നക്ഷത്രവിചാരം
ജൂലൈ മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

സര്‍ക്കാര്‍ ആനുകൂല്യം, സഹോദരങ്ങള്‍ക്ക് ഉയര്‍ന്ന തൊഴില്‍. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം, ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ആയുര്‍വേദ ചികിത്സാരീതികള്‍ പിന്തുടരും, ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കും,പെണ്‍സന്താനങ്ങളുടെ ആരോഗ്യക്കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ വയ്ക്കും. അയല്‍വാസികളുമായി രമ്യതയില്‍ വര്‍ത്തിക്കാന്‍ ശ്രമിക്കും. ആഡംബര വാഹനങ്ങള്‍ വാങ്ങും. മാതാ-പിതാക്കളുടെ രോഗം മനസിനെ അലട്ടും.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിര്യം 1/2)

സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായി അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കും. തൊഴില്‍മേഖലയില്‍ സമ്മര്‍ദം വര്‍ധിക്കും. സഹോദരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാം. കവിതയെഴുതുന്നവര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കും. ബന്ധുജനങ്ങളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കാം. പൂര്‍വിക സ്വത്തില്‍ നിന്നും നേട്ടങ്ങളുണ്ടാകും. കാര്‍ഷിക കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും. വാഹനത്തിന് അറ്റകുറ്റപ്പണി നടത്തേണ്ടതായി വരും.

മിഥുനക്കൂറ് (മകയിര്യം 1/2, തിരുവാതിര, പുണര്‍തം 3/4)

സാഹസിക പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കണം, മൂത്രാശയ സംബന്ധമായ അസുഖങ്ങളെ കരുതിയിരിക്കണം. ഇഷ്ടജനങ്ങളില്‍ നിന്നും സമ്മാനങ്ങള്‍ ലഭിക്കും. നയപരമായി സംസാരിക്കും. പൊതുവേദികളില്‍ അംഗീകരിക്കപ്പെടും. വിവാഹക്കാര്യങ്ങളില്‍ അനുയോജ്യമായ ആലോചനകള്‍ വന്നെത്തും. ആലോചനാപൂര്‍വം എല്ലാക്കാര്യങ്ങളിലും തീരുമാനം എടുക്കണം. വിവാദവിഷയങ്ങളില്‍ ഇടപെടാതെ ശ്രദ്ധിക്കണം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

പൊതുപ്രവര്‍ത്തകര്‍ക്ക് അംഗീകാരം ലഭിക്കാം. പുതിയ സംരംഭങ്ങള്‍ക്കു പറ്റിയ സമയമല്ല. വീണ് മുറിവേല്‍ക്കുന്നതിനു സാധ്യതയുണ്ട്, ദൂരയാത്രകള്‍ നടത്തേണ്ടതായി വരും. പിതൃതുല്യരുടെ ആരോഗ്യപ്രശ്നങ്ങള്‍ മനസിനെ അലട്ടും. സന്താനങ്ങള്‍ക്ക് ഉയര്‍ന്ന ജോലി ലഭിക്കാം. ധാരണയില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത് സുഹൃത്തുക്കളുമായി പിണങ്ങുന്നതിന് ഇടയാക്കും. ദൂരസ്ഥലങ്ങളില്‍ നിന്നുള്ള ബന്ധുക്കള്‍ വീട്ടില്‍ വിരുന്നിനെത്തും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ഭാഗ്യാനുഭവങ്ങളുണ്ടാകും, പിണങ്ങി കഴിഞ്ഞിരുന്ന ബന്ധുക്കള്‍ സൗഹൃദം സ്ഥാപിക്കാനെത്തും, എല്ലാരംഗത്തും വിജയം വരിക്കാനാകും, സാമ്പത്തിക പ്രശ്നങ്ങളെ തരണം ചെയ്യാന്‍ സാധിക്കും. വിദേശത്ത് തൊഴില്‍ഭാഗ്യമുണ്ടാകും, മുന്‍കോപമുണ്ടാകും. സുഹൃത്തുക്കളില്‍ നിന്നും പലപ്രകാരത്തിലും സഹായം ലഭിക്കും, ചലച്ചിത്രമേഖലയില്‍ നേട്ടങ്ങളുണ്ടാകും, വാഹനവില്‍പ്പന രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും, പൂര്‍വിക സ്വത്ത് ഭാഗംവയ്ക്കുന്നതില്‍ ചില നഷ്ടങ്ങള്‍ സംഭവിക്കാനിടയുണ്ട്.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

