സ്പെഷ്യല്‍
ശിവഭഗവാന്റെ വിശേഷാനുഗ്രഹം നേടാന്‍

ശിവഭഗവാനെ ഭജിച്ചുകൊണ്ടുള്ളതാണ് തിങ്കളാഴ്ച വ്രതം. തിങ്കളാഴ്ചദിവസം ഒരിക്കലൂണും ശിവക്ഷേത്രദര്‍ശനവും ശിവഭജനവുമാണ് വേണ്ടത്. നല്ലവരനെ ലഭിക്കാന്‍ കന്യകമാരാണ് പ്രധാനമായും ഈ വ്രതമെടുക്കുന്നത്.

കൂടാതെ ഈ വ്രതമെടുക്കുന്ന സ്ത്രീകള്‍ക്ക് ഭര്‍ത്താവ്, പുത്രന്‍ എന്നിവര്‍മൂലം സൗഖ്യം ലഭിക്കുന്നതാണ്. ഉണ്ണാവ്രതമെടുത്ത് ഹിമാലയത്തില്‍ തപസ് അനുഷ്ഠിച്ച പാര്‍വതി ദേവിയെപ്പോലെ വ്രതം നോക്കുകയാണ് ഈ വ്രതത്തിന്റെ സങ്കല്‍പ്പം.

ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ പാര്‍വതി ദേവിയനുഷ്ഠിച്ച വ്രതത്തിന് തത്തുല്യമായ അതിവിശിഷ്ടമായ ഗുണവിശേഷം അവര്‍ക്കു ലഭിക്കുന്നുവെന്നാണ് വിശ്വാസം. ചൈത്രം, ശ്രാവണം, കാര്‍ത്തിക മാസങ്ങളില്‍ ഈ വ്രതമെടുക്കുന്നത് വിശേഷപ്പെട്ടതാണ്. ഭക്തിയോടെ നിഷ്ഠയോടെ തിങ്കളാഴ്ച വ്രതമെടക്കുന്നവര്‍ക്ക് ശിവഭഗവാന്റെ വിശേഷാനുഗ്രഹം ലഭിക്കുന്നുവെന്നാണ് വിശ്വാസം.

Related Posts