വാസ്തു
മെയ് മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം

മേടക്കൂറ് (അശ്വതി , ഭരണി , കാര്‍ത്തിക 1/4)

കുടുംബത്തില്‍ മംഗള കര്‍മം നടക്കും, സന്താനങ്ങളുടെ വിവാഹ കാര്യങ്ങളില്‍ തീരുമാനമാകും, സമര്‍ഥരായ ജീവനക്കാരെ സ്ഥാപനത്തില്‍ നിയമിക്കും, കാര്‍ഷിക മേഖലയില്‍ നേട്ടങ്ങളുണ്ടാകും, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും, വിദേശത്ത് നിന്നും നേട്ടങ്ങളുണ്ടാകും, പൊതുപ്രവര്‍ത്തകര്‍ക്ക് നേട്ടം, ആഡംബര വാഹനങ്ങള്‍ വാങ്ങും, വാക്ചാതുരി പ്രകടിപ്പിക്കും.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ആത്മവിശ്വാസം വര്‍ധിക്കും, വിദ്യാര്‍ഥികള്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, ഗാര്‍ഹികോപകരണങ്ങള്‍ വാങ്ങും, നേതൃപാടവം പ്രകടിപ്പിക്കും, വാഹനം മാറ്റി വാങ്ങുന്നതില്‍ നഷ്ടം സംഭവിക്കും, സാമ്പത്തിക ഇടപാടുകള്‍ ജാഗ്രതയോടെ ചെയ്യണം, ഭൂമി വില്‍പ്പനയില്‍ നിന്നും നേട്ടമുണ്ടാകും, സന്താനഭാഗ്യം ഉണ്ടാകും, ജീവിത പങ്കാളിക്ക് നേട്ടങ്ങളുണ്ടാകും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ആഡംബര വാഹനം വാങ്ങും, വിവാഹക്കാര്യത്തില്‍ തീരുമാനം, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, അധ്യാപകര്‍ക്ക് അംഗീകാരം, സഹോദരങ്ങളുമായി അഭിപ്രായ ഭിന്നത, അവധിയാഘോഷങ്ങള്‍ക്കായി സമയം കണ്ടെത്തും, പൂര്‍വിക സ്വത്ത് കൈവശം വന്നു ചേരും, സാഹസിക പ്രവര്‍ത്തികളില്‍ നിന്നും വിട്ടുനില്‍ക്കണം, അഗ്‌നി സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.

കര്‍ക്കിടക കൂറ് (പുണര്‍തം 1/4,പൂയം, ആയില്യം)

നേതൃപാടവം തൊഴില്‍ ഉന്നതിക്ക് ഗുണം ചെയ്യും, പിതാവിന് അസുഖം വരാം, ധാരാളം യാത്ര ചെയ്യേണ്ടതായി വരും, എല്ലാക്കാര്യത്തിലും ആസൂത്രണ മികവ് പുലര്‍ത്തും, വരവിനേക്കാള്‍ കൂടുതല്‍ ചെലവ് പ്രതീക്ഷിക്കാം, സഹോദര ഗുണം ഉണ്ടാകും, ശത്രുക്കള്‍ കരുത്തരാകും, സന്താനങ്ങള്‍ക്ക് ഉയര്‍ന്ന ജോലി ലഭിക്കും.

ചിങ്ങകൂറ് (മകം, പൂരം, ഉത്രം 1/4)

സാമ്പത്തികമായി ഉയര്‍ച്ച, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, ക്ഷേത്ര കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും, വാഹനം മാറ്റി വാങ്ങും, സഹോദരങ്ങളുടെ സഹകരണമുണ്ടാകും, കര്‍ഷിക മേഖലയില്‍ നേട്ടമുണ്ടാകും, തര്‍ക്ക വിഷയങ്ങളില്‍ വിജയം, സുഹൃദ് ഗുണം, ജീവിതപങ്കാളിക്ക് തൊഴില്‍ ലഭിക്കും, വിദേശയാത്രയ്ക്ക് അനുകൂല സാഹചര്യം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2 )

