നക്ഷത്രവിചാരം
മിഥുനമാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം

(ജൂണ്‍ 16 മുതല്‍ ജൂലൈ 16 വരെ)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, വാഹന ഉപയോഗത്തില്‍ ശ്രദ്ധ വേണം, കുടുംബത്തില്‍ മംഗളകര്‍മം നടക്കും, അയല്‍വാസികളുമായി അഭിപ്രായഭിന്നതകളുണ്ടാകും, എടുത്തുച്ചാട്ടം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പിന്നീട് ദുഃഖിക്കേണ്ടി വരും, അനാരോഗ്യം അനുഭവപ്പെടും, വാക്ദോഷമുണ്ടാകും, പിതൃതുല്യരായവരുടെ ആരോഗ്യക്കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കും, സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധ വേണം, അടുത്ത ബന്ധുക്കളുമായി കലഹിക്കേണ്ടതായി വരും, ഗൃഹനിര്‍മാണം പൂര്‍ത്തിയാക്കും.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ആഡംബര വാഹനം സ്വന്തമാക്കും, സന്താനങ്ങള്‍ക്ക് വിദ്യാഭ്യാസ ലോണ്‍ നേടിയെടുക്കും, ദൂരയാത്രകള്‍ നടത്തേണ്ടതായി വരും, വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണം, കലാരംഗത്ത് പ്രശസ്തി വര്‍ധിക്കും, സാമ്പത്തിക കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം, യാത്രാവേളകളില്‍ വിലപിടിച്ച രേഖകള്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം, പട്ടാളം, പൊലീസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അധികച്ചുമതല ലഭിക്കും, അധ്വാനഭാരത്താല്‍ അവധിയെടുക്കേണ്ടതായി വരും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര , പുണര്‍തം 1/4)

താത്കാലിക തൊഴിലില്‍ നിന്നും മാറ്റം, അമ്മ വഴിയുള്ള ഭൂസ്വത്ത് ലഭിക്കാന്‍ സാധ്യത, അടുത്ത ബന്ധുജനങ്ങളില്‍ നിന്നും മനസിനെ വിഷമിപ്പിക്കുന്ന നീക്കങ്ങളുണ്ടാകും, എല്ലാക്കാര്യത്തിലും സംയമനം പുലര്‍ത്തുക, ഈശ്വരാധീനത്താല്‍ എല്ലാ പ്രശ്നങ്ങളും തീരും, തൊഴില്‍ രംഗത്ത് പ്രതിസന്ധികളൊഴിഞ്ഞുപോകും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ സാധ്യത, ആത്മീയതയോട് താത്പര്യം വര്‍ധിക്കും, വാഹന ഉപയോഗത്തില്‍ ശ്രദ്ധ വേണം, സന്താനങ്ങളാല്‍ സന്തോഷാനുഭവം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 3/4, പൂയം, ആയില്യം)

പുതിയ സംരംഭങ്ങളില്‍ തണുത്ത പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള വഴി കണ്ടെത്തും, ആത്മാര്‍ഥ സുഹൃത്തുക്കളുടെ സഹായത്താല്‍ പല പദ്ധതികളും നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. വൈദ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരത്തിന്റെ സമയം, ഇരുമ്പ്, വര്‍ക് ഷോപ്പ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനവരവ് ഉണ്ടാകും, വാടക വീടില്‍ നിന്നും മോചനം, അധികാര സ്ഥാനം തിരികെ ലഭിക്കാന്‍ തന്ത്രപരമായ നിലപാട് സ്വീകരിക്കും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

സാങ്കേതികമായി അറിവ് വര്‍ധിക്കും, കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കും, പിതൃതുല്യരായവരില്‍ നിന്നും ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കാം, ലോണ്‍, ചിട്ടി എന്നിവ ലഭിക്കാം, വാഹനം വാങ്ങുന്നതിനു സാധ്യത, സാമ്പത്തിക പ്രതിസന്ധികള്‍ കുറെയൊക്കെ തീര്‍ക്കുന്നതിനു സാധിക്കും, അധികാര കേന്ദ്രങ്ങളില്‍ പിടിമുറുക്കാന്‍ സാധിക്കും, ദൂരസ്ഥലങ്ങളില്‍ അംഗീകാരം ലഭിക്കും, കാര്‍ഷിക രംഗത്ത് നേട്ടങ്ങളുണ്ടാകും, സന്താനഭാഗ്യത്തിന്റെ സമയം, വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക വിദ്യരംഗത്ത് തുടര്‍പഠനത്തിന് അവസരം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

തൊഴില്‍ രംഗത്ത് പുതിയ ഊര്‍ജം, സാമ്പത്തിക നിക്ഷേപ പദ്ധതികള്‍ക്കു തുടക്കം കുറിക്കും, ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ക്കു സാധ്യത, മുടങ്ങിക്കിടന്നിരുന്ന ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ വഴികള്‍ കണ്ടെത്തും, ഗുരുകാരണവന്മാരുടെ അനുഗ്രഹത്താല്‍ ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം വരിക്കാന്‍ സാധിക്കും, അവധിസമയം യാത്രകള്‍ക്കായി വിനിയോഗിക്കും, സുഹൃത്തുക്കളുടെ സഹായത്താല്‍ പുതിയ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4)

പിതൃതുല്യരായവരില്‍ നിന്നും നേട്ടങ്ങളുണ്ടാകും, തടസപ്പെട്ടിരുന്ന പ്രൊമോഷന്‍ അനുവദിക്കപ്പെടും, ഉന്നത വ്യക്തികളുമായി ബന്ധം പുലര്‍ത്താനാകും, സമൂഹത്തില്‍ അംഗീകാരം ലഭിക്കും, ഭൂസ്വത്തുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കും, സന്താനങ്ങളില്‍ നിന്നും ഗുണാനുഭവങ്ങളുണ്ടാകും, വിദഗ്ധ ചികിത്സകളാല്‍ ആരോഗ്യം വീണ്ടെടുക്കും, കലാരംഗത്ത് നേട്ടങ്ങളുണ്ടാകും, സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കും.

വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട)

സര്‍ക്കാര്‍ ഉദ്യോഗത്തിനായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല അറിയിപ്പ്, പകര്‍ച്ചവ്യാധികളെ കരുതിയിരിക്കണം, സാമ്പത്തിക പ്രശ്നങ്ങളെ തരണം ചെയ്യാന്‍ സാധിക്കും, സന്താനങ്ങളുടെ വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും, പിതാവിന്റെ ആരോഗ്യക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും, പൊതുപ്രവര്‍ത്തകര്‍ക്ക് നേട്ടങ്ങളുണ്ടാകും, കാര്‍ഷിക മേഖലയില്‍ നഷ്ടങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്, വീണ്ടു വിചാരമില്ലാതെ പ്രവര്‍ത്തിക്കുന്നതു മൂലം സാമ്പത്തിക നഷ്ടമുണ്ടാകും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ജീവിത പങ്കാളിയുമായി അഭിപ്രായ ഭിന്നത, സ്വകാര്യ സ്ഥാപനങ്ങളില്‍ അംഗീകാരവും തൊഴില്‍ ഉന്നതിയും വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും. മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും, ഗൃഹനിര്‍മാണം പൂര്‍ത്തിയാക്കാനാകും, ദൂരസ്ഥലങ്ങളിലേക്ക് യാത്രകള്‍ വേണ്ടതായി വരും, സുഹൃത്തുക്കളുടെ സഹായത്താല്‍ പുതിയ ജോലിയില്‍ പ്രവേശിക്കും, വീട്, ഫ്ളാറ്റ് എന്നിവ വാങ്ങുന്നതിനു യോഗമുണ്ട്, സന്താനങ്ങളില്‍ നിന്നും സന്തോഷാനുഭവങ്ങളുണ്ടാകും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

സന്താനങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, സഹോദരി പുത്രന്മാരില്‍ നിന്നും സഹായ സഹകരണങ്ങളുണ്ടാകും, മാതാ-പിതാക്കളുടെ ആരോഗ്യക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടാകും, ജീവിതപങ്കാളിയുടെ വാക്കുകള്‍ക്ക് മുന്‍ഗണന നല്‍കും, വിവിധ മേഖലകളില്‍ നിന്നും സാമ്പത്തിക നേട്ടങ്ങളുണ്ടാകും, ശത്രുക്കളെ ജയിക്കാനാകും, കലാരംഗത്ത് നേട്ടം കുറയും, മാതുലന്മാരാല്‍ അല്‍പ്പം വിഷമതകളുണ്ടാകും, വിവാഹക്കാര്യങ്ങളില്‍ തടസങ്ങളുണ്ടാകും.

കുംഭക്കൂറ് അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4)

ഭാഗ്യാനുഭവങ്ങളുടെ സമയം, എല്ലാക്കാര്യങ്ങള്‍ക്കും ബന്ധുജനങ്ങളുടെ പിന്തുണയുണ്ടാകും, ഇഷ്ട വിവാഹക്കാര്യങ്ങളില്‍ മാതാപിതാക്കളുടെ അനുമതി നേടിയെടുക്കാനാകും, വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്, സന്താനങ്ങള്‍ക്ക് സാങ്കേതിക രംഗത്ത് നേട്ടങ്ങളാവര്‍ത്തിക്കാന്‍ സാധിക്കും, മോഹ വിലയ്ക്ക് ഭൂമി, വീട് എന്നിവ സ്വന്തമാക്കാന്‍ സാധിക്കും, ജീവിതപങ്കാളിക്ക് സര്‍ക്കാര്‍ ജോലി സാധ്യത, നിലവിലെ തൊഴില്‍ സ്ഥാപനത്തില്‍ നിന്നും മാറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

താത്കാലിക ജോലിയില്‍ നിന്നും മാറ്റമുണ്ടാകും, മാതൃബന്ധുക്കളില്‍ നിന്നും സഹായം, മാതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ്കയുണ്ടാകും, ജീവിതപങ്കാളിയുമായി അഭിപ്രായ ഭിന്നത, സന്താനങ്ങള്‍ മുഖേന സന്തോഷാനുഭവം, വിദേശയാത്ര, കാര്‍ഷിക കാര്യങ്ങളില്‍ നേട്ടം, ക്ഷേത്രക്കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും,ആരോഗ്യം വീണ്ടെടുക്കും, വാഹനം വാങ്ങുന്നതിനിടയുണ്ട്, പൊതുപ്രവര്‍ത്തകര്‍ക്ക് നേട്ടങ്ങളുണ്ടാകും, സാമ്പത്തിക നിക്ഷേപ പദ്ധതികള്‍ക്കു തുടക്കമിടും.

തയാറാക്കിയത്: ജ്യോതിഷാചാര്യ ഷാജി പി.എ, 9995373305

Related Posts