവശമിരിക്കുന്ന ഭൂമി വില്‍പ്പന ചെയ്യുന്നതിലൂടെ നഷ്ടം സംഭവിക്കും, കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും, കവിതയെഴുതുന്നുവര്‍ക്ക് ഭാവനകളുണ്ടാകും, ക്ഷേത്രകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, സാമ്പത്തിക സ്ഥിതിക്ക് അനുസൃതമായ ഗൃഹം വാങ്ങുന്നതിനു തീരുമാനിക്കും, ബന്ധുക്കളുമായി അഭിപ്രായവ്യത്യാസം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

അധികാരസ്ഥാനങ്ങളില്‍ തിരിച്ചെത്തുന്നതിന് തന്ത്രപരമായ നീക്കങ്ങള്‍ നടത്തും, സന്താനങ്ങള്‍ക്ക് വിദേശത്ത് സ്ഥിരം തൊഴില്‍, വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്, സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യും, ആത്മാര്‍ഥ സുഹൃത്തുക്കള്‍ മുഖേന പുതിയ തൊഴില്‍ ലഭിക്കും, സമൂഹത്തില്‍ മാറ്റം വരുത്തുന്ന നവീന ആശയങ്ങള്‍ക്കായി പ്രവര്‍ത്തിക്കും, ജീവിതപങ്കാളിക്ക് തൊഴില്‍നേട്ടം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ഈ മാസം പകുതിക്കു ശേഷം ഗുണഫലങ്ങള്‍ വര്‍ധിക്കും, സഹോദരങ്ങളില്‍ നിന്നും ഗുണഫലം ഉണ്ടാകും, കാര്‍ഷിക മേഖലയില്‍ നിന്നും നേട്ടം, ജോലി സംബന്ധമായി ദൂരയാത്രകള്‍, ജീവിത പങ്കാളിയുമായി അഭിപ്രായ ഭിന്നത, കവികള്‍, പ്രസംഗമേഖലയിലുള്ളവര്‍ എന്നിവര്‍ക്കു മികച്ച കാലം, വിവാദങ്ങളില്‍ അകപ്പെടരുത്, സുതാര്യക്കുറവിനാല്‍ സംയുക്തസംരംഭങ്ങളില്‍ നിന്നും പിന്മാറും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കലാകാരന്മാര്‍ക്കും സാഹിത്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും മികച്ച അവസരങ്ങള്‍ കൈവരും, അകന്നു നിന്നിരുന്ന ബന്ധുജനങ്ങള്‍ അടുപ്പം പുലര്‍ത്താനെത്തും, ഗൃഹനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും, വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്, പിതൃതുല്യരില്‍ നിന്നും ഗുണാനുഭവം, മധുരമായി സംസാരിക്കും, സുഹൃത്തുക്കളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തൊഴിലില്‍ ശമ്പള വര്‍ധനവ് പ്രതീക്ഷിക്കാം, സഹോദരിയുടെ വിവാഹക്കാര്യങ്ങളില്‍ അനുയോജ്യബന്ധം വന്നെത്തും, സാമ്പത്തികനിലയില്‍ മാറ്റമുണ്ടാകും, ദീര്‍ഘയാത്രകളാല്‍ സ്വസ്ഥതക്കുറവ് അനുഭവപ്പെടും, അനുയോജ്യമല്ലാത്ത സൗഹൃദബന്ധങ്ങള്‍ വച്ചു പുലര്‍ത്താം, ആരോഗ്യക്കാര്യങ്ങളില്‍പ്രത്യേക ശ്രദ്ധ വേണം, ജീവിതപങ്കാളിയില്‍ നിന്നും എല്ലാക്കാര്യങ്ങളിലും പിന്തുണയുണ്ടാകും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ദൂരസ്ഥലങ്ങളിലേക്ക് പ്രമോഷനോടു കൂടി സ്ഥലം മാറ്റം, സാമ്പത്തികമായി ഏറെ നേട്ടങ്ങളുണ്ടാകും, വിവാഹക്കാര്യങ്ങളില്‍ തീരുമാനം, നൂതന സംരംഭങ്ങളില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, ആത്മാര്‍ഥ സുഹൃത്തുക്കളെ ലഭിക്കും, അപവാദ പ്രചരണങ്ങള്‍ക്ക് ചെവി കൊടുക്കാതിരിക്കും, വാഹനയാത്രയില്‍ ശ്രദ്ധ വേണം, ഉന്നത വ്യക്തികളുമായി അടുത്ത ബന്ധം പുലര്‍ത്താനാകും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ശത്രുശല്യം വര്‍ധിക്കും, തൊഴില്‍മേഖലയില്‍ ഉന്നതിയുണ്ടാകും, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയുടെ സമമായി കാണുന്നു, വസ്ത്ര വ്യാപാര രംഗത്ത് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, അവസരങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുന്നതിനു സാധിക്കും, ആശയവിനിമയത്തില്‍ അപാകതയുണ്ടാകാതെ ശ്രദ്ധിക്കണം, ആണ്‍ സന്താനങ്ങളാല്‍ അല്‍പ്പം വിഷമതയുണ്ടാകും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

തൊഴിലില്‍ അംഗീകാരം ലഭിക്കും, ജീവിത പങ്കാളിക്ക് ഉയര്‍ന്ന തൊഴില്‍ ലഭിക്കും, വിദേശത്ത് തൊഴിലില്‍ സ്ഥിരതയുണ്ടാകും, സാമ്പത്തിക സ്രോതസുകള്‍ വര്‍ധിക്കും, മാതുലന്മാരാല്‍ ഗുണാനുഭവം, സഹജീവികളോട് കാരുണ്യം കാണിക്കും, നിശ്ചയിച്ച തീരുമാനങ്ങള്‍ സമ്മര്‍ദത്താല്‍ പിന്‍വലിക്കേണ്ടതായി വരും, കാര്‍ഷിക മേഖലയില്‍ നേട്ടങ്ങളുണ്ടാകും, വാഹനം മാറ്റി വാങ്ങും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4)

പൊതുപ്രവര്‍ത്തകര്‍ക്ക് ജനപിന്തുണ വര്‍ധിക്കും, എതിരാളികളെ പോലും വശത്താക്കാനുള്ള വാക് വിലാസം പ്രകടിപ്പിക്കും, നയപരമായി എല്ലാരംഗത്തും ഇടപെടും, ആരോഗ്യക്കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ വേണം, വിശേഷപ്പെട്ട ദേവാലയങ്ങളില്‍ കുടുംബത്തോടൊപ്പം ദര്‍ശനം നടത്തും, ഭക്ഷ്യവിഷബാധയേല്‍ക്കുന്നതിന് ഇടയുണ്ട്, ദീര്‍ഘയാത്രകള്‍ നടത്തേണ്ടതായി വരും.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കും, ബന്ധുജനങ്ങളുമായി കലഹിക്കുന്നതിനിടയുണ്ട്,ആരോഗ്യക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം, സന്താനങ്ങളില്‍ നിന്നും സന്തോഷാനുഭവങ്ങളുണ്ടാകും, സുഹൃത്തുക്കളുമായി ചേര്‍ന്ന് പുതിയ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും, കലാകാരന്മാര്‍ക്ക് മികച്ച അവസരങ്ങള്‍ കൈവരും, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഐശ്വര്യവും ഉണ്ടാകും.

തയാറാക്കിയത്: ജ്യോതിഷാചാര്യ ഷാജി പി.എ, 9995373305

Related Posts