ബന്ധുജനങ്ങളില്‍ നിന്നും സാമ്പത്തിക സഹായം, പിതാവിന്റെ ആരോഗ്യകാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തും, ലോണ്‍ ലഭിക്കും, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കും, തൊഴില്‍ മേഖലയില്‍ പ്രശസ്തി വര്‍ധിക്കും, വാഹനം വാങ്ങുന്നതിനു തീരുമാനിക്കും, വ്യാപാര സ്ഥാപനം വിപുലീകരിക്കും, തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കും, കൃഷി സംബന്ധമായി നേട്ടങ്ങളുണ്ടാകും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

വിദഗ്ധ ചികിത്സകളാല്‍ ആരോഗ്യം വീണ്ടെടുക്കും, വരവും ചെലവും തുല്യമായിരിക്കും, വാഹനാപകടങ്ങളില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും, ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം, പിതാവിനാല്‍ നന്മകളുണ്ടാകും, ഗൃഹ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും, സുഹൃത്തുക്കളുമായി ചേര്‍ന്ന് പുതിയ ബിസിനസ് സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും.

വൃശ്ചിക കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

തൊഴിലുമായി ബന്ധപ്പെട്ട് ദീര്‍ഘ യാത്രകള്‍ നടത്തേണ്ടതായി വരും, വിവാഹാദി മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, മാതാവുവഴി ഭൂമി ലാഭം ഉണ്ടാകും, സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ചു നടത്തണം, അനാരോഗ്യം മൂലം അവധിയെടുക്കേണ്ടതായി വരും, സന്താനങ്ങള്‍ക്ക് വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ലഭിക്കും, കാര്‍ഷിക കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, പുണ്യ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും.

ധനുകൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ഉത്സവാഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കും, ബന്ധുക്കള്‍ വിരുന്നിനെത്തും, കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും, കാര്‍ഷിക കാര്യങ്ങളില്‍ നേട്ടങ്ങളണ്ടാകും, സന്താനങ്ങളില്‍ നിന്നും ഗുണാനുഭവം, ജീവിത പങ്കാളിക്ക് തൊഴില്‍ നേട്ടം, ബന്ധു ജനങ്ങളെ സാമ്പത്തികമായി സഹായിക്കും, ഉന്നത വ്യക്തികളില്‍ നിന്നും സഹായം ലഭിക്കും, വാഹനം വാങ്ങാവുന്നതാണ്.

മകരകൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

വിദേശത്ത് തൊഴില്‍ അവസരം, ബന്ധുജനങ്ങളെ സാമ്പത്തികമായി സഹായിക്കേണ്ടതായി വരും, നാല്‍ക്കാലി സമ്പത്ത് വര്‍ധിക്കും, സന്താനഭാഗ്യമുണ്ടാകും, മാതൃബന്ധുക്കള്‍ മുഖേന ഗുണാനുഭവം, ആരോഗ്യം വീണ്ടെടുക്കും, മത്സരങ്ങളില്‍ ജയം, ശത്രുക്ഷയം, പഠിച്ച വിഷയത്തോടനുബന്ധിച്ച തൊഴില്‍ ലഭിക്കും, പൊതുപ്രവര്‍ത്തകര്‍ക്കു നേട്ടം.

കുംഭകൂറ് (അവിട്ടം1/2, ചതയം, പുരുരുട്ടാതി 3/4)

സര്‍ക്കാര്‍ ആനുകൂല്യം, വാഹനങ്ങളില്‍ നിന്നും ആപത്ത്, സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനം, നാല്‍ക്കാലികള്‍ മൂലം സാമ്പത്തിക നേട്ടം, ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കും, എന്‍ജിനിയറിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും, ഭാഗ്യാനുഭവങ്ങളുണ്ടാകും, വസ്ത്രവ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

സന്താനങ്ങള്‍ നിമിത്തം സന്തോഷാനുഭവം, കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും, സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കും , ഉദ്യോഗാര്‍ഥികള്‍ക്ക് താത്കാലിക തൊഴില്‍ ലഭിക്കും, മത്സരങ്ങളില്‍ ജയം, ബന്ധുജനങ്ങളുടെ സഹായം, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കും, അധ്വാനത്തിന് അനുസരിച്ചുള്ള ഫലം ആദ്യഘട്ടത്തില്‍ ലഭിച്ചെന്നു വരില്ല.

Related Posts