സുഹൃത്തുക്കളുമായി പിണങ്ങുന്നതിനിടയുണ്ട്, വിവാദങ്ങളില്‍ അകപ്പെടാതെ ശ്രദ്ധിക്കും, ഏതു കാര്യത്തിലും ജാഗ്രതയോടെ പ്രവര്‍ത്തിക്കും, വാഹന ഉപയോഗത്തില്‍ ശ്രദ്ധ വേണം. ബന്ധുജനങ്ങളുമായി കലഹങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം, പിതൃതുല്യരുടെ ചികിത്സക്കായി ധനം ചെലവഴിക്കും, വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്, ആത്മാര്‍ഥതയുള്ള സൗഹൃദങ്ങള്‍ മുഖേന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും, സാഹിത്യകാരന്മാര്‍ക്ക് ശ്രദ്ധേയമായ സൃഷ്ടികള്‍ പുറത്തിറക്കാന്‍ സാധിക്കും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ആരോഗ്യം വീണ്ടെടുക്കും, സന്താനങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും, ഗൃഹനിര്‍മാണത്തിന് തുടക്കം കുറിക്കും, സാമ്പത്തിക പ്രയാസങ്ങള്‍ അകലും, ദൂരെസ്ഥലങ്ങളില്‍ നിന്നും അംഗീകാരം ലഭിക്കും, കായിക താരങ്ങള്‍ക്ക് പ്രശസ്തി വര്‍ധിക്കും, പട്ടാളം, പൊലീസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും, മാതുലന്മാരാല്‍ ഗുണാനുഭവങ്ങളുണ്ടാകും, പിതൃതുല്യരുമായി അഭിപ്രായ ഭിന്നതയുണ്ടാകാം, കാര്‍ഷിക കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണം, നവദമ്പതികള്‍ക്ക് സന്താനഭാഗ്യത്തിന്റെ സമയം, ദൂരസ്ഥലങ്ങളില്‍ നിന്നും തൊഴില്‍ അറിയിപ്പ് ലഭിക്കും. അനാരോഗ്യം, സാഹസിക പ്രവര്‍ത്തികളില്‍ നിന്നുംവിട്ടു നില്‍ക്കണം. പിതൃതുല്യര്‍ക്ക് അസുഖങ്ങള്‍ വരാം, ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം, പേരു കേട്ട ദേവി ക്ഷേത്രങ്ങളില്‍ കുടുംബസമേതം ദര്‍ശനം നടത്തും, വാഹനം വാങ്ങാവുന്നതാണ്, ജീവിതപങ്കാളിക്ക് തൊഴില്‍നേട്ടമുണ്ടാകും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി ഇടപഴകുമ്പോള്‍ വിവാദങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം, യാത്രകള്‍ അടിക്കടി നടത്തേണ്ടതായി വരും, പഴയ കമ്പനിയില്‍ നിന്നും ലഭിക്കേണ്ടതായ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ നിയമസഹായം തേടേണ്ടതായി വരും, ജീവിതപങ്കാളിക്ക് തൊഴില്‍നഷ്ടത്തിനു സാധ്യത. മാധ്യമമേഖലയില്‍ അംഗീകാരം, സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും കരകയറാന്‍ സാധിക്കും. ചലച്ചിത്രമേഖലയില്‍ ചുവടുറപ്പിക്കാന്‍ ശ്രമം നടത്തും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മാതാവിനോട് സ്നേഹം വര്‍ധിക്കും, വിദഗ്ധ ചികിത്സകളാല്‍ സന്താനഭാഗ്യമുണ്ടാകും, വിദേശത്തുള്ളവര്‍ അവധിയെടുത്ത് നാട്ടിലേക്ക് വരുവാന്‍ തീരുമാനിക്കും. വിശേഷപ്പെട്ട ആഭരണങ്ങള്‍ വാങ്ങും, സഹോദരിയുടെ സന്താനങ്ങളെ സാമ്പത്തികമായി സഹായിക്കും, വാക്ചാതുര്യത്താല്‍ ഏവര്‍ക്കും പ്രിയപ്പെട്ടവനാകും, വിവിധ മേഖലകളില്‍ നിന്നും ധനവരവ് ഉണ്ടാകും, മാതുലന്മാരില്‍ നിന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടെന്നു കരുതിയ വിലപിടിച്ച വസ്തുക്കള്‍ തിരികെലഭിക്കും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4)

ധനയോഗം, ബന്ധുജനങ്ങളില്‍ നിന്നും സഹായം, അംഗീകാരം, കൂട്ടുവ്യാപാരത്തില്‍ നേട്ടം, പുതിയ സംരംഭങ്ങള്‍ക്കു തുടക്കം, മാതാവിനാല്‍ ഗുണാനുഭവം, ജീവിതപങ്കാളിക്ക് തൊഴിലില്‍ ഉയര്‍ച്ച, പൊതുപ്രവര്‍ത്തകര്‍ക്ക് അംഗീകാരം, വാഹനങ്ങള്‍ മുഖേന ധനനഷ്ടം, വിദേശയാത്രയ്ക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം, സന്താനങ്ങളുടെ പഠനാവശ്യങ്ങള്‍ക്കായി വിദ്യാഭ്യാസ ലോണ്‍ എടുക്കേണ്ടതായി വരും, സാമ്പത്തിക പ്രശ്നങ്ങളെ തരണം ചെയ്യും.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി )

ആരോഗ്യം വീണ്ടെടുക്കും, ജീവിതപങ്കാളിയുടെ സാമിപ്യം പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാന്‍ പ്രാപ്തനാക്കും, സന്താനങ്ങളില്‍ നിന്നും ഗുണാനുഭവം, മാതൃബന്ധുക്കളില്‍ നിന്നും സാമ്പത്തിക സഹായം, അലര്‍ജി രോഗങ്ങളെ കരുതിയിരിക്ക  ണം, ഗൃഹനിര്‍മാണത്തിനായി ശ്രമങ്ങള്‍ നടത്തും, വാഹനം വാങ്ങാവുന്നതാണ്, പിതൃതുല്യരായവര്‍ക്ക് അസുഖം വരാവുന്നതാണ്, സഹോദരങ്ങളുമായി അഭിപ്രായ ഭിന്നതയുണ്ടാകും.

തയാറാക്കിയത്: ജ്യോതിഷാചാര്യ ഷാജി പി.എ, 9995373305

Related Posts